സൂര്യനെല്ലി കേസ്: പി.ജെ. കുര്യന്‍ പ്രതിയല്ലെന്നു ചെറിയാന്‍ ഫിലിപ്പ്

കുപ്രസിദ്ധമായ സൂര്യനെല്ലി പീഡനക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ഇപ്പോള്‍ രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യന്‍ കുറ്റക്കാരനല്ലെന്നു ചെറിയാന്‍ ഫിലിപ്പ്. പോലീസും കോടതിയുമൊക്കെ കുര്യനെ കുറ്റവാളിയല്ലെന്നു കണ്ടു വെറുതെവിട്ടെങ്കിലും ജനങ്ങളുടെ മനസില്‍ ചീത്തപ്പേരുണ്ടാക്കാന്‍ സൂര്യനെല്ലി കേസ് ഇടയാക്കി. അന്നു പി.ജെ കുര്യന്‍ കേരളത്തിലുണ്ടായിരുന്നു. പക്ഷേ, കുമളിയിലോ പീരുമേട്ടിലോ ഒന്നുമല്ലായിരുന്നു.
എന്‍എസ്എസുമായുണ്ടായ നീരസം മാറ്റാന്‍ എ.കെ .ആന്റണിക്കുവേണ്ടി സമുദായ നേതാക്കളുമായി ബന്ധപ്പെട്ടതു പി.ജെ. കുര്യനായിരുന്നു. അന്ന് അദ്ദേഹം എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടിലുമെത്തി. അത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞിട്ടുള്ളതാണ്. സുകുമാരന്‍ നായര്‍ പറഞ്ഞതു നുറുശതമാനം ശരിയാണ്. പി.ജെ. കുര്യന്റെ ഭാര്യക്കും ഈ സത്യമറിയാം. അതുകൊണ്ടാണ് അവര്‍ അദ്ദേഹത്തിനു പിന്തുണ നല്‍കിയത്.
പോലീസും കോടതിയും വെറുതെ വിട്ടെങ്കിലും കുര്യന്‍ ഈ കേസില്‍ ഏറെ അപമാനിതനാകുകയും സഹിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വീട്ടിലെ വിവാഹമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു തടസങ്ങളുണ്ടായി. അദ്ദേഹം നിരപരാധിയാണെന്നു ചിലര്‍ക്കൊക്കെ നല്ല ബോധ്യവുമുണ്ടായിരുന്നു. എന്നിട്ടും ഏറെക്കാലം അതു മാധ്യമങ്ങളില്‍ വാര്‍ത്തയായി. കോടതി വെറുതെ വിട്ടാലും ഇത്തരം കേസുകളില്‍ ഉണ്ടാകുന്ന അപമാനവും വേദനയും ഒരു പരിധിക്കപ്പുറം ഇല്ലാതാകില്ല.
1996-ലാണു സൂര്യനെല്ലിക്കേസ് ഉണ്ടാകുന്നത്. രണ്ട്്് പതിറ്റാണ്ടു തികയുന്നു. കുര്യന്റെ നിരപരാധിത്വത്തെക്കുറിച്ചു ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്. പക്ഷേ, പലരും അവഗണിച്ചു. പി.ജെ. കുര്യന്റെ രൂപസാദൃശ്യമുള്ളയാള്‍ ഇതില്‍ പ്രതിയാണെന്നാണു കരുതുന്നത്. അയാളുടെ ഫോട്ടോയും എന്റെ കൈയില്‍ കിട്ടി. ആ മനുഷ്യന്റെ ഫോട്ടോ എ.കെ. ആന്റണിയെയും പി.ജെ. കുര്യനെയും കാണിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങള്‍ക്കും കൊടുത്തു. ആരും ആ ഫോട്ടോ പ്രസിദ്ധീകരിക്കുകയോ അതേക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















