കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരത്തിന് വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നത് അപകടകരമാണെന്ന് ആരോഗ്യമന്ത്രി

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരത്തിന് വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നത് അപകടകരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.
പൊങ്കാല നടത്തിയതുപോലെ പ്രതീകാത്മകമായി നടത്താനാകുമോയെന്ന് ആലോചിക്കണമെന്നും, ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് ചര്‍ച്ചയിലൂടെ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ ക്ഷാമം ഗുരുതര പ്രശ്നമാകാന്‍ പോകുന്നുവെന്നും, മാസ് വാക്സിനേഷന്‍ തുടങ്ങിയതോടെ ലഭ്യതക്കുറവ് രൂക്ഷമാണെന്നും മന്ത്രി അറിയിച്ചു.
പല മേഖലകളിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളൂവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.'വാക്സിന്‍ തീരെ ലഭിക്കുന്നില്ലെന്ന ആക്ഷേപം ഇല്ല. നമുക്ക് ലഭ്യത ഉറപ്പാക്കിയിട്ട് വേണം വിദേശത്തേക്ക് അയക്കാന്‍.
കൂടുതല്‍ വാക്സിന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.'- കെ കെ ശൈലജ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
https://www.facebook.com/Malayalivartha