ബിജെപിയെ വിജയിപ്പിക്കാന്‍ സുരേഷ് ഗോപി അരുവിക്കരയിലെത്തി, ബിജെപിയെ വിജയിപ്പിക്കണമെന്ന് സുരേഷ് ഗോപി

അരുവിക്കരയില്‍ ആര് ജയിക്കും? ഈ ചോദ്യമാണ് ഇപ്പോള്‍ അരുവിക്കരയിലെ ഓരോ ആളുകളുടെയും മനസിലൂടെ കടന്ന് പോകുന്നത്. താമര വിരിയുമോ എന്നതാണ് പലരും പ്രധാനമായി ഉന്നയിക്കുന്ന ചോദ്യവും. ബിജെപിയെ വിജയിപ്പിക്കാന്‍ നടന്‍ സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുകയാണ്. അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് വേണ്ടി വോട്ട് തേടി സൂപ്പര്‍ താരം സുരേഷ് ഗോപി എത്തിയതോടെ മത്സരം കുറച്ച് കൂടി കൊഴുത്തു.
മോഡിയുടെ വികസനനയങ്ങളുടെ പ്രയോജനം കേരളത്തിനും കിട്ടാന്‍ രാജഗോപാലിനെ വിജയിപ്പിക്കണമെന്ന് സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചു. വന്‍ ജനക്കൂട്ടമാണ് സുരേഷ് ഗോപിയെ കാണാനും പ്രസംഗം കേള്‍ക്കാനുമായി എത്തിയത്. ഇടയ്‌ക്കെത്തിയ മഴയെയും അവഗണിച്ച് സുരേഷ് ഗോപിയെ കാണാനായി നിരവധി ജനങ്ങള്‍ അരുവിക്കരയില്‍ തിങ്ങി കൂടി.
മോഡിയുടെ വികസനത്തിലും ഒ രാജഗോപാലിന്റെ വ്യക്തിത്വത്തിലുമൂന്നിയുള്ള ചെറിയ പ്രസംഗം. ആദ്യമായാണ് ബിജെപിക്ക് വോട്ട് തേടി പരസ്യമായി സുരേഷ് ഗോപി സംസ്ഥാനത്ത് പ്രചാരണത്തിനിറങ്ങുന്നത്. എട്ട് പഞ്ചായത്തുകളില്‍ ഒമ്പത് പൊതുയോഗങ്ങളില്‍ സുരേഷ് ഗോപി പങ്കെടുക്കും. സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും അടക്കമുള്ള നേതാക്കള്‍ താരത്തിനൊപ്പം സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഏതായാലും സുരേഷ് ഗോപിയുടെ ഈ ആവേശം ബിജെപിയ്ക്ക് ഗുണം ചെയ്യുമോ എന്നത് കാത്തിരുന്ന് കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















