ഇനി പേര് ചേര്‍ക്കാന്‍ ക്യൂ നിന്ന് വിയര്‍ക്കേണ്ട... ഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം നിലവില്‍ വന്നു. 2015 ജനുവരി ഒന്നിനു 18 വയസു തികഞ്ഞവര്‍ക്കു പട്ടികയില്‍ പേരു ചേര്‍ക്കാം. നിലവിലുള്ള കരടു വോട്ടര്‍ പട്ടികയിലുള്ളവര്‍ക്കു സ്ഥലംമാറ്റം, തെറ്റു തിരുത്തല്‍ എന്നിവയ്ക്ക് അപേക്ഷിക്കാനും ജൂലൈ 15 വരെ ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണര്‍ കെ. ശശിധരന്‍ നായര്‍ അറിയിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്റെ sec.kerala.gov.in വെബ്‌സൈറ്റില്‍ ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം ഫോട്ടോ അപ്‌ലോഡ് ചെയ്യാനും സൗകര്യമുണ്ട്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന നോട്ടീസുമായി നിശ്ചിത തീയതിയില്‍ നടത്തുന്ന നേര്‍വിചാരണയ്ക്കു ഹാജരാകണം. ഫോട്ടോ അപ്‌ലോഡു ചെയ്യാത്തവര്‍ക്കു നേര്‍വിചാരണക്കെത്തുമ്പോള്‍ ഫോട്ടോ ഹാജരാക്കാം. 20 രൂപ ഫീസ് നിരക്കില്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും നല്‍കാം.
ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കു ലഭിക്കുന്ന അപേക്ഷകളിലും ആക്ഷേപങ്ങളിലും സമയബന്ധിതമായി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അതുസംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനു ലഭ്യമാക്കണമെന്നും കലക്ടര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കരടു വോട്ടര്‍ പട്ടികയിലുള്ള വോട്ടര്‍മാരെ സംബന്ധിച്ച പരാതികള്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കു നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















