ങ്ങള് ഏത് ദൈവത്തെ വിളിക്കണേ... തെരഞ്ഞെടുപ്പ് വരെ ലോകായുക്ത ഉറങ്ങുകയായിരുന്നോ എന്ന് യുഡിഎഫുകാര്‍; മന്ത്രി ജലീലിനെ നീക്കണമെന്ന ലോകായുക്ത ഉത്തരവ് രണ്ടുദിവസം മുമ്പ് വന്നിരുന്നെങ്കില്‍ ഭരണത്തുടര്‍ച്ച കാണാമായിരുന്നു; തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ അന്ന് ഓങ്ങിവച്ച വിധി ഇപ്പോള്‍ വരുമ്പോള്‍ രക്ഷിച്ചത് അയ്യപ്പനും ദേവഗണങ്ങളുമോ?

ഇതാണ് കണ്ണില്‍ കൊള്ളേണ്ടത് പുരികത്ത് കൊണ്ടു എന്ന് പറയുന്നത്. അതിന് കാരണമായി എപ്പോഴും പറയുന്നത് ദൈവകൃപ കൊണ്ട് മാത്രമാണ് എന്നാണ്.
അതാണ് സാക്ഷാല്‍ കെടി ജലീലിനും ഉണ്ടായത്. കേവലമൊരു ജലീല്‍ മാത്രമല്ല. രണ്ട് ദിവസം മുമ്പ് അതായത് തെരഞ്ഞെടുപ്പിന് മുമ്പാണ് ലോകായുക്തയുടെ ഈ വിധിയെങ്കില്‍ കാണാമായിരുന്നു. എല്‍ഡിഎഫിനെ മൊത്തം ബാധിച്ചേനെ. ഈന്തപ്പഴവും സ്വര്‍ണവുമെല്ലാം ജലീല്‍ വക ചര്‍ച്ചയായേനെ. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ പോലെ അയ്യപ്പനും സകല ദേവഗണങ്ങളും തങ്ങളോടൊപ്പം തന്നെയാണ്.
ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി.ജലീല്‍ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയതിനാല്‍ ആ പദവിയില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് ലോകായുക്ത ഇന്നലെയാണ് ഉത്തരവിട്ടത്. മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന ശുപാര്‍ശ മുഖ്യമന്ത്രിക്ക് നല്‍കാനും ലോകായുക്ത ജസ്റ്റിക് സിറിയക് ജോസഫും ഉപ ലോകായുക്ത ജസ്റ്റിസ് ഹാരുണ്‍ ഉള്‍ റഷീദും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
അടുത്ത ബന്ധുവായ വളാഞ്ചേരി സ്വദേശി കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി ജലീല്‍ നിയമിച്ചതിനെതിരെ എടപ്പാള്‍ സ്വദേശി വി.കെ.മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലാണ് ഉത്തരവ്. ലോകായുക്ത ഉത്തരവ് വന്നതോടെ ജലീലിനെ പുറത്താക്കണമെന്ന ആവശ്യം പ്രതിപക്ഷം വീണ്ടും ഉന്നയിച്ചിട്ടുണ്ട്.
പ്രതിപക്ഷ പ്രക്ഷോഭത്തെ തുടര്‍ന്ന് നിയമന ഉത്തരവ് നേരത്തേ പിന്‍വലിച്ചിരുന്നു. കെ.ടി.ജലീലിനെ കൂടാതെ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ.എ.പി.അബ്ദുള്‍ വഹാബ്, മാനേജിംഗ് ഡയറക്ടര്‍ എ.അക്ബര്‍, കെ.ടി.അദീബ് എന്നിവരാണ് മറ്റ് കക്ഷികള്‍.
ലോകായുക്തയുടെ കണ്ടെത്തലുകള്‍ ബന്ധുവിനെ നിയമിക്കാന്‍ അയാളുടെ അധിക യോഗ്യത തസ്തികയ്ക്ക് വേണമെന്ന് ജലീല്‍ നിര്‍ദ്ദേശിച്ചത് കോര്‍പറേഷന്‍ ആവശ്യപ്പെടാതെയാണ്. അപേക്ഷിക്കാനുളള യോഗ്യത ബി.ടെക് ബിരുദമാണ്. എന്നാല്‍, അദീബിന്റെ യോഗ്യത പി.ജി ഡിപ്‌ളോമ ഇന്‍ ബാങ്കിംഗ് അഡ്മിനിസ്‌ട്രേഷന്‍ ആ യോഗ്യതയുള്ളവരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഇത് സ്വജനപക്ഷപാതം കാട്ടാനുള്ള തന്ത്രമായിരുന്നു ഇന്റര്‍വ്യൂവില്‍ പോലും പങ്കെടുക്കാതെയാണ് അദീബിന് നിയമനം നല്‍കിയത്. ഇതിനായി ജലീല്‍ മന്ത്രി പദവി ദുരുപയോഗം ചെയ്തു
ലോകായുക്തയുടെ പൂര്‍ണമായ വിധിപ്പകര്‍പ്പ് കിട്ടിയശേഷം നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ ഫേസ് ബുക്കിലൂടെ പ്രതികരിച്ചു. ഹൈക്കോടതിയും മുന്‍ കേരള ഗവര്‍ണറും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പി. സദാശിവവും തള്ളിയ കേസിലാണ് ലോകായുക്തയുടെ വിധിയെന്നും അദ്ദേഹം കുറിച്ചു.
മന്ത്രി കെ. ടി. ജലീലിനെതിരെയുള്ള ലോകായുക്തയുടെ വിധിയില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്തെത്തി. ലീഗ് ഉന്നയിച്ച ആരോപണം ഉണ്ടയില്ലാ വെടിയെന്നുപറഞ്ഞ് ഒഴിഞ്ഞിരുന്ന ജലീലിന് നെഞ്ചില്‍ തറച്ചപ്പോള്‍ ഉണ്ടയുള്ള വെടിയാണെന്ന് ബോദ്ധ്യമായിക്കാണുമെന്നും അദ്ദേഹം പറഞ്ഞു.
സത്യം വിജയിച്ചുവെന്നാണ് ലോകായുക്തവിധിയിലൂടെ വ്യക്തമാകുന്നത്. മന്ത്രി അധികാര ദുര്‍വിനിയോഗം കാണിച്ചു, സ്വജനപക്ഷപാതം കാണിച്ചു, സത്യപ്രതിജ്ഞ ലംഘനം കാണിച്ചു തുടങ്ങി യൂത്ത് ലീഗ് ഉന്നയിച്ച ആരോപണം പൂര്‍ണമായും ശരിവെക്കുന്നതാണ് വിധിയെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.
നിയമപോരാട്ടത്തിന്റേയും സത്യത്തിന്റേയും വിജയമാണിത്. മന്ത്രി ഇത്രയും കാലം പറഞ്ഞത് കളവാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ജനങ്ങളോട് മാപ്പ് പറയണം. ആരോപണം ഉന്നയിച്ച ദിവസം മുതല്‍ കൈപ്പറ്റിയ പണം മുഴുവന്‍ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ കെ.ടി. ജലീല്‍ തയ്യാറാകണമെന്നും ഫിറോസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha