മന്ത്രി ജി സുധാകരനെ അനുനയിപ്പിക്കാന്‍ പിണറായി വിജയന്റെ അന്ത്യശാസനം... ആലപ്പുഴ ജില്ലാ കമ്മിറ്റിക്കാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്

മന്ത്രി ജി സുധാകരനെ അനുനയിപ്പിക്കാന്‍ പിണറായി വിജയന്റെ അന്ത്യശാസനം. ആലപ്പുഴ ജില്ലാ കമ്മിറ്റിക്കാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഇതു സംബന്ധിച്ച സ്വീകരിച്ച നടപടികള്‍ തന്നെ അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ആലപ്പുഴയിലെ സംഭവവികാസങ്ങള്‍ അറിഞ്ഞ് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു. കോടിയേരിയും വിജയരാഘവനും സംഭവ വികാസങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇരുവരെയും മുഖ്യമന്ത്രി നിര്‍ത്തി പൊരിച്ചത്രേ.
അതിനിടെ മന്ത്രി സുധാകരന്‍ മുഖ്യമന്ത്രിയെ വിളിച്ച് അതിരൂക്ഷമായ ഭാഷയില്‍ സംസാരിച്ചു എന്നും അറിയുന്നു. തന്റെ പേരില്‍ പോലീസ് കേസെടുത്ത് നാറ്റിച്ചാല്‍ താനും കര്‍ശന നിലപാടിലേക്ക് മാറും എന്ന് സുധാകരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. എല്ലാം പൊളിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
മുഖ്യമന്ത്രിയും സുധാകരനും സംസാരിച്ച് തെറ്റിയെന്നും അത് പരിഹരിക്കാന്‍ മധ്യസ്ഥന്‍മാര്‍ ഇടപെട്ടെന്നും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ അഞ്ച് കൊല്ലം അഴിമതിയുടെ ലാഞ്ചന പോലുമില്ലാതെ ഭരിച്ചതിനുള്ള പ്രതിഫലം ആണോ പോലീസ് കേസ് എന്നാണ് സുധാകരന്‍ മുഖ്യമന്ത്രിയോട് ചോദിച്ചത്.
അതിനിടെ ആലപ്പുഴ എസ്പിയുടെ കൈയിലുള്ള പരാതിയില്‍ യാതൊരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്ന് പോലീസ് ആ സ്ഥാനത്ത് നിന്നും അറിയിച്ചതായി വിവരം ലഭിച്ചു. പ്രതിപക്ഷത്തിന്റെ കൈയില്‍ കോല് കൊണ്ടു കൊടുക്കാനുള്ള ശ്രമം മുഖ്യമന്ത്രി തന്നെയാണ് തടഞ്ഞത്. മുഖ്യമന്ത്രിയാണ് സംസ്ഥാന പോലീസ് മേധാവിയെ ബന്ധപ്പെട്ടത്.
എന്നാല്‍ ജി. സുധാകരന്റെ മൊഴിയെടുക്കും. മൊഴിയെടുക്കാതെ ഫയല്‍ തീര്‍പ്പാകാനാവില്ലെന്നാണ് പോലീസിന്റെ നിലപാട്. ജി. സുധാകരനാകട്ടെ തന്റെ മൊഴിയെടുക്കുന്നതിനോട് തീര്‍ത്തും വിയോജിക്കുകയാണ്. അദ്ദേഹം അതിന് സമ്മതിക്കുമെന്ന് തന്നെ ഉറപ്പില്ല.
പരാതിക്കാരിയാകട്ടെ നടപടിയെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് നിലപാട്. അവരെയും അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സി പി എമ്മിലെ ഉന്നത നേതാക്കള്‍ ഇടപെട്ടിട്ടും അവര്‍ അനുനയത്തിന് തയ്യാറല്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍.
മന്ത്രി ജി സുധാകരനെതിരായ പരാതിയില്‍ പാര്‍ട്ടിയില്‍ അനുനയ നീക്കം ശക്തമായി തുടരുകയാണ്. വിഷയം എത്രയും വേഗം പരിഹരിക്കാനുള്ള സിപിഎം സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം വിളിച്ചു. ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക്കല്‍ കമ്മിറ്റി യോഗം വിളിക്കുന്നത് പതിവില്ല.
പരാതിക്കാരിയുടെ ഭര്‍ത്താവും മന്ത്രി ജി സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ സി പി എം നേതാവും യോഗത്തില്‍ പങ്കെടുക്കും. ജില്ലാ കമ്മിറ്റി ഓഫീസില്‍ ഉച്ചയ്ക്കുശേഷമാണ് യോഗം നടന്നത്. വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശം. അതേസമയം ജി സുധാകരനെതിരായ പരാതിയില്‍ അമ്പലപ്പുഴ പോലീസ് നിയമോപദേശം തേടി.
സര്‍ക്കാര്‍ മാറുന്ന പശ്ചാത്തലത്തില്‍ കേസ് ഒരുക്കി തീര്‍ത്ത് തട്ടുമേടിക്കാന്‍ പോലീസ് ഒരുക്കമല്ല. അതാണ് നിയമോപദേശം വാങ്ങാനുള്ള തീരുമാനത്തിന് കാരണമായത്.
മന്ത്രിയെ രാജിവയ്പ്പിക്കാക്കാനാണ് പരാതിക്കാരിയുടെ നീക്കം. തന്നെ രാജിവയ്പ്പിക്കും എന്ന് മന്ത്രിക്കറിയാം.
പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാരി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. മന്ത്രിക്കെതിരെ പൊലീസ് കേസ് എടുക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം. പൊലീസ് നടപടി എടുക്കുന്നില്ലെന്നും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അമ്പലപ്പുഴ, ആലപ്പുഴ സ്റ്റേഷനുകളില്‍ പരാതി തട്ടി കളിക്കുകയാണെന്നുമാണ് ആക്ഷേപം. ഇതേ തുടര്‍ന്നാണ് മന്ത്രിക്കെതിരെ കേസ് എടുക്കണം എന്ന ആവശ്യവുമായി പരാതിക്കാരി ജില്ലാ പൊലീസ് മേധാവി യെ സമീപിച്ചത്. അനുകൂല തീരുമാനം ഉണ്ടയില്ലെങ്കില്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യാനാണ് ഇവരുടെ തീരുമാനം.
സ്ഥാനാര്‍ഥി നിര്‍ണയത്തിനു ശേഷം ആലപ്പുഴയില്‍ രൂക്ഷമായ വിഭാഗീയതയില്‍ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് സംസ്ഥാന നേതൃത്വം. പരസ്യ പ്രതികരണം വിലക്കിയിട്ടുണ്ട്. സിപിഎമ്മിലെ തമ്മിലടി അവര്‍ തന്നെ തീര്‍ക്കട്ടെയെന്ന നിലപാടാണ് പ്രതിപക്ഷത്തിന്. മന്ത്രിക്കെതിരായ പരാതിയില്‍ വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും എന്ന് അമ്പലപ്പുഴ പൊലീസ് അറിയിച്ചു.
ജി. സുധാകരനും പരാതിക്കാരിയും അയയാത്ത സാഹചര്യത്തില്‍ മുറുകുന്നത് പാര്‍ട്ടിയാണ്. എന്തു ചെയ്യുമെന്ന് പാര്‍ട്ടിക്ക് യാതൊരു രൂപവുമില്ല. സുധാകരനെ പിണക്കാന്‍ പാര്‍ട്ടി തയ്യാറല്ല. പരാതിക്കാരിയെയും പിണക്കില്ല. അങ്ങനെ ചെയ്താല്‍ സുധാകരന്‍ തന്നെ പ്രതിസന്ധിയിലാവും. ഏതായാലും പാര്‍ട്ടി വലിയ നാണക്കേടിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.
" f
https://www.facebook.com/Malayalivartha