നിയമസഭാ തെരെഞ്ഞെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ അയ്യപ്പൻ പരാമർശത്തിൽ സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള സിപിഎം പി.ബി. അംഗങ്ങൾക്ക് അത്യപ്തി

അതേസമയം, പിണറായിയുടെ പരാമർശത്തിൽ നടപടി ആവിശ്യപ്പെട്ട് കണ്ണൂരിലെ യുഡിഫ് സ്‌ഥാനാർത്ഥി സതീശൻ പാച്ചേനി മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. "അയ്യപ്പനും, ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സർക്കാരിനൊപ്പമാണ് " എന്ന തെരെഞ്ഞെടുപ്പ് ദിനത്തിലെ പരാമർശത്തിന് എതിരെയാണ് സതീശൻ പാച്ചേനി പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ ഈ പരാമർശം തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം നഗ്നമായ ചട്ടലംഘനം ആണെന്ന് പാച്ചേനി പരാതിയില്‍ പറയുന്നു.
വോട്ടു നേടാനായി ജാതി മത വികാരങ്ങൾ ഉണർത്തുന്ന തരത്തിലുള്ള അഭ്യർത്ഥനകളോ, പരാമര്‍ശങ്ങളോ പാടില്ലെന്നാണ് തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ നിഷ്കർഷിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന സിഡിയും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി ധർമ്മടത്ത് വിജയിച്ചാൽ അതിനെ തന്നെ ബാധിക്കാൻ സാധ്യയുള്ള പരാതിയാണ് ഇത്.
സുകുമാരൻ നായർക്കെതിരെ സിപിഎം ഇലക്ഷൻ കമ്മീഷനെ സമീപിച്ചതിന് ബദലായാണ് സതീശൻ പാച്ചേനി പരാതി നൽകിയത്. സുകുമാരൻ നായർ ഒരു സമുദായ നേതാവാണ്. അദ്ദേഹത്തിന് തെരഞ്ഞടുപ്പ് പെരുമാറ്റ ചട്ടം ബാധകമല്ല. എന്നാൽ മുഖ്യമന്ത്രി സംസ്ഥാന സർക്കാരിന്റെ മേധാവിയാണ്. അദ്ദേഹത്തിന് പെരുമാറ്റ ചട്ടം ബാധകമാണ്. അതു കൊണ്ടു തന്നെ ഇലക്ഷൻ കമ്മീഷൻ സഹായിക്കാതിരുന്നാൽ മുഖ്യമന്ത്രിയുടെ വിജയം അനിശ്ചിതത്വത്തിലാവും. അഥവാ ഇലക്ഷൻ കമ്മീഷനിൽ നിന്ന് തട്ട് കിട്ടാതിരുന്നാൽ പാച്ചേനി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കോൺഗ്രസിന്റെ പൂർണ മനസോടെയാണ് സതീശൻ ഇലക്ഷൻ കമ്മീഷനെ സമീപിച്ചത്.
സുകുമാരൻ നായർക്ക് മുഖ്യമന്ത്രി നൽകിയ മറുപടിയാണ് എൻഎസ്എസിന്റെ പ്രസ്താവനയ്ക്ക് പ്രശസ്തി നൽകിയതെന്ന് പി ബി. വിശ്വസിക്കുന്നു. മുഖ്യമന്ത്രി അക്കാര്യം അവഗണിച്ചിരുന്നെങ്കിൽ ഇത്രയും വിവാദം ഉണ്ടാകുമായിരുന്നില്ല. ഇലക്ഷൻ കേസിന് വഴി വച്ചതും മുഖ്യമന്ത്രിയുടെ പ്രസ്താവനയാണെന്ന് യച്ചൂരി കരുതുന്നു. അടുത്ത കേന്ദ്ര കമ്മിറ്റിയിൽ ഇക്കാര്യം ചർച്ചക്ക് വന്നാലും അത്ഭുതപ്പെടാനില്ല .പിണറായിയുടെ നീക്കങ്ങളിൽ യച്ചൂരി വളരെയേറെ അസ്വസ്ഥനാണ്. ഇതുവരെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസാണ് കേരളത്തിൽ സി.പി.എമ്മിനെ നയിച്ചിരുന്നത്. പാർട്ടിയും പാർട്ടി സെക്രട്ടറിയുമെല്ലാം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമായിരുന്നു. പാർട്ടിയോട് അദ്ദേഹം കടക്ക് പുറത്ത് എന്നാണ് ആജ്ഞാപിച്ചു കൊണ്ടിരുന്നത്. തന്റേടവും ധിക്കാരവും കൈമുതലാക്കി അദ്ദേഹം നടത്തിയ അശ്വമേധത്തിന്റെ പരിണിതഫലമാണ് യച്ചൂരിയുടെ നിലപാട്.
1998 മുതൽ 2015 വരെ നീണ്ട 17 വർഷം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പദവി വഹിച്ചതിനു ശേഷമാണ് പിണറായി വിജയൻ 2016-ൽ കേരള മുഖ്യമന്ത്രിയായത്. 2018-ൽ തൃശ്ശൂരിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തോടെ പിണറായി വിജയൻ പാർട്ടിയിലും ഭരണത്തിലും ഒരു പോലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി. വി. എസ്. അച്യുതാനന്ദന്റെ അപ്രമാദിത്വം അരിഞ്ഞു വീഴ്ത്തി കൊണ്ടാണ് അദ്ദേഹം പാർട്ടിയെയും കേരളത്തെയും പിടിച്ചടക്കിയത്. സി.പി.എമ്മിൽ ഇനി വിഭാഗീയതയില്ല എന്ന് തൃശ്ശൂരിൽ അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രഖ്യാപനം പിണറായിയുടെ നേതൃത്വത്തിനുള്ള അംഗീകാരമായിരുന്നു. വി.എസ്. പക്ഷത്തെ അദ്ദേഹം പൂർണ്ണമായി വെട്ടി നിരത്തി . സി പി എം എന്ന പാർട്ടിയെ അദ്ദേഹം പിണറായിയുടെ തൊഴുത്തിൽ കൊണ്ടുകെട്ടി.
മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് പിണറായി സർക്കാർ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥ് നിയമിക്കപ്പെട്ടത്. നവ ഉദാരവത്കരണ സാമ്പത്തിക നയത്തിന്റെ വക്താവായ ഗീത ഇടതുപക്ഷ സർക്കാരിന്റെ ഉപദേഷ്ടവാകുന്നതിന് മൂക സാക്ഷിയാകാൻ മാത്രമേ സി.പി.എം. ദേശീയ നേതൃത്വത്തിന് കഴിഞ്ഞുള്ളു. പാർട്ടി ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിക്കും പാർട്ടി സഹയാത്രികരും സാമ്പത്തിക ശാസ്ത്രജ്ഞരുമായ പ്രഭാത് പട്നായിക്കിനെപ്പോലുള്ളവർക്കും നിശബ്ദരാകാൻ മാത്രമേ കഴിയുമായിരുന്നുള്ളു. സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് ഐസക്കിനും ഗീത അപ്രാപ്യയായിരുന്നു. അതു കൊണ്ടു തന്നെ പിണറായിയെ തകർക്കാനാണ് യച്ചൂരിയുടെ നീക്കം. ഭരണം കിട്ടിയില്ലെങ്കിലും പിണറായിയെ ത്തെരിക്കാനാണ് യച്ചൂരിയാണ് ആഗ്രഹം. അതാണ് പുതിയ വിവാദത്തിന്റെ അടിസ്ഥാനം.
https://www.facebook.com/Malayalivartha