യുവതിയെ വെട്ടിപ്പരിക്കേല്പിച്ച മുന്‍ കൊലകേസ് പ്രതിയായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തിയിരുന്ന യുവതി സന്തോഷിന്റെ ഓട്ടോറിക്ഷയിലാണ് സ്ഥിരം യാത്ര ചെയ്തിരുന്നത്, ഒടുവില്‍ സ്‌ന്തോഷും യുവതിയും അടുപ്പത്തിലായി,
ഒരുമിച്ച് ജീവിക്കണമെന്നാവശ്യപ്പെട്ട യുവതിയെ ഭാര്യയും രണ്ട് മക്കളുമുള്ള സന്തോഷ് ഒഴിവാക്കാനായി ശ്രമം തുടങ്ങി, ഒടുവില്‍ എവിടെയെങ്കിലും പോയി ജീവിക്കാമെന്ന് പറഞ്ഞ് കാറുമായി വന്നിട്ടുണ്ടെന്ന് ഫോണ്‍ വിളിച്ച് യുവതിയോട് പറഞ്ഞു,
യുവതി വീട്ടില്‍ നിന്നും ഇറങ്ങി വരികയും സന്തോഷിന് അടുത്ത് എത്തിയ സമയം കയ്യില്‍ കരുതിയിരുന്ന ഇരുമ്പു പാരയുമായി യുവതിയെ ആക്രമിച്ചു, മരിച്ചെന്ന് കരുതി യുവതിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ട മുന്‍ കൊലകേസ് പ്രതിയായ ഓട്ടോ ഡ്രൈവര്‍ ഒടുവില്‍ അറസ്റ്റിലായി.
പാലാക്കു സമീപം വെള്ളിയേപ്പള്ളിയില്‍ ഏഴാം തീയതി വെളുപ്പിന് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പാലാ കടപ്പാട്ടൂര്‍ പുറ്റു മഠത്തില്‍ അമ്മാവന്‍ സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ് (61) ആണ് പിടിയിലായത്.
ഏറ്റുമാനൂര്‍ സ്വദേശിനിയായ യുവതി കഴിഞ്ഞ മൂന്നു വര്‍ഷമായി പാലാ വെള്ളിയേപള്ളിയില്‍ അമ്മയോടും സഹോദരിയോടുമൊപ്പം വാടകയ്ക്ക് താമസിക്കുകയാണ്.
പാലാ ടൗണില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന കെഎസ്ആര്‍ടിസിയില്‍ നിന്നും ഡ്രൈവര്‍ ആയി വിരമിച്ച, മോഷണം, വധശ്രമം, കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും പാലാ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട സന്തോഷുമായി യുവതിക്ക് ഓട്ടോറിക്ഷയില്‍ യാത്രചെയ്ത പരിചയമുണ്ടായിരുന്നു.
തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തിയിരുന്ന യുവതി സന്തോഷിന്റെ ഓട്ടോറിക്ഷയില്‍ ആണ് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി യുവതിയും സന്തോഷുമായി അടുപ്പത്തില്‍ ആവുകയും തുടര്‍ന്ന് യുവതി സന്തോഷിന് ഒപ്പം ഒരുമിച്ചു ജീവിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
ആറാം തീയതി യുവതിയും സന്തോഷും ഒന്നിച്ച് അര്‍ത്തുങ്കലും മറ്റും പോയ ശേഷം യുവതിയെ വൈകുന്നേരത്തോടു കൂടി വീട്ടില്‍ എത്തിക്കുകയും യുവതിയുടെ ആവശ്യപ്രകാരം പിറ്റേന്ന് വെളുപ്പിന് ഒരുമിച്ച് ജീവിക്കാന്‍ ആയി എവിടെയെങ്കിലും പോകാനായി വരാമെന്ന് സമ്മതിക്കുകയും ചെയ്തു. ഭാര്യയും രണ്ട് പെണ്‍മക്കളുമുള്ള സന്തോഷ് യുവതിയെ എങ്ങനെ ഒഴിവാക്കണമെന്ന് ആലോചിച്ച് അവസാനം വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.
മുമ്പ് കെഎസ്ഇബി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സന്തോഷ് ഏഴാം തീയതി വെളുപ്പിന് നാല് മണിയോടെ ബന്ധുവിന്റെ സാന്‍ട്രോ കാറുമായി വീട്ടില്‍ നിന്നും എടുത്ത ഇരുമ്പു പാരയുമായി യുവതിയുടെ വീടിന് 100 മീറ്റര്‍ അടുത്തെത്തി കാത്തുകിടന്നു. നാലേമുക്കാല്‍ മണിയോടുകൂടി സന്തോഷ് സ്ഥലത്തെത്തി എന്ന് ഫോണ്‍ വിളിച്ചു ഉറപ്പിച്ച് യുവതി വീട്ടില്‍ നിന്നും ഇറങ്ങി വരികയും സന്തോഷിന് അടുത്ത് എത്തിയ സമയം കയ്യില്‍ കരുതിയിരുന്ന ഇരുമ്പു പാരയുമായി യുവതിയെ ആക്രമിക്കുകയും ആയിരുന്നു.
അടികിട്ടിയ യുവതി പ്രാണരക്ഷാര്‍ത്ഥം ഓടിയെങ്കിലും സന്തോഷ് പിന്തുടര്‍ന്ന് പലതവണ തലയ്ക്കടിച്ച് യുവതി മരിച്ചു എന്ന് കരുതി യുവതിയുടെ ഫോണും കൈക്കലാക്കി കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കാര്‍ പാലായിലെ വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിച്ച ശേഷം തെളിവു നശിപ്പിക്കാനായി യുവതിയുടെ മൊബൈല്‍ ഫോണ്‍ പാലാ പാലത്തില്‍ നിന്നും മീനച്ചിലാറ്റിലേക്ക് വലിച്ചെറിഞ്ഞു.
തുടര്‍ന്നു പതിവുപോലെ പാലാ ടൗണില്‍ ഓട്ടോയുമായി എത്തി സന്തോഷ് ഓടിച്ചു വരികയായിരുന്നു. ഫോണും ആക്രമിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് പാരയും പോലീസ് കണ്ടെടുത്തു
സംഭവത്തെത്തുടര്‍ന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്‍പ്പയുടെ നിര്‍ദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രന്റെ മേല്‍നോട്ടത്തില്‍ പാലാ ടഒഛ സുനില്‍ തോമസ്, പ്രിന്‍സിപ്പല്‍ എസ് ഐ ശ്യാംകുമാര്‍ കെ എസ്, എസ് ഐ തോമസ് സേവ്യര്‍, എ എസ് ഐ ഷാജിമോന്‍ അഠ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ് കെ എസ്, അരുണ്‍ ചന്ത്, ഷെറിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. യുവതി ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha