തിരുവനന്തപുരത്ത് വന്‍ സ്വര്‍ണകവര്‍ച്ച..... തിരുവനന്തപുരം പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു സ്വര്‍ണം കവര്‍ന്നു.... അജ്ഞാത സംഘം മുളകുപൊടി എറിഞ്ഞ ശേഷം വെട്ടിപരിക്കേല്‍പ്പിച്ച് 100 പവനോളം സ്വര്‍ണം കവര്‍ന്നു,അന്വേഷണം ഊര്‍ജ്ജിതത്തില്‍

തിരുവനന്തപുരം പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു സ്വര്‍ണം കവര്‍ന്നു.... അജ്ഞാത സംഘം മുളകുപൊടി എറിഞ്ഞ ശേഷം വെട്ടിപരിക്കേല്‍പ്പിച്ച് 100 പവനോളം സ്വര്‍ണം കവര്‍ന്നു,അന്വേഷണം ഊര്‍ജ്ജിതത്തില്‍.
വഴിയില്‍ തടഞ്ഞുനിര്‍ത്തിയ അജ്ഞാത സംഘം മുളകുപൊടി എറിഞ്ഞ ശേഷം വെട്ടിപരിക്കേല്‍പ്പിച്ചാണ് സ്വര്‍ണമാണ് കവര്‍ന്നത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പള്ളിപ്പുറം ടെക്നോ സിറ്റിക്ക് സമീപമാണ് സംഭവം ഉണ്ടായത്.
സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ച് ജ്വല്ലറികള്‍ക്ക് നല്‍കുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിന് നേരെയാണ് അക്രമണമുണ്ടായത്. രണ്ട് കാറുകളിലായി എത്തിയ അജ്ഞാത സംഘമാണ് വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച ശേഷം സ്വര്‍ണം കവര്‍ന്നതെന്ന് സമ്പത്തിന്റെ പരാതിയില്‍ പറയുന്നു. ആറ്റിങ്ങലിലെ ഒരു സ്വര്‍ണക്കടയിലേക്ക് നല്‍കാനായുള്ള സ്വര്‍ണം കൊണ്ടുവരുമ്പോഴാണ് അക്രമണമുണ്ടായത്.
സമ്പത്തിന്റെ ഡ്രൈവര്‍ അരുണിനേയും അജ്ഞാത സംഘം ആക്രമിച്ചു. സംഭവസമയം കാറില്‍ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷമണയെ കാണാനില്ലെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മംഗലപുരം പോലീസ് അന്വേഷണം തുടങ്ങി.
അതേസമയം കോഴിക്കോട് സ്വര്‍ണാഭരണ മൊത്തവ്യാപാരിയുടെ താമസസ്ഥലത്തെ ജീവനക്കാരനായ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് രണ്ടുകോടി രൂപയുടെ ആഭരണങ്ങളുമായി രണ്ടുപേര്‍ കടന്നു.
രാജസ്ഥാന്‍ പാലിയില്‍ ഗച്ചിയോക്കാവാസ് ഹൗസില്‍ ജിതേന്ദര്‍സിങ് എന്ന ജിത്തുസിങ്ങി(27)നാണ് പരിക്കേറ്റത്. യുവാവിന്റെ വയറ്റിലാണ് കുത്തേറ്റത്.
ഇയാള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു ആക്രമണവും കവര്‍ച്ചയും. ഹെല്‍മെറ്റും മാസ്‌കും ധരിച്ചുവന്ന ഒരാളാണ് ചാലപ്പുറം പുഷ്പ ജങ്ഷനില്‍ ഹൈലൈറ്റ് എമിനന്റ് അപ്പാര്‍ട്ട്‌മെന്റ് ഫ്ളാറ്റിലെത്തി നാലുകിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.
സ്വര്‍ണ മൊത്ത വ്യാപാരി ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ സ്വദേശി ജിത്തുരാജുവിന്റെയും ഫ്ളാറ്റ് ഉടമയായ അമിത്ത്കുമാറിന്റെയും അദ്ദേഹത്തിന്റെ സഹോദരനായ രാജ്കുമാര്‍ ജെയിനിന്റെയും പങ്കാളിത്തത്തില്‍ നടത്തിവരുന്ന സ്വര്‍ണവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനാണ് കുത്തേറ്റത്. രാത്രി ജിത്തുസിങ്ങിനൊപ്പമുണ്ടായിരുന്ന താമസക്കാരനും ഒരേ സ്ഥാപനത്തിലെ ജീവനക്കാരനുമായ ജിതേന്ദ്രസിങ് 8.30-ന് ഭക്ഷണം വാങ്ങാന്‍ പുറത്തുപോയപ്പോഴാണ് ആക്രമണം.
ജീവനക്കാര്‍ നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ വിവിധ ജ്വല്ലറികളില്‍ ഇവര്‍ തന്നെ എത്തിക്കുകയാണ് പതിവ്. കോഴിക്കോട് കേന്ദ്രീകരിച്ച് 15 വര്‍ഷമായി ആഭരണ വില്‍പ്പന നടത്തുന്ന സ്ഥാപനമാണിത്.
ഏട്ടുവര്‍ഷമായി ഇതേ സ്ഥാപനത്തില്‍ ജീവനക്കാരനും കഴിഞ്ഞ വര്‍ഷം ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്ത ആളെയും അദ്ദേഹത്തിന്റെ സുഹൃത്തിനെയുമാണ് സംശയിക്കുന്നത്. ഫ്ളാറ്റിനുള്ളിലേക്ക് ഒരാള്‍ മാത്രമാണ് കയറിയത്. മോട്ടോര്‍ സൈക്കിളില്‍ കടന്നുകളഞ്ഞെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha