റേഡിയേഷന്‍ ടേബിളില്‍ നിന്നു വീണു രോഗി മരിച്ചു; സംഭവത്തെ തുടര്‍ന്ന് ഒരു മണി്ക്കൂറോളം ആശുപത്രി പരിസരം സംഘര്‍ഷാവസ്ഥയിലായി

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ റേഡിയേഷന്‍ ടേബിളില്‍നിന്നു നിലത്തുവീണു രോഗി മരിച്ചു. ആലപ്പുഴ നഗരസഭ കൊറ്റംകുളങ്ങര വാര്‍ഡ് ചാലിയത്തുവെളി വാസുവിന്റെ മകന്‍ തിലകന്‍(51) ആണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു പന്ത്രണ്ടേമുക്കാലോടെ കാന്‍സര്‍ വിഭാഗം റേഡിയേഷന്‍ റൂമിലായിരുന്നു സംഭവം. കഴിഞ്ഞ 17 മുതലാണു തിലകനു റേഡിയേഷന്‍ തുടങ്ങിയത്. പതിവുപോലെ ഇന്നലെ ചികിത്സ നടത്തുന്നതിനിടെ ടേബിളില്‍നിന്നു രോഗി നിലത്തുവീഴുകയായിരുന്നു. ഇതുകണ്ട റേഡിയോളജിസ്റ്റ് ബഹളം വച്ചു അകത്തേക്ക് ഓടുന്നതുകണ്ടാണു ബന്ധുക്കള്‍ സംഭവം അറിയുന്നത്.
ഉടന്‍തന്നെ ഇവര്‍ രോഗിയെ താങ്ങിയെടുത്തു അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വേണ്ടത്ര സുരക്ഷ നല്‍കാതെ തുണികൊണ്ടു മാത്രം കൈകാലുകള്‍ ബന്ധിച്ചു റേഡിയേഷന്‍ നടത്തിയതുമൂലമാണ് അപകടം സംഭവിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്നു ആശുപത്രി പരിസരം ഒരുമണിക്കൂറോളം സംഘര്‍ഷാവസ്ഥയിലായിരുന്നു. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി. വന്‍പോലീസ് സംഘം സ്ഥലത്തെത്തിയതിനാല്‍ സംഘര്‍ഷം ഒഴിവായി.
സംഭവം സംബന്ധിച്ചു തിലകന്റെ ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ട്്, അമ്പലപ്പുഴ പോലീസ് എന്നിവര്‍ക്കു പരാതി നല്‍കി. സംസ്‌കാരം ഇന്നു രാവിലെ 11നു വീട്ടുവളപ്പില്‍. ഭാര്യ: രഹ്‌ന. മക്കള്‍: അനിഷ, അനില, അനുജ. മരുമക്കള്‍: ആസാദ്, രാഹുല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























