ഏഴാം ക്ലാസുകാരനായ ഹിലാലിന്റെ പുസ്തകങ്ങളില്‍ നിന്നും മരണത്തിന് പ്രേരിപ്പിക്കുന്ന ഗെയിമിനെക്കുറിച്ചുള്ള സൂചനകള്‍; മാതിരപ്പിള്ളിയില്‍ 13-കാരന്റെ മരണത്തിന് പിന്നില്‍ 'ക്വയ്‌റോ മോറിര്‍' ഗെയിം, മരണത്തിലൂടെ താന്‍ ജപ്പാനിലേക്ക് പോവുകയാണെന്നും അതോടെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നും ഡയറിയിലെ കുറിപ്പിൽ...

കോതമംഗലം മാതിരപ്പിള്ളിയില്‍ ഏഴാം ക്ലാസുകാരന്റെ മരണത്തിന് പിന്നില്‍ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന 'ക്വയ്‌റോ മോറിര്‍' ഗെയിം എന്ന് കുടുംബാംഗങ്ങളുടെ കണ്ടെത്തൽ. അമിതമായി ഓൺലൈൻ ഗെയിം കളി ച്ചതിനാലാണ് ആത്മഹത്യ ചെയ്തത്.
മരണത്തിന് പ്രേരിപ്പിക്കുന്ന ഗെയിമിനെക്കുറിച്ചുള്ള സൂചനകള്‍ പതിമൂന്ന് വയസുള്ള ഹിലാലിന്റെ പുസ്തകങ്ങളില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ ഇത് തന്നെയാണോ മരണകാരണമെന്ന് അന്വേഷിക്കുകയാണെന്നും അന്തിമനിഗമനത്തില്‍ എത്തിയിട്ടില്ലെന്നും പൊലീസ്അറിയിക്കുകയുണ്ടായി.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഹിലാലിനെ വീട്ടിൽ നിന്നും കാണാതാകുന്നത്. മുന്‍ വാതില്‍ പുറത്ത് നിന്ന് പൂട്ടി ബാക് ഡോര്‍ ഓപണ്‍ എന്ന് എഴുതിയ കടലാസുമൊട്ടിച്ച് വച്ചാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്.
സമീപത്തെ പുഴവക്കില്‍ ഹിലാലിന്റെ ചെരിപ്പുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച വൈകീട്ട് പുഴയില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഹിലാലിന് കൂട്ടുകാരൊന്നും അധികമായിട്ടില്ല, ഒരുപാടൊന്നും സംസാരിക്കാത്ത ഹിലാലിന്റെ പുസ്തകങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടത് ഓരോന്നോരോന്നായി ചെയ്ത് തീര്‍ത്ത ഓണ്‍ലൈന്‍ ഗെയിം ടാസ്‌കുകളുടെ വിവരങ്ങൾ ലഭിക്കുന്നത്.
എല്ലായിടത്തും കുട്ടി പൊതുവായി എഴുതിയിട്ടത് മരണം എന്നര്‍ത്ഥം വരുന്ന 'മോറിര്‍' എന്ന വാക്ക്. ക്വയ്‌റോ മോറിര്‍ ( ഐ വാണ്ട് ടു ഡൈ) അഥവ എനിക്ക് മരിക്കണം എന്നര്‍ത്ഥം വരുന്ന പേരില്‍ ഉള്ള ഗെയിം ഹിലാല്‍ കളിച്ചിരിക്കാമെന്ന് ഉറപ്പിക്കാവുന്നതാണ് ലഭിച്ചിരിക്കുന്ന സൂചനകൾ.
പഠനകാര്യങ്ങളിൽ വലിയ താല്‍പര്യമില്ലാതിരുന്ന ഹിലാല്‍ ഉമ്മയുടെ ഫോൺ എപ്പോഴും ഉപയോഗിക്കുമായിരുന്നു. മരണമല്ലാതെ വേറെ വഴിയില്ലെന്ന് ചിന്തിക്കാവുന്നത്ര ഓണ്‍ലൈന്‍ ഗെയിം നിര്‍ദേശങ്ങള്‍ക്ക് അടിമയാക്കപ്പെട്ട അവസ്ഥയിലായിരുന്നെന്ന് ഉറപ്പിക്കുന്നതാണ്,
ആറുമാസത്തിനിടെ ഹിലാല്‍ എഴുതിയിട്ട കുറിപ്പുകള്‍. മരണത്തിലൂടെ താന്‍ ജപ്പാനിലേക്ക് പോവുകയാണെന്നും അതോടെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നും ഡയറിയില്‍ എഴുതിവെച്ച ഹിലാല്‍ തന്നെ അന്വേഷിക്കരുതെന്നും കൂട്ടിച്ചേർത്തിരുന്നു.
https://www.facebook.com/Malayalivartha
























