പ്രതീക്ഷിച്ചത് നടന്നില്ല...... തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേന്ദ്ര അന്വേഷണ സംഘത്തെ ബോംബ് പൊട്ടിക്കാന്‍ അനുവദിക്കാതെ തടഞ്ഞു നിര്‍ത്തിയ ക്രൈംബ്രാഞ്ച് തെരഞ്ഞെടുപ്പിന് ശേഷവും വെള്ളം കുടുപ്പിക്കുന്നു; ഇഡിയുടെ അന്വേഷണത്തില്‍ ഇടംകോലിട്ട് ക്രൈംബ്രാഞ്ച്

സംസ്ഥാന സര്‍ക്കാരിനേയും പാര്‍ട്ടിയേയും സംബന്ധിച്ച് ക്രൈംബ്രാഞ്ച് നല്‍കിയ വിശ്വാസം ചെറുതല്ല. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര അന്വേഷണ സംഘം ബോംബ് പൊട്ടിക്കാന്‍ ഇരുന്നതാണ്.
എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ നിര്‍ണായകമായ ഇടപെടലുകളാണ് അതിനെ തകര്‍ത്തത്. കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടെങ്കിലും ക്രൈംബ്രാഞ്ച് തെരഞ്ഞെടുപ്പിന് ശേഷവും പിന്‍മാറുന്നില്ല.
സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകള്‍ അട്ടിമറിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നുവെന്നാരോപിച്ച് ഇഡി കോടതിയിലേക്ക് പോകുകയാണ്. കേസിന്റെ സുഗമമായ അന്വേഷണത്തിനു സംസ്ഥാനസര്‍ക്കാര്‍ തടസം നില്‍ക്കുന്നതായും ഇ.ഡി. ആരോപിക്കുന്നു.
മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാര്‍ക്കുമെതിരേ മൊഴിനല്‍കാന്‍ പ്രതികളായ സ്വപ്‌നാ സുരേഷിനെയും സന്ദീപ് നായരേയും ഇ.ഡി. നിര്‍ബന്ധിച്ചെന്നാരോപിച്ചാണു വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിപ്രകാരം ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ രണ്ട് എഫ്.ഐ.ആറുകള്‍ സമര്‍പ്പിച്ചത്.
തുടര്‍ന്ന് സന്ദീപിനെ ചോദ്യംചെയ്യാന്‍ ലക്ഷ്യമിട്ട് െ്രെകംബ്രാഞ്ച് കോടതിയെ സമീപിച്ചു. തങ്ങളുടെ കസ്റ്റഡിയിലുള്ള സന്ദീപിനെ ചോദ്യംചെയ്യുന്നതില്‍ വിരോധമില്ലെന്ന് ഇ.ഡി. അറിയിച്ചതായും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍, സന്ദീപിനെ വിട്ടുകൊടുക്കാമെന്നു പറഞ്ഞിട്ടില്ലെന്നും ഈ ആവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച് സമീപിച്ചിട്ടില്ലെന്നും ഇ.ഡി. വ്യക്തമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്.
ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍. കോടതി റദ്ദാക്കിയതോടെ ഇ.ഡിയുടെ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാകും. കേസ് കോടതിയുടെ പരിഗണനയില്‍ വന്നാല്‍, ക്രൈംബ്രാഞ്ചിനു മൊഴിനല്‍കിയ വനിതാ പോലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്‌തേക്കുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 12, 13 തീയതികളിലാണു സ്വപ്‌നയെ ചോദ്യംചെയ്തതെന്നു തെളിയിക്കുന്ന രേഖകള്‍ ഇ.ഡിയുടെ പക്കലുണ്ട്. ഇക്കാര്യം കോടതിയേയും അറിയിച്ചിരുന്നു. ഓഗസ്റ്റ് 14നു സ്വപ്‌നയെ കോടതിയില്‍ ഹാജരാക്കിയശേഷമാണു വനിതാ പോലീസിന്റെ സാന്നിധ്യത്തിലേ ചോദ്യംചെയ്യാവൂവെന്നു കോടതി നിര്‍ദേശിച്ചത്. അതിനുശേഷം ഇ.ഡി. സ്വപ്‌നയെ ചോദ്യംചെയ്തതായി രേഖകളില്ല. കേസ് എടുത്ത ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയേയും കോടതി വിളിച്ചുവരുത്തിയേക്കാം.
ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസന്വേഷണത്തെ ബാധിക്കുന്ന തരത്തിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് ഇഡി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മറ്റൊരു സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സിക്ക് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ അധികാരപരിധിയില്‍ കടന്നുകയറാന്‍ കഴിയില്ലെന്നും ഇഡി ഹര്‍ജിയില്‍ വ്യക്തമാക്കി. ഇത് അംഗീകരിച്ചുകൊണ്ടാണ് എഫ്‌ഐആറുകള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഈ രണ്ട് കേസുകളിലും യാതൊരു തുടര്‍നടപടികളും പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നത്.
ഇ.ഡിക്കു ക്രൈംബ്രാഞ്ചിനെതിരേ നടപടി സ്വീകരിക്കാന്‍ അധികാരമില്ലാത്തതിനാലാണു കോടതിയെ വീണ്ടും സമീപിക്കുന്നത്. ഇ.ഡി അന്വേഷണത്തിനു തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നീക്കം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനാല്‍, ക്രൈംബ്രാഞ്ചിനെതിരേ മാത്രമല്ല, സംസ്ഥാന നിയമവകുപ്പിനെതിരെയും കോടതിയെ സമീപിക്കാനാണു കേന്ദ്രം ഇ.ഡിയോടു നിര്‍ദേശിച്ചതെന്നാണു സൂചന.
L"
https://www.facebook.com/Malayalivartha