പാനൂര്‍ കൊലപാതക കേസിലെ രണ്ടാം പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.... തെരഞ്ഞെടുപ്പ് ദിവസം മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പുല്ലൂക്കര സ്വദേശി രതീഷിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.... കേസിലെ രണ്ടാംപ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കുരുക്കു മുറുക്കുന്നു.
മന്‍സൂറിന്റെ അയല്‍വാസിയും സി.പി.എം പ്രവര്‍ത്തകനുമായ പുല്ലൂക്കര കൂലോത്ത് രതീഷിനെയാണ് (35) ഇന്നലെ വൈകിട്ട് കോഴിക്കോട് ജില്ലയിലെ വളയം ചെക്യാട് പഞ്ചായത്തില്‍, കൂളിപ്പാറയിലെ ഒഴിഞ്ഞ പറമ്പില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
വര്‍ക്ക്‌ഷോപ്പിലെ വെല്‍ഡിംഗ് ജീവനക്കാരനായിരുന്ന രതീഷ് ഉള്‍പ്പെടെ ഒളിവില്‍പ്പോയ സംഘത്തിനായി അന്വേഷണസംഘം തെരച്ചിലിലായിരുന്നു. വീട്ടില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലം. അഞ്ചരയോടെ പശുവിനെ അഴിക്കാന്‍ ചെന്ന സ്ത്രീയാണ് കശുമാവില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
രതീഷ് ഈ പ്രദേശത്ത് ഒളിവിലിരിക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. ബോംബെറിഞ്ഞും വെട്ടിയും മന്‍സൂറിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ ഷിനോസിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് രതീഷ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊബൈലിലേക്ക് നിരവധി തവണ വിളിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ആയുധങ്ങള്‍ എത്തിക്കുന്നതിലും കൃത്യം നടപ്പാക്കുന്നതിലും പ്രതികള്‍ക്കുള്ള പങ്കു സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഫോണില്‍ നിന്ന് ലഭിച്ചതായാണ് സൂചന.
സംഭവത്തില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്ന ആക്ഷേപത്തിന് ബലം പകരുന്നതാണ് ചില തെളിവുകളെന്ന് സംശയിക്കപ്പെടുന്നു.ഷിനോസും മന്‍സൂറിന്റെ സഹോദരന്‍ മൊഹ്‌സിനും നല്‍കിയ വിവരമനുസരിച്ച് രതീഷിനെ അന്വേഷിച്ച് പൊലീസ് രണ്ടു തവണ വീട്ടിലെത്തിയിരുന്നു.
പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാവുകയും, അന്വേഷണസംഘത്തെ മാറ്റണമെന്ന് മുസ്‌ളിം ലീഗും കോണ്‍ഗ്രസും ആവശ്യമുന്നയിക്കുകയും ചെയ്ത് പ്രക്ഷോഭത്തിനൊരുങ്ങുന്നതിനിടെയാണ് രതീഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha