കേരളത്തില്‍ വൈദ്യുതി മോഷ്ടിക്കുന്നത് പണക്കാരെന്ന് ഋഷിരാജ് സിങ്

ഒരു എ.സി. എങ്കിലും വീട്ടില്‍വെക്കാന്‍ ശേഷിയുള്ളവരാണ് വൈദ്യുതി മോഷ്ടിക്കുന്നതെന്ന് കെ.എസ്.ഇ.ബി. ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്. സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ വൈദ്യുതി മോഷ്ടിക്കുന്നില്ലെന്നും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും സര്‍ക്കാര്‍ സ്ഥാപനങ്ങളും മോഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. \'വൈദ്യുതിമേഖലയിലെ പരിഷ്‌കരണങ്ങള്‍, ഊര്‍ജ പ്രതിസന്ധി നേരിടാനുള്ള ഉപാധികള്‍\' എന്ന വിഷയത്തില്‍ ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് (ഇന്ത്യഐ.ഇ.ഐ.), അകത്തേത്തറ എന്‍.എസ്.എസ്. എന്‍ജിനിയറിങ് കോളേജുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അത്തരക്കാര്‍ക്ക് വൈദ്യുതി മോഷ്ടിക്കുന്നത് ഒരു ശീലമാണ്. പിടികൂടാന്‍ ആരുമില്ലെന്ന തോന്നലിലാണ് ഇതുചെയ്യുന്നത്.
കേരളത്തിലെ 67 ശതമാനം വൈദ്യുതിമോഷണവും വീടുകളിലാണ് നടക്കുന്നത്. കാര്‍ഷികമേഖലയില്‍ 24 ശതമാനം, വാണിജ്യസ്ഥാപനങ്ങള്‍ ഏഴുശതമാനം, ഫാക്ടറികള്‍ രണ്ടുശതമാനം എന്നിങ്ങനെയാണ് മോഷണത്തിന്റെ കണക്ക്. മറ്റുസംസ്ഥാനങ്ങളില്‍ ഇത് നേരെ തിരിച്ചാണ്. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വൈദ്യുതിമോഷണം കുറവാണ്. കേരളത്തില്‍ വൈദ്യുതിനഷ്ടം 16.2 ശതമാനമാണ്. ഇതില്‍ മോഷണം 0.2 ശതമാനമാണ്. ബിഹാര്‍, യു.പി. പോലുള്ള സംസ്ഥാനങ്ങളില്‍ വൈദ്യുതിയുടെ നഷ്ടം 22 ശതമാനമാണ്. ഇതില്‍ 15 ശതമാനവും മോഷണമാണ്. വൈദ്യുതി മോഷ്ടിക്കാന്‍ 113 വഴികള്‍ എന്നപേരില്‍ ബിഹാറില്‍ പുസ്തകംതന്നെ പുറത്തിറങ്ങിയിട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ക്ക് മോഷണം പിടികൂടാന്‍ വാശിവേണം. സര്‍ക്കാര്‍സ്ഥാപനങ്ങള്‍ 1,600 കോടിരൂപയാണ് കെ.എസ്.ഇ.ബി.ക്ക് നല്‍കാനുള്ളത്. വാട്ടര്‍ അതോറിറ്റി 1,000 കോടി രൂപ നല്‍കാനുണ്ട്. പിഴയൊടുക്കാന്‍ തയ്യാറാകുന്നവര്‍ക്കെതിരെ കേസെടുക്കില്ല. 98.5 ശതമാനം പേരും പിഴയൊടുക്കുന്നുണ്ട്. മോഷ്ടാക്കള്‍ ഏറെ സാങ്കേതിതപരിജ്ഞാനം നേടിയവരാണ്. റിമോട്ട് ഉപയോഗിച്ച് വൈദ്യുതിമീറ്ററിന്റെ പ്രവര്‍ത്തനം മരവിപ്പിക്കുന്ന പദ്ധതി പത്തുവര്‍ഷംമുന്പ് അവര്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ എന്തൊക്കെ സൗകര്യങ്ങളുണ്ടാകുമെന്ന് പറയാനാകില്ല. വൈദ്യുതിമോഷണത്തിനുള്ള സൗകര്യമൊരുക്കാന്‍ മുംബൈയില്‍നിന്ന് വിമാനടിക്കറ്റ് കൊടുത്ത് ആളെ നിയോഗിക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























