പൂട്ടിടാനൊരുങ്ങി സർക്കാർ... വീണ്ടും ലോക്ക് ഡൗണ്‍ കേരളം കത്തിക്കയറും ഇനിയും അത് സംഭവിക്കുന്നു!

കോവിഡ് പിടിവിട്ടുകയറുമ്പോള്‍ മഹാരാഷ്ട്ര ലോക്ക് ഡൗണിലേക്ക്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഭാഗിക ലോക്ക് ഡൗണ്‍. രോഗികളുടെ എണ്ണം അതിവേഗം കുതിച്ചുയരുന്ന സാഹചര്യത്തില്‍ മൂന്നു സംസ്ഥാനങ്ങളിലും അടുത്തയാഴ്ചയോടെ സമ്പൂര്‍ണ ലോക്ക്ഡൗണുകള്‍ക്കുള്ള സാധ്യത തെളിയുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ അതികര്‍ക്കശമാക്കാനുള്ള ആലോചന തുടങ്ങി.
ജനം ഒരുമിച്ചുകൂടുന്നതില്‍ ഏതോക്കെ തലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താം എന്നതിലാണ് സംസ്ഥാനതലത്തില്‍ ആലോചന. വിവാഹം, ആഘോഷം, മതപരമായ ചടങ്ങുകള്‍ എന്നിവയില്‍ വീണ്ടും നിയന്ത്രണം കര്‍ക്കശമാക്കാനുള്ള നീക്കമാണ് ഒന്നാം ഘട്ടത്തില്‍ വരിക.
ദിവസം അയ്യായിരം എന്ന നിരക്കിലേക്ക് കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നിരിക്കെ പൊതുനിരത്തുകളിലും പൊതുവാഹനങ്ങളും നിയന്ത്രണം വന്നേക്കാമെന്നും സൂചനയുണ്ട്.
സിനിമശാലകളിലും ബാറുകളിലും അടുത്തയാഴ്ചയോടെ നിയന്ത്രണത്തിന് സാധ്യയേറുകയാണ്. തെരഞ്ഞെടുപ്പ് കോലാഹലങ്ങളും റോഡ് ഷോകളുമൊക്കെയായുണ്ടായ വന്‍ ആള്‍ക്കൂട്ടം കോവിഡ് വ്യാപനം കേരളത്തില്‍ അതിവേഗത്തിലാക്കുമെന്ന് തീര്‍ച്ചയാണ്.
കേരളത്തിനു പുറമെ തമിഴ്നാട്ടിലും കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചരക്ക് വാഹനങ്ങളുടെ പോക്കുവരവിലും നിയന്ത്രണം ആലോചനയിലുണ്ട്.നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം പതിനായിരം കടന്നാല്‍ ഭാഗിക ലോക്ക് ഡൗണിലേക്ക് സംസ്ഥാനം കടന്നേക്കാം.
ഉമ്മന്‍ ചാണ്ടിക്കും പിണറായി വിജയനും പിന്നാലെ ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ നേതാക്കളും പ്രവര്‍ത്തകരും ഇന്നലെ മുതല്‍ മുന്‍കരുതല്‍ സ്വീകരിച്ചുതുടങ്ങി.
വോട്ടെടുപ്പ് ദിവസം കോട്ടയത്തും കണ്ണൂരിലും ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ ഒരു വിഭാഗംക്വാറന്റൈനിലേക്ക് നീങ്ങിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പിലെ ആള്‍ക്കൂട്ടത്തിനും ബഹളത്തിനും നിയന്ത്രണം വയ്ക്കാന്‍ കഴിയാതെ വന്നതിനു ശേഷം ജനങ്ങളെ പിഴ ഈടാക്കി ശിക്ഷിക്കാനുള്ള നീക്കത്തിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. പൊതു ഇടങ്ങളിലും വാഹനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കുന്നതുകൊണ്ടു മാത്രം രോഗവ്യാപനം നിയന്ത്രിക്കുക എളുപ്പമല്ലെന്ന സ്ഥിതിയാണുള്ളത്.
കഴിഞ്ഞ 15 ദിവത്തിനുള്ളില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആള്‍ക്കൂട്ടവും സമ്പര്‍ക്കവും രോഗികളുടെ എണ്ണം ഒരു ലക്ഷം വരെഉയര്‍ത്തിയേക്കാമെന്ന വിലയിരുത്തലും ആരോഗ്യവകുപ്പിനുണ്ട്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, കോട്ടയം ജില്ലകളില്‍ പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കാനുള്ള സാധ്യത വരെയാണ് വിലയിരുത്തുന്നത്.
വ്യാപാരസ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും സമയ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യവും വിവാഹം ഉള്‍പ്പെടെ ചടങ്ങുകളില്‍ ജനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിലും നിര്‍ദേശങ്ങള്‍ ഉടന്‍ വരുമെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha