പൊളിറ്റിക്കൽ ക്രിമിനലുകളി'ല്‍ നിന്ന് മന്ത്രി ജി. സുധാകരനെ രക്ഷിക്കണം ; മൃത്യുഞ്ജയഹോമം നടത്തി ബിജെപി നേതാവ് ; ഹോമം നടത്തിയത് രാഷ്ട്രീയ ധാർമികതയുടെ പേരിൽ

മന്ത്രി ജി. സുധാകരന് വേണ്ടി ബിജെപി നേതാവിന്റെ വക ഹോമം. 'പൊളിറ്റിക്കൽ ക്രിമിനലുകളി'ല്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ വേണിയാണ് ബിജെപി നേതാവ് മൃത്യുഞ്ജയഹോമം നടത്തിയിരിക്കുന്നത്.
മന്ത്രി ജി. സുധാകരനുവേണ്ടി കളർകോട് മഹാദേവക്ഷേത്രത്തിൽ ആണ്ബി.ജെ.പി. നേതാവ് മൃത്യുഞ്ജയഹോമം നടത്തിയത്. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി. ജയചന്ദ്രനാണ് വഴിപാട് നടത്തിയിരിക്കുന്നത്.
മാന്യമായി പൊതുപ്രവർത്തനം നടത്തുന്ന മന്ത്രി ജി. സുധാകരനെ കമ്യൂണിസ്റ്റ് പൊളിറ്റിക്കൽ ക്രിമിനലുകളുടെ ക്രൂരമായ പ്രവൃത്തികളിൽനിന്നു രക്ഷിക്കുന്നതിനുവേണ്ടി, രാഷ്ട്രീയ ധാർമികതയുടെ പേരിലാണ് ഹോമം നടത്തിയതെന്ന് ജയചന്ദ്രൻ വ്യക്തമാക്കി. 13 വർഷംമുമ്പ് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുവേണ്ടിയും വഴിപാടു നടത്തിയിട്ടുണ്ടെന്ന് ജയചന്ദ്രൻ പറഞ്ഞു.
അതേസമയം മന്ത്രി ജി. സുധാകരനെതിരേ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ അമ്പലപ്പുഴ പോലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നു . അടുത്തദിവസം പരാതിക്കാരിയുടെയും മന്ത്രിയുടെയും മൊഴി രേഖപ്പെടുത്താനാണ് തീരുമാനം.
എന്നാൽ ഇത് വരെയും കേസെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം മന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ സ്ത്രീവിരുദ്ധവും ജാതിസ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി.
14-ന് രാത്രി അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. ഇതിനെതിരേ യുവതി പ്രതികരിച്ചതോടെ പരാതി ആലപ്പുഴ സൗത്ത് പോലീസിലേക്കു മാറ്റുകയും ചെയ്തു . പത്രസമ്മേളനം നടന്നത് ആലപ്പുഴയിലായതിനാലായിരുന്നു ഇത്.
എന്നാൽ, മേലധികാരികളുടെ നിർദേശപ്രകാരം പരാതി അമ്പലപ്പുഴയിലേക്കുതന്നെ തിരിച്ചയക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് അമ്പലപ്പുഴ പോലീസ് പരാതിക്കാരിക്ക് രസീതുനൽകി.
തിങ്കളാഴ്ച പരാതിക്കാരിയുടെ മൊഴിയെടുക്കാമെന്ന് ജില്ലാ പോലീസ് ചീഫ് അറിയിച്ചതായി അവരുടെ ഭർത്താവ് പറഞ്ഞു. ആരോപണം നിഷേധിച്ച മന്ത്രി തനിക്കെതിരേ പരാതി കൊടുപ്പിച്ചതിനുപിന്നിൽ പൊളിറ്റിക്കൽ ക്രിമിനലുകളാണെന്നാണ് ശനിയാഴ്ച മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ
സിപിഎമ്മിൽ ക്രിമിനലുകളില്ലെന്നും അത്തരക്കാരെ ചൂണ്ടിക്കാണിച്ചാൽ അവർക്കെതിരേ നടപടിയെടുക്കാനുള്ള ശക്തി സി.പി.എമ്മിനുണ്ടെന്നും എ.എം. ആരിഫ് എം.പി. പൊളിറ്റിക്കൽ ക്രിമിനലുകളാണ് തനിക്കെതിരേ ആരോപണങ്ങളുന്നയിക്കുന്നതെന്ന മന്ത്രി ജി. സുധാകരന്റെ പരാമർശം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് എം.പി. ഇങ്ങനെ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha