ആദ്യം രാജേട്ടന്‍ പിന്നെ ചെയര്‍മാന്‍... ഒ രാജഗോപാലിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് സുരേഷ് ഗോപി എത്തുന്നു; ഒമ്പതിടത്ത് പ്രസംഗിക്കും

ആദ്യം അരുവിക്കര തെരഞ്ഞെടുപ്പില്‍ രാജേട്ടന്‍ വിജയിച്ച് കയറട്ടെ. അതിനു ശേഷം നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവി എന്ന ബിജെപി നേതൃത്വത്തിന്റെ കണക്കു കൂട്ടലിന് തത്വത്തില്‍ അംഗീകാരം. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെയും കളത്തിലിറക്കാന്‍ ബിജെപിയുടെ തീരുമാനം.
നരേന്ദ്ര മോഡിയുടെ അടുപ്പത്തില്‍ എന്‍എഫ്ഡിസിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുമോ എന്ന ആശങ്ക ശക്തമായിരുന്നു. എന്നാല്‍ സുരേഷ് ഗോപിയും ബിജെപിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന വിവരം ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ അറിയിക്കുകയായിരുന്നു.
നാളെയാണ് സുരേഷ് ഗോപി പ്രചരണത്തിന് എത്തുക. മണ്ഡലത്തില്‍ ഒമ്പതിടങ്ങളില്‍ താരം പ്രസംഗിക്കും. രാവിലെ ഒമ്പത് മണിക്ക് അരുവിക്കര ജംഗ്ഷനിലാണ് സുരേഷ് ഗോപി എത്തുന്നത്. താരത്തെ കൂടി രംഗത്തിറക്കാന്‍ സാധിക്കുന്നതോടെ തങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. സുരേഷ് ഗോപിക്ക് പുറമേ മേജര്‍ രവിയും അടക്കമുള്ളവരാണ് അടുത്ത ദിവസങ്ങളില്‍ രാജഗോപാലിന് വേണ്ടി വോട്ട് ചോദിച്ച് മണ്ഡലത്തില്‍ പ്രചാരണം നടത്തുക. കൊല്ലം തുളസി, മേഘ്‌ന, കൃഷ്ണപ്രസാദ്, ഗായത്രി, രേഖ, മഹേഷ് തുടങ്ങിയ താരങ്ങള്‍ നേരത്തെ മുതല്‍ രാജഗോപാലിന് വേണ്ടി പ്രചാരണത്തില്‍ സജീവമാണ്.
വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മണ്ഡലത്തില്‍ ഒ. രാജഗോപാലിന് ലഭിച്ച മുന്‍തൂക്കം വോട്ടാക്കി മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യം. വാഹനപ്രചാരണം, റോഡ് ഷോ, കുടുംബയോഗങ്ങള്‍ തുടങ്ങിയവയില്‍ താരങ്ങള്‍ പങ്കെടുക്കും. താരങ്ങള്‍ക്കൊപ്പം കേന്ദ്ര നേതാക്കളായ എല്‍.കെ അദ്വാനിയും സ്മൃതി ഇറാനിയും ഒ രാജഗോപാലിന് വേണ്ടി വോട്ട് ചോദിച്ചെത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























