സ്ത്രീ ഗാര്‍ഹിക പീഡന സംരക്ഷണനിയമത്തെ വളച്ചൊടിക്കരുതെന്ന് കോടതി

കുടുംബത്തില്‍ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് ലഭിച്ച ഏറ്റവും മികച്ച നിയമമാണ് ഗാര്‍ഹിക പീഡന സംരക്ഷണനിയമം. എന്നാല്‍ സ്ഥാനത്തും അസ്ഥാനത്തും ആ നിയമം സ്ത്രീകള്‍ പ്രയോഗിച്ച് ദുരിതത്തിലായത് ഭര്‍ത്താക്കന്‍മാരായിരുന്നു. എന്നാല്‍ അതിനൊരാശ്വസം കോടതി നല്‍കിയിരിക്കുകയാണ്.
അന്യ പുരുഷനോടൊപ്പം താമസിക്കുന്ന സ്ത്രീയ്ക്ക് ഗാര്‍ഹിക പീഡന സംരക്ഷണനിയമത്തിലെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് കോടതി ഉത്തരവിട്ടു. കട്ടിപ്പാറ കയ്യൊടിയന്‍പാറയില്‍ താമസിക്കുന്ന വേണാടി ഷൈജ(34) ഭര്‍ത്താവ് തച്ചംപൊയില്‍ കല്ലങ്ങാംപൊയില്‍ വിശ്വനാഥന്‍, അനുജന്‍ അശോകന്‍ എന്നിവര്‍ക്കെതിരെ ഗാര്‍ഹിക പീഡന സംരക്ഷമനിയമപ്രകാരം നല്‍കിയ പരാതി തള്ളിക്കളഞ്ഞാണ് താമരശേരി ജുഡീഷല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് പി.അവനീന്ദ്രനാഥ് ഉത്തരവായത്. ഭര്‍ത്താവിനു വേണ്ടി അഡ്വ. എം.ഷാജന്‍ ഹാജരായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























