Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചുറ്റും നിന്നവര്‍ക്ക് സുധ ചന്ദ്രയെ നിയന്ത്രിക്കാന്‍ കഴിയാതെയാവുന്നു...പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നവരെ സുധ കടിക്കാന്‍ ശ്രമിക്കുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു..വീഡിയോ വൈറൽ..


ഈ വർഷവും പിടിച്ചാൽ കിട്ടാതെ സ്വർണം..അസാധാരണമായ ഒരു വര്‍ഷമായിരുന്നു...52 തവണയാണ് സ്വര്‍ണം വിലയില്‍ പുതിയ റെക്കോഡിട്ടത്..പലർക്കും സ്വർണം മോഹമായി മാത്രം അവശേഷിക്കും..


ഗവര്‍ണ്ണര്‍ സി.വി. ആനന്ദബോസിനോട് മുമ്പ് എന്‍എസ്എസ് നേതൃത്വം കാട്ടിയ അവഗണന വിവാദമാകുന്നു... താന്‍ പെരുന്നയില്‍ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു..


ത്രിപുരയിലും അസമിലും ഭൂകമ്പങ്ങൾ..ഏകദേശം ഒരു മണിക്കൂർ വ്യത്യാസത്തിൽ രണ്ട് സംസ്ഥാനങ്ങളിലായി ഉണ്ടായ ഭൂകമ്പങ്ങൾ..ജനങ്ങൾ ഭയന്ന് നിലവിളിച്ചോടി..ജനങ്ങൾക്ക് മുന്നറിയിപ്പ്...


അതിജീവിതക്കെതിരെ പരാതിയുമായി രാഹുല്‍ ഈശ്വര്‍: അവരുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ പരാതി നല്‍കിയത്; താൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും പരാതിക്കാരിയുടെ ഭർത്താവ് പോലും തന്നോട് മാപ്പുപറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും, മാധ്യമങ്ങൾക്ക് മുമ്പിൽ ഈശ്വർ...

'പുതിയ നോവല്‍: ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍. എല്ലാവരും നിശബ്ദരാണ്. അതിശയം തോന്നുകയാണ്. നമ്മുടെ നാട്ടിലെ കുറച്ച്‌ മീഡിയ പ്രവര്‍ത്തകരെ ഒഴിച്ചുനിര്‍ത്തിയാല്‍ ആര്‍ക്കും ഒന്നും മിണ്ടാനില്ല...' മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിനു പിന്നാലെ പരിഹാസവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍

13 APRIL 2021 02:42 PM IST
മലയാളി വാര്‍ത്ത

മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിനു പിന്നാലെ പരിഹസിക്കുന്ന ഫെയ്സ് ബുക്ക് പോസ്റ്റുമായി എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പുതിയ നോവല്‍ ഇഞ്ചികൃഷിയുടെ ബാലപഠങ്ങള്‍ എന്ന പോസ്റ്റിലൂടെയാണ് ഷാജിയെ ബെന്യാമിന്‍ പരിഹസിക്കുന്നത് തന്നെ.

കഴിഞ്ഞ ദിവസം കൂത്തുപറമ്പില്‍ നടത്തിയ പ്രസംഗത്തില്‍ ബെന്യാമിന്‍ ഉള്‍പ്പെടെയുള്ളവരെ ഷാജി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബെന്യാമിന്റെ ട്രോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പുതിയ നോവല്‍: ഇഞ്ചി കൃഷിയുടെ ബാലപാഠങ്ങള്‍ എന്നാണ് ബെന്യാമിന്റെ ട്രോള്‍തുടങ്ങുന്നത്. അനധികൃത സ്വത്തു സമ്ബാദന കേസില്‍ അന്വേഷണം വന്നപ്പോള്‍ തന്റെ വരുമാനം ഇഞ്ചികൃഷിയില്‍നിന്നു ലഭിച്ചതാണെന്ന് നേരത്തെ ഷാജി പറഞ്ഞിരുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പുതിയ നോവല്‍ :
ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍.
അധ്യായങ്ങള്‍ :
1. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം
2. ചഞഇ ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ?
3. ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം
4. ജിലേബിയുടെ രുചി
5. സത്യസന്ധതയുടെ പര്യായം
6. കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി.
7. ഉമ്മറത്തെ ചായ, പത്തായത്തിലെ പണം
8. ഹാര്‍ട്ടറ്റാക്ക് - അഭിനയ രീതികള്‍.
9. ഒന്ന് പോടാ ...
ചആ: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ... മായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കില്‍ മനഃപൂര്‍വ്വം മാത്രം.

പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകര്‍ നിശബ്ദത പുലര്‍ത്തുന്നുവെന്ന വിമര്‍ശനവുമായി കെ.എം ഷാജി രംഗത്തെത്തിയിരുന്നു. ശാരദക്കുട്ടി, ബെന്യാമിന്‍, കെ.ആര്‍. മീര തുടങ്ങിയവരെ പേരെടുത്തു പറഞ്ഞുകൊണ്ടായിരുന്നു വിമര്‍ശനം. യുഡിഎഫ് കൂത്തുപറമ്ബ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലായിരുന്നു ഷാജിയുടെ പ്രസംഗം. തൃത്താലയില്‍ ഇടതു സ്ഥാനാര്‍ത്ഥി എംബി രാജേഷിനായി കെ ആര്‍ മീരയും ബെന്യാമിനും പ്രചാരണം നടത്തിയിരുന്നു.

'എല്ലാവരും നിശബ്ദരാണ്. അതിശയം തോന്നുകയാണ്. നമ്മുടെ നാട്ടിലെ കുറച്ച്‌ മീഡിയ പ്രവര്‍ത്തകരെ ഒഴിച്ചുനിര്‍ത്തിയാല്‍ ആര്‍ക്കും ഒന്നും മിണ്ടാനില്ല. സാംസ്‌കാരിക നായകര്‍ എന്നു പറയുന്ന കുറേ തല്ലിപ്പൊളികളുണ്ട്. കുറേ വൃത്തികെട്ടവന്മാര്‍. എന്താണ് അവരൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. 21 വയസ്സുള്ള ഒരു പുഷ്പം കരിച്ചുകളഞ്ഞിട്ടും ആര്‍ക്കും ഒരു പ്രതിഷേധവുമില്ല. ശാരദക്കുട്ടി എന്ന ഒരു എഴുത്തുകാരിയുണ്ട്. അവരുടെ ഇന്നലെത്തെ ഗൗരവമുള്ള ഫേയ്‌സ്ബുക്ക് പോസ്റ്റ് കോവിഡിനെ സൂക്ഷിക്കണം എന്നായിരുന്നു. പാനൂരില്‍ കൊല്ലപ്പെട്ടവനെക്കുറിച്ച്‌ അവര്‍ക്ക് അറിയില്ല', ഷാജി പറഞ്ഞു.

'വേറൊരു എഴുത്തുകാരനുണ്ട്, ബന്യാമിന്‍. ആടുജീവിതം എഴുതിയ ബന്യാമിന്‍ ഇപ്പോള്‍ ജീവിച്ചുതീര്‍ക്കുന്നത് കഴുതയുടെ ജീവിതമാണെന്നും സിപിഎമ്മിന്റെ വിഴുപ്പ് ചുമക്കുന്ന കഴുതയുടെ ജീവിതമാണതെന്നുമായിരുന്നു കെ. എം ഷാജി പറഞ്ഞത്. കെ. ആര്‍ മീരക്കെതിരെയും കെ. എം ഷാജി വിമര്‍ശനമുന്നയിച്ചിരുന്നു. പിണറായി വിജയന്‍ എന്ന ആരാച്ചാരെ അറിയുമോ. പി. ജയരാജന്‍ എന്ന ആരാച്ചാരെ അറിയുമോ? എന്നായിരുന്നു മീരയോടുള്ള ഷാജിയുടെ ചോദ്യം. ഈ പശ്ചാത്തലത്തിലാണ് ബെന്യാമിന്റെ പോസ്റ്റ് ചര്‍ച്ചചെയ്യപ്പെടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ബെന്യാമിന്‍ ഞാനല്ല, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ സാധ്യതാ പട്ടികയില്‍ ബെന്യാമിന്‍ എന്ന പേരും കണ്ടു  (9 minutes ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (22 minutes ago)

നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വി ഡി സതീശന്‍  (27 minutes ago)

സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും എക്‌സ്‌പോയും  (37 minutes ago)

സ്‌കിന്‍ ബാങ്കില്‍ രണ്ടാമത്തെ ചര്‍മ്മം ലഭ്യമായി  (45 minutes ago)

ജനുവരിയില്‍ തുടര്‍ച്ചയായ നാലുദിവസം ബാങ്കുകള്‍ പ്രവര്‍ത്തനരഹിതമാകും  (50 minutes ago)

ആഞ്ഞുകടിച്ച് നടി  (57 minutes ago)

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി  (1 hour ago)

GOLD RATE പുതുവർഷത്തിൽ ലക്ഷം തൊട്ട് പൊന്ന്!  (1 hour ago)

ആഞ്ഞടിച്ച് ഗവര്‍ണ്ണര്‍ ആനന്ദബോസ്;  (2 hours ago)

രാഹുൽ പാലക്കാട് സ്വതന്ത്രൻ കോൺഗ്രസ്സിൽ നിന്ന് 'അച്ചു ഉമ്മൻ..! ഉഫ് കാട്ട് തീ രാഹുൽ V/S അച്ചു..?സംഭവിക്കുന്നത്..!  (2 hours ago)

വീടിന് മുന്നിൽ വീട്ടുകാരുമായി സംസാരിച്ചുനിൽക്കെ പത്തൊൻപതുകാരി  (3 hours ago)

സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയിലൂടെ പരിരക്ഷ ഉറപ്പാക്കാന്‍...  (4 hours ago)

അതിജീവിതക്കെതിരെ പരാതിയുമായി രാഹുല്‍ ഈശ്വര്‍: അവരുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ പരാതി നല്‍കിയത്; താൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും പരാതിക്കാരിയുടെ ഭർ  (4 hours ago)

Earthquake 5.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

Malayali Vartha Recommends