പ്രസവിക്കാന്‍ 10 ദിവസം മാത്രം, പക്ഷെ വിധി സമ്മതിച്ചില്ല, പൂര്‍ണഗര്‍ഭിണിയായ കാട്ടാന വീട്ടുകിണറ്റില്‍ വീണ് ചെരിഞ്ഞു

എന്നാലും ആനയ്ക്ക് ഈ ഗതി വന്നല്ലോ... എന്നാണ് ഇപ്പോള്‍ നെന്മാറയിലെ ജനങ്ങള്‍ സങ്കടത്തോടെ പറയുന്നത്. ആനയ്ക്ക് എന്ത് പറ്റി എന്നല്ലേ?. കാട്ടാനക്കൂട്ടത്തിലെ പൂര്‍ണഗര്‍ഭിണിയായ ആന വീട്ടുവളപ്പിലെ കിണറ്റില്‍ വീണ് ചെരിഞ്ഞു. നെന്മാറയിലെ ഓരോ ആളുകളെയും ഈ വാര്‍ത്ത അമ്പരിപ്പിക്കുകയും അതൊടൊപ്പം സങ്കടപ്പെടുത്തുകയും ചെയ്തു. നാട്ടിലിറങ്ങി കൃഷിനശിപ്പിച്ച ആനയാണ് ചെരിഞ്ഞത്.
പ്രസവിക്കാന്‍ പത്തുദിവസം മാത്രമുള്ള 20 വയസ്സുള്ള പിടിയാനയ്ക്കാണ് ഇത്തരത്തിലൊരു ദാരുണാന്ത്യം സംഭവിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ പുറത്തെടുത്തത് കുട്ടിക്കൊമ്പനെയായിരുന്നു. അമ്മയെയും കുഞ്ഞിനെയും വെവ്വേറെ സംസ്‌കരിച്ചു. നെന്മാറ പോത്തുണ്ടിക്കടുത്ത് മാട്ടായിലാണ് സംഭവം നടന്നത്.
പൂങ്ങോട് വാസുവിന്റെ വീടിനടുത്തുള്ള 25 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് ഇന്നലെ രാവിലെ ആനയെ താഴ്ന്ന നിലയില്‍ കണ്ടെത്തിയത്. വനംവകുപ്പധികൃതരും പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് അഞ്ചുമണിക്കൂര്‍ പ്രയത്‌നിച്ച് യന്ത്രസഹായത്തോടെ ജഡം പുറത്തെടുത്തുക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നലെ വൈകീട്ട് സമീപത്തെ വനംവകുപ്പിന്റെ സ്ഥലത്ത് ആനയെ കുഴിച്ചിടുകയായിരുന്നു.
കനത്ത കാറ്റിനും മഴയ്ക്ക് ഇടയിലുമാണ് അഞ്ചാനകളുള്ള ആനക്കൂട്ടം കൃഷിനശിപ്പിച്ചത്. വൈദ്യുതി നിലച്ചതിനാല്‍ ആനകൂട്ടത്തെ ഓടിക്കാനും പറ്റിയില്ല. സാധാരണയായെത്തുന്ന കാട്ടാനകള്‍ വൈദ്യുതിവെളിച്ചം കണ്ടാല്‍ കാടുകയറുകയാണ് പതിവ്. ഇതിനായി വീടിനടുത്തെ കൃഷിയിടത്തില്‍ വൈദ്യുതലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തൊടിയിലെ തെങ്ങും വാഴയും നശിപ്പിച്ച കാട്ടാനകള്‍ രാവിലെവരെ സ്ഥലത്ത് ചിന്നംവിളിച്ചിരുന്നു.
ആനകള്‍ കാട്ടിലേക്ക് മടങ്ങിയെന്ന് ഉറപ്പായ ശേഷം കൃഷിയിടത്തില്‍ നാശനഷ്ടങ്ങള്‍ കണക്കാക്കാനിറങ്ങിയ വാസുവാണ് കിണറ്റില്‍ ആന കിടക്കുന്നത് കണ്ടത്. തല കുത്തനെ കിണറ്റില്‍ വീണ് ഇറുകിയ നിലയിലായിരുന്നു ജഡം കണ്ടെത്തുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നിന് ജഡം പുറത്തെടുത്തപ്പോഴാണ് പിടിയാനയാണെന്ന് നാട്ടുക്കാര്‍ തിരിച്ചറിഞ്ഞത്. 25 അടിയോളമുള്ള കിണറ്റില്‍ ആനയുടെ ജഡം ഇറുകിക്കിടന്നതിനാല്‍ മണ്ണ് നീക്കുന്ന യന്ത്രമെത്തിച്ച് മണ്ണുമാറ്റിയാണ് കാലുകള്‍ കണ്ടെത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് ആനയെ പുറത്തെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























