ഇറങ്ങി ഓടിക്കോ !!! വോട്ടും ചോദിച്ച് വന്ന സഖാക്കന്മാരെ എറിഞ്ഞോടിച്ച് വോട്ടേസ്, LDF തുലഞ്ഞാൽ കേരളം രക്ഷപ്പെടുമെന്ന് !!!

സോഷ്യല്‍മീഡിയയിലും ചാനലുകളിലും ഇന്ന് നിറഞ്ഞ് നിന്നൊരു ഫ്‌ളക്‌സ് ഉണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ തെരഞ്ഞെടുപ്പ് ഫ്‌ളക്‌സ് അല്ല. കേരളം കട്ടുമുടിച്ചന്മാര്‍ക്ക് വോട്ട് ഇല്ല എന്റെ വീട്ടിലേക്ക് വോട്ടും ചോദിച്ച് വരരുതെന്ന് രാജേന്ദ്രന്‍ എന്ന കെ എസ് ആര്‍ ടി സി ജീവനക്കാരന്‍ വെച്ച ഫ്‌ളക്‌സ്. ഇതിപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നെഞ്ചത്ത് ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചത് പോലെ ആയി. ജനം പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. നെയ്യാറ്റിന്‍കര കുളത്തൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് വ്യത്യസ്തമായൊരു ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നത്.
പ്രദേശത്തുള്ള സിപിഎമ്മുകാരുടെ ഭീഷണിക്ക് പുല്ല് വിലകൊടുത്താണ് രാജേന്ദ്രന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഈ വീട്ടിലേക്ക് വോട്ടും ചോദിച്ച് ചെല്ലാന്‍ സിപിഎമ്മുകാര്‍ക്ക് ധൈര്യം ഇല്ല. അതവാ ഇനി ആരേലും ഫ്‌ളക്‌സ് അഴിച്ചുമാറ്റണമെന്നും പറഞ്ഞ് വന്നാല്‍ അവരോട് രാജേന്ദ്രന് ഒന്നേ പറയാനുള്ളു ആവശ്യങ്ങള്‍ അംഗീകരിച്ച് നല്‍കണം. എങ്കില്‍ ദേ ഇപ്പോള്‍ അഴിച്ച് മാറ്റുമെന്ന്. വരുന്നവന്മാരുടെ കിളിപറത്തുന്ന കാര്യങ്ങളാണ് രാജേന്ദ്രന്റെ ഫ്‌ളക്‌സിലുള്ള ആവശ്യങ്ങള്‍. കൂടാതെ സ്വര്‍ണക്കൊള്ളയും എടുത്ത് പറയുന്നു.
രാഷ്ട്രീയത്തിന് അതീതമായ് ഞങ്ങള്‍ ഒന്നടഹ്കം പ്രതിഷേധിക്കുന്നു. വോട്ടിലൂടെ പ്രതിഷേധിക്കുന്നു. എല്‍ ഡി എഫ് തുലയട്ടെ കേരളം രക്ഷപ്പെടട്ടെ എന്നാണ് ഫ്‌ളകില്‍ ഉള്ളത് കൂടാതെ മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. പെന്‍ഷന്‍ ഔദാര്യമല്ല അവകാശമാണ് ; സുപ്രീം കോടതി
ഞങ്ങള്‍ കെ എസ് ആര്‍ ടി സി പെന്‍ഷന്‍കാര്‍ നിങ്ങള്‍ക്ക് വോട്ട് തരില്ല എന്തുകൊണ്ട്. ? പോയിന്റ് പോയിന്റെ ് ആയിട്ട് കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
1350 രൂപ പ്രതിമാസ പെന്‍ഷനും വെള്ള റേഷന്‍ കാര്‍ഡുമുള്ള ആയിരകണക്കിന് പെന്‍ഷന്‍കാര്‍ കെ എസ് ആര്‍ ടി സിയില്‍ മാത്രം. ഈ പെന്‍ഷന്‍ കാരണം 2000 രൂപ ലഭിക്കാവുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന് അര്‍ഹതയും ഇല്ല.
2011 ശേഷം പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാത്തത് കെ എസ് ആര്‍ ടി സിയില്‍ മാത്രം. രൂക്ഷമായ വിലക്കയറ്റം ഞങ്ങള്‍ക്ക് ബാധകമല്ലെ.
2022ല്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചപ്പോള്‍ മുന്‍കാലങ്ങളെപ്പോലെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാത്തത് എന്ത്
പെന്‍ഷന്‍ കൊടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന് കോടതിയില്‍ ഹര്‍ജി നല്‍കിയതെന്തിന്
അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് പോലും ഉത്സവബത്ത കൊടുത്തപ്പോള്‍ , കഴിഞ്ഞ ഏഴ് വര്‍ഷമായ് കെ എസ് ആര്‍ ടി സിയില്‍ മാത്രം ഉത്സവബത്ത നല്‍കാത്തതെന്ത്
വൃദ്ധരായ 42000 പേരെ കുടുംബസമേതം ഇങ്ങനെ ക്രൂശിക്കുന്നത് തൊഴിലാളി സര്‍ക്കാരിന് ഭൂഷണോ.
ശബരിമല കൊള്ള, അഴിമതി,ധൂര്‍ത്ത്,സ്വജനപക്ഷപാതം,പിന്‍വാതില്‍ നിയമനം,പ്രതിഷേധിക്കുന്നവര്‍ക്കെതിരെയുള്ള രക്ഷാപ്രവര്‍ത്തനം തുടങ്ങിയ സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ വേറെയും... ഇതാണ് ഫ്‌ളക്‌സ് ബോര്‍ഡിലുള്ള പ്രധാന വിഷയങ്ങള്‍...
https://www.facebook.com/Malayalivartha






















