ഓപ്പറേഷന്‍ കുബേര: കൊള്ളപ്പലിശക്കാരെ വെറുതേ വിടില്ലെന്ന് ആഭ്യന്തര മന്ത്രി

കൊള്ളപ്പലിശക്കാരെ വെറുതേ വിടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൊള്ളപ്പലിശക്കാരെയും അനധികൃത ചിട്ടി കമ്പനികളേയും പിടികൂടാന്‍ ഓപ്പറേഷന്‍ കുബേരയുടെ രണ്ടാം ഘട്ടമായി റെയ്ഡുകള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ റവന്യൂ ഉദ്യോഗസ്ഥന്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കൊള്ളപ്പലിശക്കാരെ കണ്ടെത്താന്‍ എസ്.പിമാരുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ സംസ്ഥാനതലത്തില്‍ റെയ്ഡുകള്‍ ആരംഭിക്കും. ഓപ്പറേഷന്‍ കുബേരയുടെ നോഡല്‍ ഓഫീസറായി അരുണ്‍ കുമാര്‍ സിന്‍ഹയെ നിയമിച്ചിട്ടുണ്ട്. എ.ഡി.ജി.പിമാരായ എ.ഹേമചന്ദ്രന്‍, കെ.പദ്മകുമാര്‍ എന്നിവരേയും നോഡല്‍ ഓഫീസര്‍മാരാക്കിയിട്ടുണ്ട്. കൊള്ളപ്പലിശക്കാരെ കുറിച്ച് ജനങ്ങള്‍ക്കുള്ള പരാതികള്‍ ആഭ്യന്തര മന്ത്രിയുടെ ഫോണില്‍ വിളിച്ചോ, പൊലീസിന്റെ വെബ്‌സൈറ്റ് വഴിയോ, വാട്‌സ് ആപ്പ്, എസ്.എം.എസ് എന്നിവ വഴിയോ പൊലിസിനെ അറിയിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























