അബോധാവസ്ഥയില്‍ ഹോസ്റ്റലില്‍ മുറിയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനി മരിച്ചു

അബോധാവസ്ഥയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു. കാരക്കോണം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയും കവടിയാര്‍ സ്വദേശിയുമായ മീനാക്ഷിയാണ് മരിച്ചത്. രാവിലെയാണ് കുട്ടിയെ അബോധാവസ്ഥയില്‍ ഹോസ്റ്റല്‍ മുറിക്കുള്ളില്‍ കണ്ടെത്തിയത്. മറ്റു കുട്ടികള്‍ വിവരം അറിയിച്ചതനുസരിച്ച് ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. അധികം വൈകാതെ മരണമടയുകയായിരുന്നു. മരണകാരണം വ്യക്തമല്ല. വെള്ളറട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളെ അടക്കം ചോദ്യം ചെയ്ത് വിവിധ വശങ്ങള്‍ പരിശോധിച്ച് മാത്രമേ മരണത്തില്‍ ദുരൂഹത ഉണ്ടോ എന്ന് പറയാന്‍ കഴിയൂ എന്ന് പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















