മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും റസ്പുട്ടിന്‍ ഗാനത്തിന് ചുവടു വയ്ക്കുന്ന വൈറല്‍ വീഡിയോയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍

മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും റസ്പുട്ടിന്‍ ഗാനത്തിന് ചുവടു വയ്ക്കുന്ന വൈറല്‍ വീഡിയോയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.
കലയെ കലയായി തന്നെ കാണണം. അവിടെ മത ജാതി ചിന്തകള്‍ തിരുകികയറ്റുന്നത് സാക്ഷര നവോത്ഥാന കേരളത്തിന് ഭൂഷണമല്ല. അതേസമയം ഒരു വ്യക്തിയുടെ നിലപാടിനെ ഒരു പ്രസ്ഥാനത്തിന്റെ നിലപാടായി വളച്ചൊടിച്ച് ആഘോഷിക്കുകയാണ് ഒരു കൂട്ടര്‍.
അതും ശരിയല്ല. പണ്ട് മലപ്പുറത്ത് നടന്ന പെണ്‍കുട്ടികളുടെ ഫ്‌ളാ്ഷ് മോബ് കേരളം മറന്നിട്ടില്ല. ഏതായാലും പുതിയ വിഷയത്തില്‍ ആഘോഷിക്കാനിറങ്ങിയ ഒരു വിഭാഗത്തിനെതിരെ അതിശക്തമായ നിലപാടുമായി സന്ദീപ് വാര്യരടക്കമുളള ബി.ജെ.പി നേതാക്കളടക്കം രംഗത്ത് വരികയും ഡാന്‍സിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ശശികല ടീച്ചറും ജസ്‌നമാടശ്ശേരിയുമൊക്കെ നിലപാട് വ്യക്തമാക്കുമ്പോള്‍ അതില്‍ കൊളളേണ്ടവര്‍ക്ക് കൊളളാനും തള്ളേണ്ടവർക്ക് തള്ളാനുമുളളതുണ്ട്. അതില്‍ ജസ്‌ന മാടശ്ശേരി പറഞ്ഞില്‍ പലതും കൃത്യമായി കുറിക്ക് കൊ്‌ളളുന്നതാണ്.
വൈറല്‍ വീഡിയോ ആഘോഷമാക്കുന്ന ചിലര്‍ ഇരട്ടത്താപ്പാണ് കാട്ടുന്നതെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. പണ്ട് ഞാനും ഒരു ഡാന്‍സ് കളിച്ചിരുന്നു എന്നും അന്ന് തന്നെ തെറിവിളിച്ചവരാണ് ഈ വീഡിയോ ആഘോഷമാക്കി മാറ്റുന്നതെന്നും ജസ്ല പറയുന്നു.
മലപ്പുറത്ത്, എയ്ഡ്സ് ദിനാചരണവുമായി ബന്ധപ്പെട്ട് മൂന്ന് പെണ്‍കുട്ടികള്‍ ഫ്ളാഷ് മോബില്‍ ഡാന്‍സ് ചെയ്തതിനെതിരെ വന്ന സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ചുകൊണ്ടും പെണ്‍കുട്ടികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും ജസ്ല 2017ലെ ഐഎഫ്എഫ്‌കെ വേദിയില്‍ മറ്റൊരു ഫ്‌ലാഷ് മോബിന് നേതൃത്വം നല്‍കിയിരുന്നു. ജസ്ലയുടെ ഡാന്‍സും സമാനമായ രീതിയില്‍ സൈബര്‍ ആക്രമണം നേരിടുകയുണ്ടായി. ഈ സംഭവത്തെ കുറിച്ചാണ് ജസ്ല തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിക്കുന്നത്.
പണ്ട് ഞാനും ഒന്നു ഡാന്‍സ് കളിച്ചു. അന്ന് ആങ്ങളമാര്‍ ആയിരുന്നെങ്കില്‍ ഇന്ന് അമ്മാവന്‍മ്മാര്‍.ആ വ്യത്യാസമേ ഉള്ളൂ. അന്നെന്റെ വാളില്‍ എന്നെ തെറി വിളിച്ചവരൊക്കെ, ഇന്ന് ഡാന്‍സ് ആഘോഷിക്കുന്നു. മത വിശ്വാസികള്‍ക്ക് യുക്തിയും നീതി ബോധവും വകതിരിവും ഒക്കെ ഉണ്ട്. സ്വന്തം മതത്തിന്റെ കാര്യം വരുന്നത് മാത്രം. അല്ലെങ്കില്‍ മറ്റൊരു മതത്തിന്റെ കാര്യം വരുമ്പോ മാത്രം ഇതൊക്കെ മുള പൊട്ടും. ഇരട്ടത്താപ്പ് കാണണമെങ്കില്‍ അത് ഇവറ്റകളുടെ ഇരട്ടത്താപ്പ് തന്നെ കാണണം.'
തീര്‍ന്നില്ല ഹിന്ദു ഐക്യവേദി നിലപാട് വെട്ടിത്തുറന്ന് പറഞ്ഞു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വരാന്തയില്‍ നൃത്തംചവിട്ടി വൈറലായ നവീനെയും ജാനകിയേയും അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല ടീച്ചര്‍. ഇരുവരുടേയും പ്രകടനത്തെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.
തികച്ചും ആകര്‍ഷകമാണ് ആ ചുവടുവെപ്പുകള്‍. കലയിലും വൈദ്യശാസ്ത്രത്തിലും ഒരുപോലെതന്നെ തിളങ്ങട്ടെയെന്നും ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സൗഹൃദങ്ങളില്‍ മതം കാണരുത്, ഒപ്പം സൗഹൃദങ്ങളില്‍ മതം കയറ്റുകയുമരുത്.
സഹപാഠികളുടെ സൗഹൃദങ്ങള്‍ക്കും അതിര്‍ വരമ്പുകളിടാന്‍ പറ്റില്ല. അത്രത്തോളം നമ്മുടെ നാട് മാറാനോ മനസ്സ് ചൂരുങ്ങാനോ പാടില്ല. അതേസമയം യോഗിയും സുരേന്ദ്രനും ഈ തിരഞ്ഞെടുപ്പില്‍ എടുത്തിട്ട ചില വിഷയങ്ങളെ പൂര്‍ണമായും തള്ളാതെയാണ് ടീച്ചറുടെ നിലപാട് എന്ന് മാത്രം.
അതായത് മേല്‍പറഞ്ഞതൊക്കെ പറയുമ്പോള്‍ പോലും സമീപകാലത്തെ ചിലരുടെ സംഘടിത ശ്രമങ്ങളെ അത്ര നിഷ്‌കളങ്കമായി തള്ളിക്കളയാനും കഴിയുന്നില്ല. രാഷ്ട്രീയ നേതാവും വാഗ്മിയും മതപണ്ഡിതനുമായ ഒരു വ്യക്തിയുമായിച്ചേര്‍ന്ന് ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കുമ്പോഴേക്കും മലയാള തറവാട്ടു മുറ്റത്തെ നീര്‍മാതളം പര്‍ദ്ദയ്കള്ളിലായിക്കഴിഞ്ഞിരുന്നു.
ഖുറാന്‍ വര മത്സരത്തില്‍ പങ്കെടുത്ത് സമ്മാനം വാങ്ങിയ കോഴിക്കോട്ടുകാരിയായ ചിത്രകാരിയും ആറുമാസം കഴിയും മുന്‍പ് കലിമ' ചൊല്ലിയിരുന്നു. വൈക്കത്തപ്പന് കാണിക്കയിട്ട് പഠിക്കാന്‍ വണ്ടികയറിയ ഹോമിയോ വിദ്യാര്‍ത്ഥിനി ഒതുക്കത്തോടെ' ഒതുക്കുങ്ങലില്‍ ഒതുക്കപ്പെട്ടത് റൂം മേറ്റ്സിന്റെ കഴിവിലായിരുന്നു.
വര്‍ഷങ്ങളായി അന്നം വെച്ചു തരുന്ന പാചകക്കാരനെ ഇസ്ലാമിന്റെ മഹത്വം മനസ്സിലാക്കി കൊടുക്കാന്‍ കഴിയാത്തവരെ കുറ്റപ്പെടുത്തിയ മതപണ്ഡിതന്റെ ഗീര്‍വാണവും നമ്മള്‍ കേട്ടതാണല്ലോ.
അതുകൊണ്ട് സൗഹൃദങ്ങളില്‍ മതം കാണരുത് ഒപ്പം സൗഹൃദങ്ങളില്‍ മതം കയറ്റുകയുമരുത്. ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടിയായി അടിച്ചു പൊളിക്കട്ടെ. മാതാപിതാക്കളുടെ അഭിമാനമായി ഒരു നല്ല ഡോക്റ്ററായും ഒരു നല്ല കലാകാരിയായും അറിയപ്പെടണം.
നവീന്‍ റസാക്കും മിടുക്കന്‍ തന്നെ. തികച്ചും ആകര്‍ഷകമാണ് ആ ചുവടുവെപ്പുകള്‍. നല്ല ഭാവിയുണ്ട്. കലയിലും വൈദ്യശാസ്ത്രത്തിലും ഒപ്പം തിളങ്ങട്ടെ. അങ്ങനെ ഉയര്‍ന്നു വന്ന എല്ലാ സംശയങ്ങള്‍ക്കും സ്വയം ഉത്തരം നല്‍കണം.
ഏതായാലും പുരോഗമനപരമായ നിലപാടുകള്‍ വരട്ടെ. സങ്കുചിത ചിന്തകള്‍ വേണ്ട കേരളത്തില്‍. ഏതായാലും ശരിക്കൊപ്പ നില്‍ക്കാം. ജസ്‌നയ്ക്കും ശശികലടീച്ചര്‍ക്കും നവീനും ജാനകിക്കും വലിയ കയ്യടി.
https://www.facebook.com/Malayalivartha