യോഗാ ദിനം കേരളം ആഘോഷിച്ചു, പക്ഷേ ഉമ്മന്‍ ചാണ്ടി യോഗ പരിശീലനത്തില്‍ പങ്കെടുത്തില്ല

യോഗാ ദിനം കേരളം മാത്രമല്ല ലോകമെമ്പാടും ആവേശത്തോടെ ചര്‍ച്ച ചെയ്തു. വിവിധ വ്യത്യസ്തമായ പരിപാടികളോടെയാണ് സംസ്ഥാനത്ത് ആഘോഷം നടന്നത്. കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു കൊച്ചിയിലും സദാനന്ദ ഗൗഡ, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കയിലും യോഗ പരിശീലനത്തില്‍ പങ്കെടുക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നടന്ന് യോഗ പരിശീലന പരിപാടി ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു.
ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. യോഗയെക്കുറിച്ചുള്ള ക്‌ളാസുകള്‍, സെമിനാറുകള്‍, തുടങ്ങിയവയും സംഘടിപ്പിച്ചു. അതേ സമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗ പരിശീലനത്തില്‍ പങ്കെടുത്തില്ല. ഞായറാഴ്ചകളില്‍ ആളുകളുടെ പരാതികളും മറ്റും സ്വീകരിയ്ക്കുന്നതിന് വേണ്ടി സമയം ചെലവിടുന്നതിനാലാണ് മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കാത്തിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























