Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...


നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി തമിഴകം വെട്രി കഴകം..ഡിസംബർ ആദ്യവാരം പൊതുയോഗം.. അപേക്ഷ സേലം പൊലീസിന് ടിവികെ നൽകി..


രാജ്യതലസ്‌ഥാനത്തെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്‌റ്റേഷനിൽ നിന്നു ചാടി ജീവനൊടുക്കി..ൻ സ്‌കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ പേര് പരാമർശിക്കുന്ന മൂന്ന് അധ്യാപകർക്കെതിരെ കത്തിൽ പറയുന്നു..

വാസുവിനെയല്ല പേടിക്കേണ്ടത് പദ്മകുമാറിനെ ! പാഞ്ഞെത്തി പിണറായി ; AKG സെന്ററില്‍ ചര്‍ച്ച പത്തനംതിട്ട CPMന് ക്ലാസെടുപ്പ്

20 NOVEMBER 2025 07:09 PM IST
മലയാളി വാര്‍ത്ത

More Stories...

ആറന്മുളയിലെ പദ്മകുമാറിന്റെ വീട് വളഞ്ഞ് പോലീസ് ! വീട്ടില്‍ നിലവിളി ബഹളവും പത്തനംതിട്ട CPM വിറയ്ക്കുന്നു

അങ്ങേരെ ക്ലിഫ് ഹൗസിലിട്ട് പൂട്ടും ! ഇങ്ങോട്ട് കളിയിറക്കാന്‍ നിക്കല്ലെ ! പിണറായിയുടെ ഓട്ടച്ചങ്ക് പിഴുത് VD സതീശന്‍

സിപിഎമ്മിന്റെ അന്യായമായ ഭരണ ദുസ്വാധീനമാണ് വൈഷ്ണയ്ക്ക് വോട്ടവകാശം നിഷേധിച്ചത്; വോട്ടവകാശം പുനസ്ഥാപിച്ചത് നിയമവാഴ്ചയുടെ വിജയം കൂടിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

വൈഷ്ണ സുരേഷിന് വോട്ടവകാശം പുനഃസ്ഥാപിച്ചത്; സിപിഎം ജനാധിപത്യത്തെ അട്ടിമറിക്കാന്‍ നടത്തിയ നീക്കമാണ് തകര്‍ന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി

മാറ്റം കൊണ്ടു വരാൻ പ്രാപ്തമായ പാർട്ടി ബി ജെ പിയാണെന്ന് ജനങ്ങൾക്ക് ബോധ്യമായി; ബിജെപി യെ വർഗ്ഗീയ പാർട്ടി എന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഡിയാക്കാൻ ഇനി പറ്റില്ല; ബിജെപി തിരുവനന്തപുരം നഗരസഭയിൽ അധികാരത്തിൽ വന്നാൽ അഴിമതി പൂജ്യം ശതമാനം ആക്കുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

സിപിഎം കേന്ദ്രങ്ങളെ വിറപ്പിച്ച് ശബരിമല കൊള്ളയില്‍ ആറാമത്തെ അറസ്റ്റ്. 5 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ തൂക്കി അകത്തിട്ട് എസ്‌ഐടി. മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ നാലാം ദിവസം നിര്‍ണായക അറസ്റ്റ്.
ഗോവിന്ദന്‍ ഉള്‍പ്പെടെ മുതിര്‍ന്ന സിപിഎം നേതാക്കള്‍ എകെജി സെന്ററിലേക്ക് ഇരച്ചെത്തിയിട്ടുണ്ട്. തിടുക്കപ്പെട്ട് ചര്‍ച്ചകള്‍ തുടങ്ങി. ചങ്കിടിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പത്മകുമാര്‍ ആരുടെയൊക്കെ പേര് വിളിച്ച് പറയുമെന്ന പേടി. ആരേയും സംരക്ഷിച്ച് സ്വയം കുഴിതോണ്ടാന്‍ നില്‍ക്കില്ല പത്മകുമാര്‍. കാരണം സിപിഎം കാലുവാരികളാണെന്ന് മറ്റാരേക്കാളും നന്നായി പത്മകുമാറിന് അറിയാം. പാര്‍ട്ടിയെ രക്ഷിച്ച് അകത്തായാല്‍ ശിവശങ്കറിന്റെ ഗതിയാകുമെന്ന് ബോധ്യമുള്ള പത്മകുമാര്‍ ഉള്ളത് ഉള്ള പോലെ പറഞ്ഞാല്‍ സിപിഎമ്മിന്റെ പ്രമുഖന്മാരെല്ലാം മകരവിളക്കിന് മുന്നേ അഴിക്കുള്ളിലാകും. തെരഞ്ഞെടുപ്പില്‍ അമ്പലം കൊള്ളക്കാരെ ജനം കല്ലെറിഞ്ഞ് ഓടിക്കും.



അറസ്റ്റിന് പിന്നാലെ പത്മകുമാറിന്റെ ആറന്മുളയിലെ വീടിന് സുരക്ഷ. വീട് വളഞ്ഞ് പോലീസ് ഇറങ്ങി. വഴി ബാരിക്കേഡ് വെച്ച് അടച്ചു. പ്രതിഷേധം ഭയന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായിരിക്കുന്നത് ചില്ലറക്കാരന്‍ അല്ലല്ലോ. കോന്നി മുന്‍ എംഎല്‍എ,ജില്ല കമ്മിറ്റി അംഗം,സിപിഎം മുതിര്‍ന്ന നേതാവ്. പോരെ സിപിഎമ്മിന്റെ പരിപ്പിളകും. സിപിഎം അടിമുടി പ്രതിരോധത്തിലാണ്.

അറസ്റ്റിലായിരിക്കുന്നത് രണ്ടും മുന്‍ പ്രസിഡന്റുമാര്‍. അതും സിപിഎം നേതാക്കള്‍ പിണറായി വിജയന്റെ അടുപ്പക്കാര്‍. സിപിഎമ്മിന്റെ കൈകള്‍ ശുദ്ധമെന്ന് പ്രതികരിച്ച് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി ആരേയും സംരക്ഷിക്കില്ലെന്നും ഗോവിന്ദന്‍. ഇനി നേരെ കടകംപള്ളിയിലേക്കോ അന്വേഷണം നീളുന്നത് അതാണ് ഉയരുന്ന ചോദ്യം.  പത്മകുമാര്‍ പ്രസിഡന്റായിരിക്കെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളിക്കും ദ്വാരപാലക ശില്പം കൊണ്ടുപോകാന്‍ കഴിഞ്ഞ സെപ്തംബറില്‍ പോറ്റിക്ക് അനുമതി നല്‍കിയ പി.എസ്. പ്രശാന്തിനും പങ്കുണ്ടെന്നാണ് ആരോപണം. കടകംപള്ളി പ്രികരണവുമായ് രംഗത്ത് വന്നിട്ടുണ്ട്. ഒരു ഫയലും എന്റെ മുന്നിലേക്ക് എത്തിയിട്ടില്ലെന്ന് കൈ ഒഴിഞ്ഞ് കടകംപള്ളി. ശബരിമലയില്‍ നടക്കുന്നത് എല്ലാം സര്‍ക്കാര്‍ അറിയണമെന്നില്ലെന്നാണ് കടകംപള്ളി പറഞ്ഞത്.  



ശബരിമല കൊള്ളയില്‍ ഏത് സാധാരണക്കാരനും മനസിലായ ചില വസ്തുതകളുണ്ട്. ഈ കൊള്ളയില്‍ ഉന്നതന്മാര്‍ ഉണ്ട്. സ്വര്‍ണം മോഷണം പോയിരിക്കുന്നത് 2019 കാലം മുതല്‍. സിപിഎം നേതാക്കള്‍ക്ക് കൊള്ളയില്‍ പങ്കുണ്ട്. ഈ വസ്തുത സിപിഎം ഇനി എത്ര വെള്ളപൂശിയാലും മാറില്ല. പത്തനംതിട്ടയിലെ സിപിഎമ്മിന്റെ ഉന്നതന്മാര്‍ക്കെല്ലാം വിറയല്‍ തുടങ്ങിയിട്ടുണ്ട്. കേസില്‍ അറസ്റ്റ് ചെയയ്‌പ്പെട്ട സുധീഷ് അടൂരിലെ സഹകരണ ബാങ്കിലെ പ്രധാനിയാണ്. അയ്യപ്പനെ കൊള്ളയടിച്ച മുതലിന്റെ പങ്ക് അടൂര്‍ സിപിഎം നിയന്ത്രണത്തിലെ ബാങ്കില്‍ പതുക്കിയെന്ന ചില അഭ്യൂഹങ്ങള്‍ പത്തനംതിട്ട സിപിഎമ്മില്‍ നിന്ന് പുകഞ്ഞ് പുറത്ത് വന്നിരുന്നു. അപ്പോള്‍ ഭയക്കേണ്ടത് പൂര്‍ണമായും സിപിഎം തന്നെ. പത്മകുമാര്‍ അടുത്തകാലത്ത് പാര്‍ട്ടിയുമായ് വല്യ ഉടക്കിലായിരുന്നു. സിപിഎം സംസ്ഥാന സമിതിയില്‍ ഇടംകൊടുക്കാത്തതില്‍ പത്മകുമാര്‍ പരസ്യമായ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ചില്‍ പത്മകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ കുറിച്ചത് , ചതിവ് വഞ്ചന , അവഹേളനം 25 വര്‍ഷത്തെ ബാക്കി പത്രം, ലാല്‍ സലാം എന്നായിരുന്നു. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവര്‍ത്തകനായ് തുടരുമെന്നും മറ്റൊരു പ്രഖ്യാപനവും പത്മകുമാര്‍ നടത്തി. അതായത് പാര്‍ട്ടിയുമായ് കട്ടായം തെറ്റി നില്‍ക്കുകയാണ്.

പിണറായി വിജയനുമായുള്ള ആത്മ ബന്ധം തനിക്ക് പുതിയ പദവിക്ക് വഴിയൊരുക്കുമെന്ന് പത്മകുമാര്‍ കണക്ക് കൂട്ടിയിരുന്നു പക്ഷെ നടന്നില്ല. പിണറായി വിജയനും കൈയ്യൊഴിഞ്ഞതിന്റെ വലിയ കലിപ്പ് പത്മകുമാറിന് ഉണ്ടായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള വിവാദം പുറത്ത് വന്നപ്പോള്‍ പത്മകുമാറിനെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം നടത്തിയിരുന്നു പക്ഷെ ഏറ്റില്ല. ഒരു കാര്യം ഉറപ്പിക്കാം സിപിഎം പറയുന്നിടത്ത് പത്മകുമാര്‍ നില്‍ക്കില്ല. സ്വയം രക്ഷപ്പെടാനുള്ള പഴുത് പത്മകുമാര്‍ ഉണ്ടാക്കും. വാസുവിനെയെല്ല പത്മകുമാറിനെയാണ് സിപിഎം ഭയക്കുന്നത്. പത്മകമാര്‍ വാ തുറക്കരുത് അതാണ് സിപിഎമ്മിന് ആവശ്യം. ഒരുകാലത്ത് സിപിഎമ്മിന്റെ പ്രമുഖ നേതാവ് പിണറായി വിജയന്റെ വിശ്വസ്തന്‍. പിണറായിയുമായുള്ള അടുത്ത ബന്ധമാണ് പത്മകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് എത്തിച്ചത്. പിന്നീട് പാര്‍ട്ടിയുമായ് തെറ്റിപ്പിരിഞ്ഞ് പുറത്ത് പോയി. പിണറായിയുടെ കാലത്ത് തന്നെ പത്മകുമാര്‍ അഴിക്കുളളിലാകുന്നുവെന്നതും വിരോധാഭാസമായി.



ശബരിമല കൊള്ളയില്‍ ഇപ്പോള്‍ നടന്നിരിക്കുന്ന അറസ്‌റ്റെല്ലാം സിപിഎം നേതാക്കളും സിപിഎം ബന്ധമുള്ളവരും. ശബരിമയില്‍ 2019 മുതല്‍ അല്ല 30 കൊല്ലം മുതല്‍ ഉള്ള കാര്യത്തില്‍ അന്വേഷണം വേണമെന്ന് പിണറായി സര്‍ക്കാര്‍ വാദിച്ചതിന്റെ പ്രധാന കാരണം ഇപ്പോഴാണ് വിശ്വാസികള്‍ക്ക് ബോധ്യപ്പെട്ടത്. 2019മുതല്‍ അന്വേഷണം നടത്തിയാല്‍ അകത്താകുന്നത് സഖാക്കളാണെന്ന് കൃത്യമായ് പാര്‍ട്ടിക്ക് മനസിലായിരുന്നു. സര്‍ക്കാര്‍ വാദങ്ങളൊന്നും അംഗീകരിക്കാതെ അന്വേഷണത്തിന്റെ ഓരോ ഘട്ടത്തില്‍ നിര്‍ണായക നീക്കം നത്തിയത് ഹൈക്കോടതിയാണ്. എസ്‌ഐടി നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഹൈക്കോടതിയോടാണ്. പിണറായി വിജയന്റെ കക്ഷത്തിരിക്കുന്ന സംഘമായിട്ടും എസ്‌ഐടിയെ ചൊല്‍പ്പടിക്ക് നിര്‍ത്തി പണിയെടുപ്പിച്ച് വാസു പത്മകുമാര്‍ വമ്പന്മാരുടെ അറസ്റ്റിലേക്ക് വരെ കാര്യം കൊണ്ടെത്തിച്ചത് ഹൈക്കോടതി. വിശ്വാസികളുടെ വിശ്വാസം കാക്കും കൊള്ളയില്‍ ഉണ്ടായിരുന്നവരെ പുറംലോകത്ത് എത്തിക്കുമെന്ന് ഹൈക്കോടതിയുടെ ഉറപ്പുണ്ടായിരുന്നു. ആ വാക്ക് പാലിക്കപ്പെടുമെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ ഒരു വിശ്വാസം വന്ന് തുടങ്ങിയിട്ടുണ്ട്.

വാസു അതിബുദ്ധി കാണിച്ചതാണ് പത്മകുമാറിന് ഏണിയായത്. അതായത് എസ്‌ഐടി വാസുവിനെ അറസ്റ്റ് ചെയ്തപ്പോള്‍ എല്ലാം പത്മകുമാര്‍ അറിഞ്ഞിട്ടാണെന്ന് വാസു മൊഴി കൊടുത്തു. പത്മകുമാറിലേക്ക് അന്വേഷണം എത്തിയപ്പോള്‍ എല്ലാം ചെയ്യിച്ചത് വാസുവെനന് പത്മകുമാറും പറഞ്ഞു. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പേര് പറഞ്ഞ് കുറ്റപ്പെടുത്തി തടിതപ്പാന്‍ ഇരുവരും കാണിച്ച കളി സിപിഎമ്മിന്റെ മൂട്ടിലാണ് പൊട്ടിയത.് രണ്ടുപേരും അകത്ത് സിപിഎം വായുംപൊളിച്ച് ഇരിപ്പും. ചോദ്യം ചെയയ്‌ലിന് വിളിച്ചപ്പോഴൊക്കെ വാസുവിനെ പോലെ ആരോഗ്യ പ്രശ്‌നം പറഞ്ഞ് പത്മകുമാര്‍ ഒഴിഞ്ഞുമാറി. ഒടുക്കം എസ്‌ഐടി വീട്ടില്‍ കയറി തൂക്കുമെന്നായപ്പോഴാണ് ചോദ്യം ചെയയ്‌ലിന് എത്തിയത.് ഒരു ഗ്യാപ്പ് പോലും കൊടുക്കാതെ എസ്‌ഐടി അറസ്റ്റും രേഖപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പത്മകുമാറിന്റെ അറസ്റ്റുണ്ടായാല്‍ കനത്ത തിരിച്ചടിയാകുമെനന് പാര്‍ട്ടിക്ക് അറിയാമായിരുന്നു. പക്ഷെ ഹൈക്കോടതി കടുംപിടുത്തം പിടിച്ചതോടെ എസ്‌ഐടിക്ക് അറസ്റ്റ് ചെയ്യേണ്ടി വന്നു. സ്വര്‍ണപ്പാളികേസില്‍ എട്ടാം പ്രതിയാണ് പത്മകുമാര്‍. വാസുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പത്മകുമാറിന്റെ പങ്ക് വ്യക്തമായി പറയുന്നുണ്ട്. 2019ല്‍ വാസു ദേവസ്വം കമ്മിഷണറും പത്മകുമാര്‍ പ്രസിഡന്റുമായിരിക്കെയാണ് കേസിനാസ്പദമായ സ്വര്‍ണക്കൊള്ള നടന്നത്. കട്ടിളപ്പാളി സ്വര്‍ണമെന്ന് അറിയാമായിരുന്നിട്ടും വാസു രേഖപ്പെടുത്തിയത് ചെമ്പുപാളിയെന്നാണ്. ഇത് ദേവസ്വം പ്രസിഡന്റിന്റെ അറിവാടോയെന്നാണ് വാസുവിന്റെ മൊഴി.

വാസുവിനെ പോലെ പത്മകുമാറിന്റെ അറസ്റ്റ് വൈകുന്നതിലും ചോദ്യം ഉയര്‍ന്നിരുന്നു. പിണറായി സംരക്ഷണ കവചം ഒരുക്കിയെന്നായിരുന്നു വിമര്‍ശനം. ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെയാണ് സ്വര്‍ണപ്പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തി കടത്തിയതെന്ന് തെളിയിക്കുന്ന രേഖകളും എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. ദേവസ്വം ജീവനക്കാരുടെ മൊഴിയും പദ്മകുമാറിനെതിരാണ്. സ്വര്‍ണക്കൊള്ള നടന്ന സമയത്തെ ഗാര്‍ഡ് മുതല്‍ ഉന്നത ഉദ്യോഗസ്ഥരായിരുന്നവരുടെ വരെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ സര്‍വസ്വാതന്ത്ര്യവും പ്രസിഡന്റ് എന്ന നിലയില്‍ പദ്മകുമാര്‍ നല്‍കിയിരുന്നു എന്നാണ് ജീവനക്കാരുടെ മൊഴി. പോറ്റിക്കു സഹായം ചെയ്യാന്‍ പദ്മകുമാര്‍ നിര്‍ബന്ധിച്ചിരുന്നെന്നും ജീവനക്കാരുടെ മൊഴി നല്‍കി. ശബരിമല ഗസ്റ്റ് ഹൗസുകളില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഒന്നിലധികം മുറികള്‍ നല്‍കിയിരുന്നു. പോറ്റി ഉപയോഗിച്ചിരുന്നത് പ്രസിഡന്റിന് അനുവദിച്ചിരുന്ന മുറിയായിരുന്നു. പൂജകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നെന്ന് 2019 ല്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. സന്നിധാനത്ത് നട അടച്ചിടുന്ന സമയത്ത് പോലും ഉണ്ണിക്കൃഷ്ണന്‍ പോറ്റി എത്തിയിരുന്നു. പോറ്റിയുടെ ബന്ധുക്കളും അതിഥികളും ശബരിമലയില്‍ എത്തുമ്പോള്‍ ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്റിന്റെ മുറിയാണ്. ഇവരെ ദര്‍ശനത്തിനായി കൊണ്ടുപോയിരുന്നത് ദേവസ്വം ഗാര്‍ഡുമാരാണെന്നും മൊഴിയുണ്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലുവയസ്സുകാരനെ തീർത്ത് അമ്മ ജീവനൊടുക്കി;  (1 hour ago)

ആറന്മുളയിലെ പദ്മകുമാറിന്റെ വീട് വളഞ്ഞ് പോലീസ് ! വീട്ടില്‍ നിലവിളി ബഹളവും പത്തനംതിട്ട CPM വിറയ്ക്കുന്നു  (1 hour ago)

നീ ജീവനോടെ പോകില്ലെടീ.. പോലീസിന് മുന്നിൽ കൂസലില്ലാതെ KSU നേതാവ്, കൂടെകിടക്കാൻ വിളിച്ചവൻ നായന്മാരെ അപമാനിച്ചു..  (1 hour ago)

അങ്ങേരെ ക്ലിഫ് ഹൗസിലിട്ട് പൂട്ടും ! ഇങ്ങോട്ട് കളിയിറക്കാന്‍ നിക്കല്ലെ ! പിണറായിയുടെ ഓട്ടച്ചങ്ക് പിഴുത് VD സതീശന്‍  (1 hour ago)

തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുറപ്പിച്ച് മാങ്കൂട്ടത്തിൽ, നിർണായക നടപടി  (1 hour ago)

ദൈവ തുല്യരുടെ പേരുകൾ പുറത്ത് വരും; എസ്ഐടി അറസ്റ്റിന് മുമ്പ് എ.പത്മകുമാറിന്റെ ഞെട്ടുക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

വാസുവിനെയല്ല പേടിക്കേണ്ടത് പദ്മകുമാറിനെ ! പാഞ്ഞെത്തി പിണറായി ; AKG സെന്ററില്‍ ചര്‍ച്ച പത്തനംതിട്ട CPMന് ക്ലാസെടുപ്പ്  (2 hours ago)

നിക്ഷയ് മിത്രയുമായി കൈകോർത്ത് യു എസ് ടി; സി എസ് ആർ സംരംഭത്തിന്റെ ഭാഗമായി ക്ഷയരോഗ ബാധിതർക്ക് ഭക്ഷണ കിറ്റുകൾ നൽകും...  (3 hours ago)

ഇന്ത്യൻ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് കരുത്ത്: ഗ്രഹ സ്പേസിൻ്റെ ആദ്യ നാനോ സാറ്റലൈറ്റ് ദൗത്യം 'സോളാരാസ് എസ്2' വിക്ഷേപണം ബ്രസീലിൽ നിന്ന്...  (3 hours ago)

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബത്‌ലഹേം റീ-റിലീസ്; ട്രയിലർ പ്രകാശനം ചെയ്തു!!  (3 hours ago)

ആഗോള സംരംഭങ്ങള്‍ക്ക് കരുത്തേകാന്‍ എഐ അധിഷ്ഠിത'മെമ്മോ' പ്‌ളാറ്റ്‌ഫോമുമായി കൊച്ചിയിലെ ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്...  (3 hours ago)

സ്ത്രീകളുടെ ആരോഗ്യവും പോഷകാഹാരവും: വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്ത് ആസ്റ്റർ ന്യൂട്രികോൺ ദേശീയ സമ്മേളനം...  (4 hours ago)

ഹൃദയം തുറക്കാതെയുള്ള അയോര്‍ട്ടിക് വാല്‍വ് പതിമൂന്നാമതും വിജയകരമായി മാറ്റിവച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്...  (4 hours ago)

മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണ  (4 hours ago)

നാളെ കുട കൈയിൽ കരുതണം  (4 hours ago)

Malayali Vartha Recommends