മുന്‍ എംപി എസ്. ശിവരാമന്‍ കോണ്‍ഗ്രസ് വിട്ടു, കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ചാണ് രാജി

മുന്‍ എംപി എസ്. ശിവരാമന്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വവും പട്ടികജാതി ക്ഷേമവകുപ്പ് ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചതായും ശിവരാമന്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും ശിവരാമന്‍ പറഞ്ഞു. സിപിഎമ്മില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസിലെത്തിയ ശിവരാമന്‍ അവിടേക്ക് തന്നെ മടങ്ങിയേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. സിപിഎം നേതൃത്വവുമായി അവസാനവട്ട ചര്‍ച്ചയും പൂര്‍ത്തിയാക്കിയെന്നാണു വിവരം. പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്ന് നടപടി നേരിട്ടതോടെയാണ് വി.എസ് പക്ഷക്കാരനായിരുന്ന ശിവരാമന്‍ സിപിഎമ്മില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















