സോളാര്‍ കേസിലെ വെളിപ്പെടുത്തല്‍ അരുവിക്കരയില്‍ ബാധിക്കില്ലെന്ന് ശബരീനാഥന്‍

സോളാര്‍ തട്ടിപ്പ് കേസിലെ പുതിയ വെളിപ്പെടുത്തല്‍ അരുവിക്കരയില്‍ ബാധിക്കില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥന്‍. ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി തന്നെ മറുപടി നല്‍കിയിട്ടുണ്ട്. അടുത്ത ദിനങ്ങളില്‍ ഇതിലും വലിയ ആരോപണങ്ങള്‍ വരാം. നെല്ലും പതിരും തിരിച്ചറിയാന്‍ വോട്ടര്‍മാര്‍ക്ക് അറിയാം എന്നും ശബരിനാഥ് അരുവിക്കരയില്‍ പറഞ്ഞു. സോളാര്‍ കേസിലെ പുതിയ വെളിപ്പെടുത്തല്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സോളാര്‍ കേസ് അന്വേഷണത്തില്‍ സര്‍ക്കാരിന് വീഴ്ച വന്നിട്ടുണ്ട്. കേസിലെ മുഴുവന്‍ തെളിവുകളും പുറത്ത് വന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ വീഴുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























