ബജറ്റ് ദിനത്തില്‍ സഭയില്‍ തല്ലിപ്പൊളിച്ചത് രണ്ടര ലക്ഷം രൂപയുടെ മുതല്‍; അക്രമം നടത്തിയവര്‍ മിടുക്കര്‍

നിയമം നിയമത്തിന്റെ വഴിക്കുപോകും എന്ന് ആവര്‍ത്തിക്കുന്ന മുഖ്യന്റെ വാക്കിന് എന്തു വില. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ എം മാണിക്കെതിരെ ബജറ്റ് ദിനത്തില്‍ നടന്ന പ്രതിഷേധത്തിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളിയില്‍ സംസ്ഥാന ഖജനാവിന് നഷ്ടമായത് രണ്ടര ലക്ഷത്തോളം രൂപ. വിവരാവകാശരേഖയിലാണ് ഖജനാവിന് നഷ്ടമുണ്ടായെന്ന വെളിപ്പെടുത്തലുള്ളത്. കരിപ്പൂര് അക്രമം നടത്തിയ ജവാന്‍മാരുടെ പേരില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് എടുത്തിട്ടുണ്ട്. അതില്‍ ജാമ്യം ലഭിക്കണം എങ്കില്‍ അത്രയും തുക ജാമ്യത്തുകയായി കെട്ടിവെക്കണം. അപ്പോള്‍ ചാനലുകളില്‍ ലൈവായി കാണിച്ച കേരള നിയമസഭയിലെ നാണം കെട്ട പരിപാടിക്ക് ആര് സമാധാനം പറയും. അത് വിദേശ മാധ്യമങ്ങളില്‍ പോലും അന്ന് വലിയ വാര്‍ത്തയായിരുന്നു.
എന്നാല്‍, സഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും നടത്തിയ കൈയാങ്കളിയില്‍ നഷ്ടമുണ്ടായ സംഭവത്തില്‍ ഇതുവരെയായിട്ടും ആര്‍ക്കുമെതിരെ നടപടിയെടുത്തിട്ടില്ല. ഈ തുക അക്രമം നടത്തിയവരില്‍ നിന്ന് ഈടാക്കാനോ നടപടിയെടുക്കാനോ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല.
എന്‍.സി.പി.ആര്‍.ഐ എന്ന വിവരാവകാശ സംഘടനക്കാണ് സ്പീക്കറുടെ ഓഫീസില്‍ നിന്ന് വിവരാവകാശരേഖ നല്‍കിയത്. സ്പീക്കറുടെ കസേരയും കംപ്യൂട്ടറും മൈക്കുമടക്കം നിയമസഭയില്‍ നശിപ്പിക്കുന്നത് ലോകം തത്സമയം കണ്ടതാണ്. സാമാജികര്‍ അക്രമം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിനെതിരെ കേസെടുക്കാന്‍ ഭരണകൂടം തയ്യാറായിട്ടില്ലെന്നാണ് രേഖ വ്യക്തമാക്കുന്നത്.
പ്രിവന്‍ഷന്‍ ഓഫ് ഡാമേജ് ടു പബ്ലിക് പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം പൊതുമുതല്‍ നശിപ്പിക്കുന്നത് ആറുമാസം മുതല്‍ അഞ്ചുവര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















