ബാര്‍കോഴ കേസ്: ലോകായുക്ത ഇന്ന് പരിഗണിക്കും

ബാര്‍കോഴ കേസ് തിങ്കളാഴ്ച ലോകായുക്ത പരിഗണിക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് ലോകായുക്ത നിര്‍ദേശം നല്‍കിയിരുന്നു. അടുത്ത മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ഹാജരാക്കുമെന്ന് ഹൈക്കോടതിയേയും വിജിലന്‍സ് അറിയിച്ചിട്ടുണ്ട്. ഡയറക്ടറുടെ പരിഗണനയിലുള്ള റിപ്പോര്‍ട്ടിന്‍മേല്‍ മൂന്നാഴ്ചയ്ക്കകം നടപടിയുണ്ടാകുമെന്ന് വിജിലന്‍സ് ലോകായുക്തയെ അറിയിക്കാനാണ് സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























