തൊഴിലുറപ്പു വേതനം തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടു നല്‍കും

വേതനം സംബന്ധിച്ച കാലതാമസവും ക്രമക്കേടുകളും ഒഴിവാക്കാന്‍ തൊഴിലുറപ്പുപദ്ധതി വേതനം തൊഴിലാളികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു നല്‍കും. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ ഗ്രാമവികസന മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു കത്തു നല്‍കി.
ദേശീയ ഇലക്ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ വേതനം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ടു നിക്ഷേപിക്കാനാണു പരിപാടി. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയ അക്കൗണ്ടുകളിലേക്കാണു പണമെത്തുക.ജോലി പൂര്‍ത്തിയായി 14 ദിവസത്തിനുള്ളില്‍ തൊഴിലാളിക്കു വേതനം നല്‍കണമെന്നാണു വ്യവസ്ഥയെങ്കിലും പലപ്പോഴും അതു വൈകുന്ന അവസ്ഥയുണ്ട്. ഫണ്ട് വൈകുന്നതും സംസ്ഥാനങ്ങള്‍ തുടര്‍നടപടി സ്വീകരിക്കാത്തതുമാണ് ഇതിനു പ്രധാന കാരണം. വേതന വിതരണത്തിലെ ക്രമക്കേടുകളെക്കുറിച്ചു ചില സംസ്ഥാനങ്ങളില്‍ വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആഴ്ചയുടെ അവസാനദിവസമാണു തൊഴില്‍വിവരം സംബന്ധിച്ച റിപ്പോര്‍ട്ട് പദ്ധതി എന്‍ജിനീയറിങ് വിഭാഗത്തിനു ലഭിക്കേണ്ടത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തദ്ദേശസ്ഥാപന സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കണം. അതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയാണു പണം അനുവദിക്കുക.
എന്നാല്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകാരണം പലയിടത്തും മാസത്തിലധികം വൈകിയാണു വേതനം ലഭിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ വേതനം നല്‍കിയില്ലെങ്കില്‍ തൊഴിലാളിക്കു നഷ്ടപരിഹാരം നല്‍കണമെന്ന നിയമം സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. കേന്ദ്ര ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ എസ്ബിടി വഴി തൊഴിലാളികളുടെ അക്കൗണ്ടില്‍ നല്‍കുന്ന സംവിധാനമാണ് ഇപ്പോഴുള്ളത്. പുതിയ രീതിയനുസരിച്ചു ഫണ്ട് കൈകാര്യം ചെയ്യുന്ന ദേശീയ പൂളില്‍ നിന്നു നേരിട്ടു പണം അക്കൗണ്ടുകളില്‍ നിക്ഷേപിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























