മരണത്തിന്റെ വായില്‍ നിന്നും വാവ സുരേഷ് മടങ്ങിയെത്തി

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച വാവ സുരേഷിനെ, വാര്‍ഡിലേയ്ക്കു മാറ്റിയിട്ടുണ്ട്. ആശുപത്രികിടക്കയില്‍ നിന്നുള്ള ചിത്രവും അതോടൊപ്പം തനിക്കുവേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടുമുള്ള നന്ദിയും തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം അറിയിച്ചു.
ശ്രീ ചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റയൂട്ടിന്റെ പൂജപ്പുരയിലുള്ള ഗവേഷണ കേന്ദ്രത്തില്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടത്തെ കൈയിലാണ് കടികൊണ്ടത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ സുരേഷിനെ പ്രവേശിപ്പിച്ചു.
സുരേഷിന്റെ ഫേസ്ബുക്ക് പേജില്‍ അപകട വാര്‍ത്ത വന്നതിനെ തുടര്‍ന്ന്, അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിന് പ്രാര്‍ഥനകളുമായി ആയിരക്കണക്കിന് പോസ്റ്റുകളാണ് പേജില്‍ പ്രത്യക്ഷപ്പെട്ടത്. സുരേഷിനെ കാണാനായി നൂറുകണക്കിന് ആളുകള്‍ ആശുപത്രിയിലേക്കും എത്തിച്ചേര്‍ന്നിരുന്നു.
ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് സുരേഷിനെ അത്യാഹിത വിഭാഗത്തില്‍ നിന്നും വാര്‍ഡിലേയ്ക്കു മാറ്റിയത്. ബന്ധുക്കളും സുഹൃത്തുക്കളുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു. അപകടനില തരണം ചെയ്ത സുരേഷിന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിവിടാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് ഇപ്പോള്‍ നല്‍കിവരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























