18 വയസ്സിനു മീതെയുള്ളവർക്ക് വാക്സിൻ കൊടുക്കാമെന്ന തീരുമാനത്തിലേക്ക് രാജ്യം; പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാവർക്കും മേയ് ഒന്നുമുതൽ കോവിഡ് വാക്സിൻ നൽകും; നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുവാനൊരുങ്ങി പ്രധാനമന്ത്രി

45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ കൊടുക്കാമെന്ന തീരുമാനത്തിന് പിന്നാലെ 18 വയസ്സിനു മീതെയുള്ളവർക്ക് വാക്സിൻ കൊടുക്കുക എന്ന തീരുമാനത്തിലേക്ക് നീങ്ങുകയാണ് രാജ്യം. 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ കൊടുക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി ഇന്ന് നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുവാൻ ഒരുങ്ങുകയാണ്.
വൈകിട്ട് ആറിനാണ് യോഗം നടക്കുക കമ്പനികളുടെ മേധാവികള്‍ യോഗത്തിൽ പങ്കെടുക്കും. പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാവർക്കും മേയ് ഒന്നുമുതൽ കോവിഡ് വാക്സിൻ നൽകാൻ തീരുമാനമെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി മോദി ഇന്ന് വാക്സിൻ നിർമാതാക്കളുമായി ചർച്ച നടത്തും.
ഇന്ത്യയിൽ വിതരണം ചെയ്യുന്നതിന് കേന്ദ്ര സർക്കാർ ഇതിനോടകം അനുമതി നൽകിയിട്ടുള്ളതും അനുമതിക്കായി കാത്ത് നിൽക്കുന്നതുമായ കമ്പനികളുടെ മേധാവികൾ പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വീഡിയോ കോൺഫറൻസ് വഴി വൈകിട്ട് ആറിനാണ് യോഗം നടക്കുന്നത്. രാജ്യത്തുടനീളമുള്ള ഡോക്ടർമാരുമാരുമായും ആരോഗ്യ വിദഗ്ദ്ധരുമായും തിങ്കളാഴ്ച പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് മൂന്നാം ഘട്ടത്തിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ തീരുമാനമായത്.
നിലവിൽ മൂന്ന് വാക്സിനുകൾക്കാണ് ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്. ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെകിന്റെ കോവാക്സിൻ എന്നീ രണ്ടു വാക്സിനുകളാണ് നിലവിൽ വിതരണം ചെയ്യുന്നത്.
റഷ്യയിൽ വികസിപ്പിച്ച സ്പുട്നിക്-v ആണ് മൂന്നാമതായി അംഗീകാരം നൽകിയ വാക്സിൻ. ഡോ. റെഡ്ഡീസ് ലബോറട്ടറിയാണ് ഇത് ഇന്ത്യയിൽ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുക.
ആഗോള തലത്തിൽ നിലവിൽ വിതരണം ചെയ്തുകൊണ്ടിരിക്കുന്നതും ഇന്ത്യയിൽ ഉടൻ അനുമതി ലഭിക്കാനിടയുള്ളതുമായ വാക്സിനുകൾ ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ്.
അതേസമയം കോവിഡിനെതിരായ പോരാട്ടത്തിലെ ഏറ്റവും പ്രധാന ആയുധമാണ് വാക്സിനേഷനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോവിഡ് വ്യാപനം സംബന്ധിച്ചും വാക്സിനേഷൻ പുരോഗതിയെ കുറിച്ചുമായി രാജ്യത്തുടനീളമുള്ള ഡോക്ടർമാരുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
കൊറോണ വൈറസ് മഹാമാരി സമയത്ത് രാജ്യത്തിന് നൽകിയ വിലമതിക്കാനാവാത്ത സേവനത്തിന് ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരേയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.
'കഴിഞ്ഞ വർഷം ഇതേ സമയം ഡോക്ടർമാരുടെ കഠിനാധ്വാനവും രാജ്യത്തിന്റെ തന്ത്രവുംമൂലമാണ് കൊറോണ വൈറസ് തരംഗത്തെ നിയന്ത്രിക്കാൻ നമുക്ക് കഴിഞ്ഞത്.
ഇപ്പോൾ രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുന്നു, എല്ലാ ഡോക്ടർമാരും, ആരോഗ്യപ്രവർത്തകരും മഹാമാരിയെ പൂർവ്വാധികം ശക്തിയോടെ നേരിടുന്നു, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുന്നു' മോദി പറഞ്ഞു.
അവശ്യ മരുന്നുകളുടെ വിതരണം, കുത്തിവെപ്പുകൾ, ഓക്സിജന്റെ ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന തീരുമാനങ്ങൾ കേന്ദ്രസർക്കാർ അടുത്തിടെ എടുത്തിട്ടുണ്ട്.
ഇവയെക്കുറിച്ച് സംസ്ഥാന സർക്കാരുകൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിലെ ഏറ്റവും പ്രധാന ആയുധം വാക്സിനേഷനാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha