ചെള്ളുപനി: എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

കോവളത്ത് ചെള്ളുപനി ബാധിച്ച് എട്ടാംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. വെങ്ങാന്നൂര്‍ ചാവടിനട നടേശ ഭവനില്‍ നടേശന്‍-സീത ദമ്പതികളുടെ ഏക മകള്‍ ശില്പ(13)യാണ് മരിച്ചത്. വെങ്ങാന്നൂര്‍ ജിഎംഎച്ച്എസ്എസിലെ വിദ്യാര്‍ഥിനിയായിരുന്നു. ഒരാഴ്ച മുമ്പാണ് ശില്പയെ പനിബാധിച്ച് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എസ്എടി ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്തിരുന്നു. പനി സ്ഥിരീകരിക്കുന്നതിനു മുമ്പുതന്നെ കുട്ടിയുടെ കൈകാലുകള്‍ തളര്‍ന്നിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























