ഇറ്റാലിയന്‍ കിസ്സ് ചോദിച്ചു, സ്വന്തം വസ്ത്രമുരിഞ്ഞു, ലാപ്ടോപ് നിലത്തെറിഞ്ഞ് നശിപ്പിച്ചു; വിമാനത്തില്‍ അഴിഞ്ഞാടി യാത്രികൻ; ഒടുവിൽ സംഭവിച്ചത്

ഇറ്റാലിയന്‍ കിസ്സ് ചോദിച്ചും സ്വന്തം വസ്ത്രമുരിഞ്ഞും വിമാനത്തില്‍ അഴിഞ്ഞാടി യാത്രികൻ.വിമാനത്തിനുള്ളിൽ ആയിരുന്നു യാത്രികന്റെ ഈ കോപ്രായങ്ങൾ. തിങ്കളാഴ്ച ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള എയർ ഏഷ്യ വിമാനത്തിലാണ് സംഭവം നടന്നിരിക്കുന്നത് .
യാത്രക്കാരൻ രണ്ട് തവണ തന്റെ വസ്ത്രമുരിയുകയും വിമാനജീവനക്കാരിയോട് 'ഇറ്റാലിയൻ കിസ്സ്'ആവശ്യപ്പെടുകയും ലാപ്ടോപ് നിലത്തെറിഞ്ഞ് നശിപ്പിക്കുകയും അടക്കമുള്ള പരാമക്രമം നടന്നത്. എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ(എഎഐ)റിപ്പോർട്ട് വ്യോമമന്ത്രാലയം പരിശോധിച്ചു വരുന്നതായാണ് സൂചന.
ഏപ്രിൽ ആറിന് i5-722 വിമാനം പറന്നുയർന്ന് കുറച്ച് സമയത്തിന് ശേഷം യാത്രക്കാരൻ ഇറ്റാലിയൻ കിസ്സ് നൽകാനാവശ്യപ്പെട്ട് ജീവനക്കാരിയെ സമീപിക്കുകയായിരുന്നു.
യാത്രക്കാരനെ സീറ്റിൽ ചെന്നിരിക്കാൻ ആവശ്യപ്പെട്ട ശേഷം ജീവനക്കാർ അയാൾ ഏതെങ്കിലും തരത്തിലുള്ള ലഹരിയിലാണോ എന്ന് പരിശോധിക്കുകയും അത്തരത്തിലുള്ള പ്രശ്നങ്ങളിലെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ചുംബനം ആവശ്യപ്പെട്ടതിൽ യാത്രക്കാരൻ പിന്നീട് മാപ്പപേക്ഷിച്ചതായും എഎഐ റിപ്പോർട്ടിൽ പറയുന്നു.
കുറച്ചു സമയത്തിന് ശേഷം യാത്രക്കാരൻ വസ്ത്രമഴിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അയാളോട് വസ്ത്രം ധരിക്കാൻ വിമാനജീവനക്കാർ ആവശ്യപ്പെടുകയും അയാൾ അനുസരിക്കുകയും ചെയ്തു.
എന്നാൽ വിമാനമിറങ്ങിയ ഉടനെ അയാൾ വീണ്ടും വസ്ത്രമഴിക്കുകയും സ്വന്തം ലാപ്ടോപ് നിലത്തെറിയുകയും ചെയ്തു. വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു ഇത് സംഭവിച്ചത് . ജീവനക്കാരുടെ നിർദേശമനുസരിച്ച് ഇയാൾ വീണ്ടും വസ്ത്രമണിഞ്ഞു.
ലൈഫ് ജാക്കറ്റിന്റെ കാര്യം പറഞ്ഞാണ് ഇയാൾ വിമാനത്തിലെ ജീവനക്കാരോട് കലഹിക്കാനാരംഭിച്ചതെന്ന് ഒരു സഹയാത്രികൻ പറഞ്ഞു. പിന്നീട് ഇയാൾ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും വസ്ത്രമഴിക്കുകയും ചെയ്തതായും ഇയാൾ കൂട്ടിച്ചേർത്തു.
എയർ ഏഷ്യ ജീവനക്കാർ 'ശല്യക്കാര'നായ യാത്രികനെതിരെ പോലീസിൽ പരാതി നൽകി. ഇയാൾക്കെതിരെ യാത്രാവിലക്കേർപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നതായി കേന്ദ്ര വ്യോമമന്ത്രി ഹർദീപ് സിങ് പുരി പ്രതികരിക്കുകയും ചെയ്തു.
മുപ്പത് ദിവസത്തെ യാത്രാവിലക്ക് ഇയാൾക്കെതിരെ ഏർപ്പെടുത്താനിടയുള്ളതായാണ് റിപ്പോർട്ട്. ഇയാൾ മദ്യലഹരിയിലായിരുന്നിരിക്കാൻ ഇടയുണ്ടെന്ന് എയർ ഏഷ്യ വക്താവ് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha