അച്ഛന്‍ ജയത്തോടുക്കുമ്പോള്‍... നടന്‍ കൃഷ്ണകുമാറിന്റെ ഉശിരന്‍ ഡയലോഗ്സില്‍ വീണ് ജയത്തോടടുക്കുമ്പോള്‍ എതിരാളികള്‍ക്ക് അച്ഛന്റെ അതേ ആവേശത്തില്‍ മറുപടി നല്‍കി മകള്‍ ദിയ കൃഷ്ണയും; എനിക്ക് ഒറ്റ തന്തയേ ഉള്ളൂ, അല്ലാതെ കണ്ടവന്റെ തന്തയെ ഞാന്‍ പിന്തുണയ്ക്കണോ വിവാദങ്ങളില്‍ പ്രതികരിച്ച് ദിയ

തിരുവനന്തപുരം ബിജെപി സ്ഥാനാര്‍ത്ഥി നടന്‍ കൃഷ്ണകുമാറിന്റെ ഡയലോഗുകള്‍ നമ്മള്‍ കേട്ടതാണ്. ഓട്ടോ ഓടിച്ചു നടന്ന യൗവനകാലവും താനെങ്ങനെ താനായതെന്നുമുള്ള കാര്യങ്ങള്‍ പറഞ്ഞ് കൃഷ്ണകുമാര്‍ വളരെ വേഗമാ മലയാളികളുടെ മനസില്‍ ചേക്കേറിയത്.
തിരുവനന്തപുരത്ത് കൃഷ്ണകുമാര്‍ ജയിക്കുമെന്ന പ്രചാരണം പോലുമുണ്ട്. അതിനിടെ കുടുംബത്തിനെതിരെ പോലും സൈബര്‍ അറ്റാക്ക് വന്നു. അതിനെതിരെ കൃഷ്ണകുമാര്‍ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ മകളും രംഗത്തെത്തിയിരിക്കുകയാണ്.
കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ ഇന്‍സ്റ്റാഗ്രാമിലെ സജീവ താരമാണ്. എല്ലാ വിശേഷങ്ങളും വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും ആരാധകരും ഫോളോവേഴ്‌സുമായി ദിയ പങ്കുവയ്ക്കാറുണ്ട്.
എട്ടുലക്ഷത്തോളം പേര്‍ പിന്തുടരുന്ന ദിയയുടെ പേജിലൂടെ പല പ്രൊഡക്ടുകളുടെയും പ്രൊമോഷനുകളും നടത്താറുണ്ട്. അതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ മറുപടി പറഞ്ഞു കൊണ്ട് ദിയ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
വിവാദങ്ങളിലേക്ക് തന്റെ കുടുംബത്തെയും റിലേഷന്‍ഷിപ്പിനെയും വലിച്ചിഴയ്ക്കുകയും ചെയ്തതില്‍ ശക്തമായ ഭാഷയിലുള്ള മറുപടിയാണ് ദിയ കൃഷ്ണ നല്‍കിയിരിക്കുന്നത്. അച്ഛന്റെ രാഷ്ട്രീയം അടക്കം ചൂണ്ടിക്കാണിച്ച് തനിക്കെതിരെ അപകീര്‍ത്തിപരമായ പ്രചാരണം നടത്തുന്ന വ്യക്തിക്കെതിരെയാണ് ദിയയുടെ മറുപടി.
എനിക്ക് ഒരു തന്തയേ ഉള്ളൂ. അയാളെ പോലെ പല തന്തമാരുടെ സ്വഭാവം എനിക്കില്ല. എന്നെയും അച്ഛനെയും ചേച്ചിയെയുമൊക്കെ പറയാന്‍ ഇയാള്‍ക്ക് എന്ത് അധികാരം. എന്റെ അച്ഛന്റെ രാഷ്ട്രീയത്തെയും പാര്‍ട്ടിയെയും ഇയാള്‍ കളിയാക്കി. എനിക്ക് രാഷ്ട്രീയമില്ല.
പക്ഷേ എന്റെ അച്ഛന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍, എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ ഞാന്‍ പോയി പിന്തുണയ്ക്കണോ. സ്വന്തം അച്ഛനെ എന്തിന് പിന്തുണയ്ക്കുന്നു എന്നാണ് പലരുടേയും ചോദ്യം. പിന്നെ ഞാന്‍ നിങ്ങളുടെ തന്തയെ വന്ന് സപ്പോര്‍ട്ട് ചെയ്യണോ' എന്നാണ് ദിയ രോഷത്തോടെ ചോദിക്കുന്നത്.
നേരത്തെ അഹാന കൃഷ്ണയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ബീഫ് നിരോധനവുമായി ബന്ധപ്പെട്ടുള്ള കൃഷ്ണകുമാറിന്റെ പ്രതികരണം നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം മകളും നടിയുമായ അഹാന കൃഷ്ണ ബീഫ് വിഭവത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതോടെ ഇവ രണ്ടും ചേര്‍ത്തുള്ള ട്രോളുകളും പ്രചരിച്ചു തുടങ്ങി.
ഈ വിഷയത്തില്‍ പ്രതികരണവുമായാണ് അഹാന കൃഷ്ണ നേരത്തെ രംഗത്തെത്തിത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് നടി പ്രതികരിച്ചിരിക്കുന്നത്. തന്റെ പിതാവ് സെന്‍സിബളായ ആളാണ്. എന്നാല്‍ വിടുവായത്തം പറയുന്ന ആളല്ലെന്ന് നടി കുറിച്ചു.
'ഞാനും അച്ഛനും രണ്ട് വ്യക്തികളാണ്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്താന്‍ അവകാശമുണ്ട്. കുറച്ചു കാലമായി ഞാനെന്തു പറഞ്ഞാലും അതെന്റെ കുടുംബത്തിന്റെ അഭിപ്രായമാക്കി മാറ്റുന്നു. എന്റെ പിതാവ് എന്ത് അഭിപ്രായം പറഞ്ഞാലും അത് എന്റെ അഭിപ്രായമാക്കി മാറ്റുന്നു.' അഹാന മറ്റൊരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പറയുന്നു.
തന്റെ പിതാവ് ബീഫ് വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് അഹാന പറയുന്നു. കൃഷ്ണകുമാറിന്റെ അഭിമുഖത്തിന്റെ കുറച്ച് ഭാഗം പങ്കുവച്ചു കൊണ്ടാണ് നടിയുടെ പ്രതികരണം. ശാരീരിക പ്രശനമുള്ളതു കൊണ്ട് പന്നിയിറച്ചിയൊഴിച്ച് ബാക്കി എല്ലാം കഴിക്കാറുണ്ടെന്ന് കൃഷ്ണ കുമാര്‍ പറയുന്ന വീഡിയോയാണ് അഹാന പങ്കുവച്ചത്.
താന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ബീഫ് വിഭവത്തെക്കുറിച്ചുള്ള ട്രോളുകളുമായി ബന്ധപ്പെട്ടും നടി പ്രതികരിച്ചു. പോസ്റ്റ് ചെയ്ത ബീഫ് സിനിമ പ്രൊഡക്ഷന്‍ ടീമില്‍ പാകം ചെയ്തതാണെന്നും അഹാന പറയുന്നു. അമ്മ തനിക്ക് ബീഫ് ഉണ്ടാക്കി തരാറുണ്ടെന്ന തരത്തിലായിരുന്നു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ അങ്ങനെ താന്‍ പോസ്റ്റില്‍ എഴുതിയിട്ടില്ലെന്നും അമ്മ ബീഫ് വെക്കാറില്ലെന്നും നടി വ്യക്തമാക്കി.
https://www.facebook.com/Malayalivartha