സായി സംഭവം: പോലീസ് രേഖകളില്‍ കൃത്രിമം നടന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

സായി കായിക കേന്ദ്രത്തില്‍ കായിക താരം ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് രേഖകളില്‍ കൃത്രിമം നടന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഇത് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ ആലപ്പുഴ എസ്പിക്ക് പരാതി നല്‍കി.
ആത്മഹത്യ ചെയ്ത അപര്‍ണ രാമഭദ്രന്റെ മാതാപിതാക്കളും ബന്ധുക്കളുമാണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവായ അരവിന്ദാക്ഷനെ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. മരിച്ച പെണ്‍കുട്ടിയുടെ വിലാസം മാത്രമാണ് തന്നോട് പോലീസ് ചോദിച്ച് മനസിലാക്കിയതെന്ന് അരവിന്ദാക്ഷന്‍ പറയുന്നു. എന്നാല്‍ പോലീസ് രേഖയില്‍ ബിയര്‍ കഴിച്ചത് പുറത്തറിഞ്ഞതിലുള്ള മാനസിക സംഘര്‍ഷമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അരവിന്ദാക്ഷന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















