CBI അന്വേഷണം മതിയെന്ന്... C P Mന്റെ കൂട്ടക്കരച്ചില്‍ ! ഹൈക്കോടതി ഉടുമ്പിന്‍ പിടുത്തം ദേവസ്വത്തില്‍ വാസവന്റെ ചാരന്മാര്‍

ശബരിമലയില്‍ കൊള്ളയില്‍ സിബിഐ അന്വേഷണം മതിയെന്ന് ശരണംവിളിച്ച് കരഞ്ഞ് സിപിഎം. സഖാക്കള്‍ക്ക് മേല്‍ ഹൈക്കോടതി ഉടുമ്പിന്‍ പിടുത്തം പിടിച്ചതോടെ പണി പാളിയെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടു. ഒരുവഴിക്കൂടെ സിപിഎമ്മുകാര്‍ തന്നെ കേന്ദ്ര അന്വേഷണത്തിന്റെ ചര്‍ച്ച കുത്തിപ്പൊക്കിവിടുന്നു. ഒരുമയവും ഇല്ലാതെ തുരുതുരാ അറസ്റ്റ് എല്ലാം ഹൈക്കോടതിയുടെ കളി. ഇനി ഒരറസ്റ്റ് അതും സിപിഎം നേതാവിന്റെ അറസ്റ്റ് പാര്‍ട്ടിക്ക് താങ്ങാന്‍ കഴിയില്ല. അറസ്റ്റുകള്‍ക്ക് തടയിടാന്‍ എന്ത് ചെയ്യുമെന്ന് തലപുകയുകയാണ് പിണറായി. ദേവസ്വം മുന്‍ പ്രസിഡന്റ് പ്രശാന്തിലേക്കോ കടകംപള്ളിയിലേക്കോ ആകാം അടുത്ത അറസ്റ്റ്. രണ്ടായാലും സര്‍ക്കാരിന് ഇടിത്തീയാണ്. എകെജി സെന്ററില്‍ കഴിഞ്ഞദിവസം രാത്രി ഏറെ വൈകിയും തിരക്കിട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. ആവശ്യം ഇനിയൊരു അറസ്റ്റ് ഉണ്ടാകരുതെന്നുള്ളതാണ്.
കേസ് അന്വേഷണം തുടക്കത്തില്‍ തന്നെ സിബിഐയ്ക്ക് കൈമാറിയാല്‍ മതിയെന്ന് കരുതുന്ന സിപിഎമ്മുകാരുമുണ്ട്. ഹൈക്കോടതിയുടെ നേതൃത്വത്തില്‍ കേരളാ പോലീസിന്റെ പ്രത്യേക അന്വേഷണമാണ് നടക്കുന്നത്. ജീവനക്കാരില്‍ മാത്രം അന്വേഷണം ഒതുങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ കളി കൈവിട്ടു. ഹൈക്കോടതി നിരീക്ഷണവും കേരളാ പോലീസ് അന്വേഷണവുമായതിനാല്‍ അതിനെ രാഷ്ട്രീയപരമായി എതിര്‍ക്കാന്‍ കേരളം ഭരിക്കുന്ന സിപിഎമ്മിന് കഴിയുന്നില്ല. സിബിഐ ആയിരുന്നു അറസ്റ്റുകള്‍ നടത്തിയതെങ്കില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയില്‍ പ്രതിരോധം തീര്‍ക്കാന്‍ കഴിയുമായിരുന്നു. ഇതും സിപിഎമ്മിനെ ഇപ്പോള്‍ ചിന്തിപ്പിക്കുന്നുണ്ട്. കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ പത്മകുമാര്‍ ബഹിഷ്‌കരണം നടത്തിയിരുന്നു. വലിയ അച്ചടക്ക ലംഘനം നടത്തിയിട്ടും പത്മകുമാറിനെ അന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയില്ല. അന്ന് പുറത്താക്കിയിരുന്നുവെങ്കിലും ഇന്ന് സിപിഎം ഇത്ര വലിയ പ്രതിസന്ധിയില്‍ ആകുമായിരുന്നില്ല.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തെ പാര്‍ട്ടി തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. തെറ്റുകാര്‍ ആരായാലും സംരക്ഷിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് തെരഞ്ഞെടുപ്പു യോഗങ്ങളില്‍ ഉയര്‍ത്തികാട്ടും. മറ്റു കാര്യങ്ങള്‍ അപ്പോള്‍ ഉണ്ടാകുന്ന സാഹചര്യമനുസരിച്ചു തീരുമാനിക്കാമെന്നതാണ് സിപിഎം നിലപാട്. മുഖ്യമന്ത്രിയുടെ ഈ അഭിപ്രായം സിപിഎം സെക്രട്ടറി എംവി ഗോവിന്ദനാണ് പത്തനംതിട്ട കമ്മറ്റിയ്ക്ക് നല്‍കിയത്. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്ത ശേഷമാകും തുടര്‍ ചോദ്യംചെയ്യലുകള്‍. ഈ ചോദ്യം ചെയ്യലില്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരെ നിലപാട് എടുക്കരുതെന്ന സന്ദേശം പത്മകുമാറിന് നല്‍കിയിട്ടുണ്ട്.
സിബിഐ അന്വേഷണത്തിന് കേരളത്തിലെ ബിജെപിക്കാരെങ്കിലും മുറവിളി കൂട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ് സിപിഎം. വരാനിരിക്കുന്ന തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലുമൊക്കെ സീറ്റ് കേന്ദ്രവുമായ് ഡീല്‍വെച്ച് അന്വേഷണം അട്ടിമറിക്കാമായിരുന്നു. പദ്മകുമാറിന് പുറത്തേക്ക് ഇനി ഒരു അറസ്റ്റ് നടക്കാതെ തടയാന്‍ കഴിഞ്ഞേനെ. പിണറായിക്ക് രാഷ്ട്രീയം അഭയം കൊടുക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. പിണറായി വിജയന്റെ കുടുംബത്തിലേക്ക് നീളുന്ന പല അഴിമതിയുടെയും ഫയല്‍ കേന്ദ്ര സര്‍ക്കാര്‍ പൂട്ടിവെച്ചിരിക്കുന്നു. അല്ലെങ്കില്‍ മകളുടെ അറസ്റ്റ് എന്നെ നടന്നേനേ. ഹൈക്കോടതിയെ അണ്ടറെസ്റ്റിമേറ്റ് ചെയ്ത് ഓവര്‍ കോണ്‍ഫിഡന്‍സ് കാണിച്ച പിണറായിക്ക് മൂട്ടില്‍ തീ. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി പത്മകുമാറിന്റെ ബന്ധം തെളിയിക്കുന്ന രേഖകള്‍ എസ്‌ഐടി കണ്ടെത്തി. പോറ്റിയും പത്മകുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ള വിവരങ്ങളാണ് അന്വേഷിച്ചത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട രേഖകള്‍ എസ്‌ഐടിക്ക് ലഭിച്ചെന്നാണ് സൂചന. പോറ്റിയും പത്മകുമാറും ചേര്‍ന്ന് 2020,21,22 കാലഘട്ടത്തില്‍ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകള്‍ പ്രത്യേകിച്ച് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നടന്നിരുന്നു. ആറന്മുളയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളും നടന്നതായി എസ്‌ഐടിക്ക് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് വേണ്ടിയാണ് പത്മകുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഭൂമിയിടപാടുകളുടെ രേഖകള്‍ ലഭിച്ചെന്നാണ് വിവരം.
പത്കുമാറിനെതിരെ സിപിഎം തല്കാലത്തേക്ക് നടപടി എടുക്കില്ല. പത്മകുമാര്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുമോ എന്ന ഭയത്തിലാണ് ഈ തീരുമാനം. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടുകളാണ് പത്മകുമാര്‍ എടുത്തത്. അതുകൊണ്ട് തത്കാലം പാര്‍ട്ടി നടപടി വേണ്ടെന്നു സിപിഎം. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദ്ദേശം നല്‍കിയതെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഇത്. അയ്യപ്പ കോപമാണ് ഈ പ്രതിസന്ധിയിലേക്ക് മോഷ്ടാക്കളേയും സിപിഎമ്മിനേയും എത്തിച്ചതെന്ന പ്രചരണം വിശ്വാസികളും തുടരുന്നു. ഈ പ്രചരണവും സിപിഎമ്മിനെ വലയ്ക്കുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കൊടുക്കുന്ന റിപ്പോര്‍ട്ടു കൂടി വന്നശേഷം നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണു സെക്രട്ടേറിയറ്റില്‍ ഉണ്ടായ ധാരണ. അറസ്റ്റിലായതിനു ശേഷം പത്മകുമാറിനെതിരേ ഉടന്‍ നടപടി സ്വീകരിച്ചാല്‍ പിന്നീട് അദ്ദേഹം അന്വേഷണ സംഘത്തിനു മുന്നില്‍ നല്‍കുന്ന മൊഴി പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ പ്രതിസന്ധിയുണ്ടാക്കും. അതുകൊണ്ട് പത്മകുമാറിനെ അടുപ്പിച്ചു നിര്‍ത്തും എന്നാല്‍ പൊതുമധ്യത്തില്‍ ആ തോന്നല്‍ ഉണ്ടാകാനും പാടില്ല. ജനമനസ്സുകളില്‍ സിപിഎം നേതാവ് എന്ന പ്രതിച്ഛായ ഇപ്പോഴില്ല. എന്നാല്‍ പത്മകുമാര്‍ ഇപ്പോഴും ജന മനസ്സില്‍ സിപിഎമ്മുകാരനാണ്. ഇതാണ് സിപിഎമ്മിനെ ആകെ ഉലയ്ക്കുന്നത്.
ബോര്‍ഡ് പ്രസിഡന്റായ് ചുമതലയേറ്റെടുത്ത കെ ജയകുമാറിന്റെ പരിഷ്‌കരണ മോഹവമൊന്നും നടക്കില്ല. മുന്‍ പ്രസിഡന്റ് പ്രശാന്തിന്റെ അടുപ്പക്കാര്‍ തന്നെ ജയകുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫിലും തുടരും. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ ജയകുമാറിന് പേഴ്‌സണല്‍ സ്റ്റാഫ് അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലായ പോലെയായി കാര്യങ്ങള്‍. തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രസിഡന്റിനായി ഒപ്പിട്ട് വാങ്ങേണ്ടത് പേഴ്‌സണല്‍ സെക്രട്ടറിയാണ്. നിലവിലെ സാഹചര്യത്തില്‍ പല വിജിലന്‍സ് റിപ്പോര്‍ട്ടുകളും ഇനി വെളിച്ചെ കാണില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സിപിഎം അനുകൂല സംഘടകനള്‍ എതിര്‍ത്തിട്ടും മന്ത്രി വിഎന്‍ വാസവിന്റെ പിടിവാശിയാണ് വിജയിക്കുന്നത്. ശബരിമലയിലെ സ്വര്‍ണ്ണ കൊള്ള അന്വേഷണം എന്‍ പ്രശാന്തിലേക്ക് എത്തുമെന്ന് സൂചനകളുണ്ട്. ഇത് മനസ്സിലാക്കി കൂടിയാണ് നടപടികള്‍. 2025ലെ ദ്വാരപാലക ശില്‍പ്പ കേസ് അന്വേഷണം അട്ടിമറിക്കാനും ഫയല്‍ നീക്കങ്ങള്‍ അറിയാനും കൂടിയാണ് ജയകുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ മന്ത്രി ഓഫീസ് ഇടപെടല്‍ നടത്തിയത്. ഏത് പ്രസിഡന്റ് വന്നാലും പേഴ്‌സണല്‍ സ്റ്റാഫ് മാറുന്നത് പതിവാണ.് കെ ജയകുമാറിനെ നിയമിച്ചപ്പോള്‍ അത് അട്ടിമറിക്കപ്പെടുന്നു.
തിരുവല്ലം ക്ഷേത്രത്തിലെ അന്നദാന തട്ടിപ്പ്, അച്ചന്‍ കോവില്‍ അഴിമതി, മലയാലപുഴയിലെ സസ്‌പെന്‍ഷനിടെ ഉയര്‍ന്ന സ്ത്രീ പീഡനം അങ്ങനെ പല വിഷയങ്ങളില്‍ കുടുങ്ങിയവരുണ്ട്. ഈ അന്വേഷണത്തില്‍ പ്രതിയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് കൂടി വ്യക്തമാക്കുകയാണ് ഈ നിയമനങ്ങള്‍. ഏറെ പ്രതീക്ഷയാണ് ജയകുമാറിന്റെ നിയമനം വിശ്വാസികള്‍ക്ക് നല്‍കിയത്. ദേവസ്വം സംവിധാനത്തെ അടിമുടി ഉടച്ചു വാര്‍ക്കുമെന്നും വിലയിരുത്തലുകളെത്തി. എന്നാല്‍ ഒന്നും സംഭവിക്കില്ലെന്ന് വ്യക്തമാകുകയാണ് പേഴ്‌സണല്‍ സ്റ്റാഫ് നിയമനം. ദേവസ്വം ബോര്‍ഡില്‍ അവതരിപ്പിക്കുന്ന വിഷയങ്ങളില്‍ ഇനി പ്രസിഡന്റിന്റെ മുന്‍കൂര്‍ അനുമതി വേണം എന്നും തീരുമാനമുണ്ട്. അതായത് എല്ലാ അര്‍ത്ഥത്തിലും അജണ്ട പ്രസിഡന്റ് നിശ്ചയിക്കും. ഫലത്തില്‍ ഇതെല്ലാം പേഴ്‌സണല്‍ സെക്രട്ടറിയുടെ കൈയ്യിലൂടെയാകും കടന്നു പോവുക. അതുകൊണ്ട് തന്നെ ദേവസ്വം ബോര്‍ഡിലെ ഓരോ നീക്കവും സര്‍ക്കാര്‍ സംവിധാനത്തിന് അറിയാനാകും. സിപിഎം അനുകൂല സംഘടനയുടെ എതിര്‍പ്പുള്ളവര്‍ക്ക് മന്ത്രി ഓഫീസില്‍ സ്വാധീനം ഏറെയാണ്. ഇത് തന്നെയാണ് പുതിയ ഉത്തരവിലും നിറയുന്നത്. അതയാത് പ്രതിസ്ഥാനത്തുള്ളവരുടെ കൈയ്യില്‍ ദേവസ്വം ബോര്‍ഡ് ഭരണം തുടരും. ദേവസ്വം ബോര്‍ഡിലെ നന്തന്‍കോട്ടെ ആസ്ഥാനത്തില്‍ പല അഴിമതിക്കാരുമുണ്ട്. ഇവരാണ് ദേവസ്വം ഭരണം അട്ടിമറിക്കുന്നതെന്ന ആക്ഷേപം സജീവമാണ്. ജയകുമാര്‍ തലപ്പത്ത് എത്തുമ്പോഴും അതിന് മാറ്റമുണ്ടാകുന്നില്ല.
ശബരിമല തീര്‍ത്ഥാടന കാലത്ത് ഉണ്ടായ തിരക്കില്‍ ജയകുമാര്‍ ചില അഭിപ്രായ പ്രകടനം നടത്തിയിരുന്നു. തിരക്കു കൊണ്ട് ഭയന്നുവെന്നതായിരുന്നു ആ നിരീക്ഷണം. ഇത് സര്‍ക്കാരിന് പിടിച്ചിരുന്നില്ല. സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതൊന്നും പാടില്ലെന്നും ജയകുമാറിനെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷം ക്രമീകരണം പാളിയില്ലെന്ന് ജയകുമാര്‍ പറയുകയും ചെയ്തു. സുരക്ഷാ ക്രമീകരണങ്ങളിലോ, തീര്‍ഥാടക നിയന്ത്രണത്തിലോ പാളിച്ചയില്ല. സ്‌പോട്ട്ബുക്കിങ് മുഖേന കൂടുതലാളുകള്‍ എത്തിയതിനാലാണ് ചൊവ്വാഴ്ച തിരക്കുണ്ടായത്. വ്യാഴാഴ്ച ബുക്കുചെയ്തവരെയും കടത്തിവിട്ടു. ഇത് ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌പോട്ട് ബുക്കിങ് നിജപ്പെടുത്തുന്നതിലൂടെ തിരക്ക് നിയന്ത്രിക്കാനാകും. മികച്ച പ്രതികരണമാണ് ആദ്യഘട്ടത്തില്‍ തീര്‍ഥാടകരില്‍നിന്ന് ലഭിക്കുന്നത്. ജനലക്ഷങ്ങള്‍ക്കായി സന്നിധാനം ഒരുങ്ങിക്കഴിഞ്ഞു. മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ കാണാത്ത സ്ഥിതിവിശേഷമാണിത്. പതിനെട്ടാംപടി ചവിട്ടുന്നവരുടെ എണ്ണത്തെയും ഇതു ബാധിക്കുന്നു. പതിനെട്ടാംപടിയിലൂടെ കൂടുതല്‍ വേഗത്തില്‍ കയറ്റിവിടണമെന്ന് നിര്‍ദ്ദേശംനല്‍കി. തിരക്ക് നിയന്ത്രിക്കാന്‍ എന്‍ഡിആര്‍എഫിന്റെ സാന്നിധ്യം സഹായകമാകും. പമ്പയില്‍നിന്ന് മലകയറുന്നതിനും ക്രമീകരണമുണ്ടാകും. 45 ലക്ഷം ടിന്‍ അരവണ സ്റ്റോക്കുണ്ട്. പ്രതിദിനം രണ്ടു ലക്ഷം നിര്‍മിക്കുന്നു. അപ്പവും ആവശ്യത്തിനുണ്ട്. തീര്‍ഥാടകര്‍ക്ക് ഇഷ്ടാനുസരണം പ്രസാദം വാങ്ങാന്‍ സൗകര്യമുണ്ടെന്നും ജയകുമാര്‍ വിശദീകരിച്ചിട്ടുണ്ട്. സന്നിധാനത്ത് ദേവസ്വംബോര്‍ഡംഗങ്ങളില്‍ ഒരാളെങ്കിലും എപ്പോഴും വേണമെന്നാണ് തീരുമാനം. ഞാനില്ലാത്ത സമയത്ത് ബോര്‍ഡംഗങ്ങളായ കെ രാജുവും പി ഡി സന്തോഷ്‌കുമാറും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും ജയകുമാര്‍ പറയുന്നു. അതായത് പ്രശാന്തിന് ക്ലീന്‍ ചിറ്റ് നല്‍കി കഴിഞ്ഞു ജയകുമാര്‍.
https://www.facebook.com/Malayalivartha






















