മെഡിക്കല്‍ കോളേജില്‍ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചു ഇരുനൂറിലധികം വിദ്യാര്‍ത്ഥികള്‍ അണി നിരന്നു ....കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ എസ് എഫ് ഐ ജയിച്ചതാണ് ആഹ്ലാദ പ്രകടനം നടത്താന്‍ കാരണം. കൊറോണ മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍പ്പറത്തിയാണ് തെരെഞ്ഞെടുപ്പില്‍ വിജയിച്ചതിന് ആഹ്ലാദ പ്രകടനം നടത്തിയത്

ഏന്തിനും ഏതിനും ജനങ്ങളെ ഉപദേശിക്കുകയും ചില ഉന്നതന്‍മാര്‍ക്ക് മാത്രം പച്ചപരവതാനി വിരിക്കുകയും ചെയ്യുകയാണ് അടുത്തകാലത്തായി കേരളം. കോവിഡിന്റെ രണ്ടാം വരവ് ഇന്ത്യയില്‍ അതിഭയാനകമായിരിക്കുമെന്നും അതുകൊണ്ട് മുന്‍കരുതല്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ലോകത്തിലെ പ്രമുഖ വൈദ്യശാസ്ത്ര മാസിക ലാന്‍സൈറ്റിനെ ഉദ്ധരിച്ച് വാതോരാതെ പറയുന്നവര്‍ ചിലതൊന്നും കാണില്ല. അല്ലെങ്കില്‍ കണ്ടതായി ഭാവിക്കില്ല. കാരണവര്‍ക്ക് എന്തുവേണമെങ്കിലു ആകാമെങ്കില്‍ കുട്ടിസഖാക്കന്‍മാര്‍ക്കും ആവര്‍ത്തിക്കാമല്ലോ അല്ലേ. കണ്ടു പഠി, കേട്ടു പഠി എന്ന ചൊല്ല് ഓര്‍മവരുന്നു...
ഇപ്പോഴിതാ കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആഹ്ലാദ പ്രകടനം... കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ എസ് എഫ് ഐ ജയിച്ചതാണ് ആഹ്ലാദ പ്രകടനം നടത്താന്‍ കാരണം. കൊറോണ മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍പ്പറത്തിയാണ് തെരെഞ്ഞെടുപ്പില്‍ വിജയിച്ചതിന് ആഹ്ലാദ പ്രകടനം നടത്തിയത്.
നിയന്ത്രങ്ങള്‍ക്ക് അതീതമായി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ വിജയാഘോഷത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചു ഇരുനൂറിലധികം വിദ്യാര്‍ത്ഥികള്‍ അണി നിരന്നത് .ആഘോഷങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും കര്‍ശന വിലക്കുമായി ജില്ലാ ഭരണ കൂടം മുന്നോട്ടു പോകുന്നതിനിടയിലാണ് കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സര്‍വ്വശാലയിലെ യൂണിയന്‍ തെരഞ്ഞെടുപ്പിലെ വിജയം എസ്എഫ് ഐ ആഘോഷമാക്കിയത്.
മഹാമാരിയെ കുറിച്ച് ഏറ്റവും നന്നായി അറിയാവുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഈ ആഘോഷത്തില്‍ അണിനിരന്നത് എന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത് .ലൈബ്രറി ബ്ലോക്കിന് മുന്നില്‍ ആയിരുന്നു ഇരുന്നൂറില്‍ അധികം വിദ്യാര്‍ത്ഥിക്കല്‍ ആഘോഷത്തിനായി ഒത്തു ചേര്‍ന്നത് .ബ്ലോക്കിന്റെ ഇരു നിലകളിലും നടുമുറ്റത്തും ആഘോഷം പൊടിപൊടിച്ചു .
കൊറോണയുടെ ആശങ്കള്‍ നിലനില്‍ക്കെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആഘോഷങ്ങള്‍ക്ക് എതിരെ വലിയ വിമര്‍ശനം ആണ് ഉയരുന്നത് .സംഭവം വിവാദമായതോടെ കോളേജ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു .
അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 12 ഡോക്ടര്‍മാര്‍ക്ക് ഇന്നു കോവിഡ് സ്ഥിരീകരിച്ചു .ഇതോടെ ശസ്ത്രക്രീയ ഉള്‍പ്പെടെയുള്ള ചികിത്സകളും മാറ്റി വച്ചിരിക്കുകയാണ്. ശസ്ത്രക്രിയാ വിഭാഗം, ശ്വാസകോശ രോഗവിഭാഗം എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കി.
വാര്‍ഡുകളില്‍ കിടത്തി ചികിത്സയില്‍ കഴിയുന്ന രോഗികളോടൊപ്പം ഒരാളെ മാത്രമെ സഹായിയായി നില്‍ക്കാന്‍ അനുവദിക്കൂ. ഏതായാലും കഴിഞ്ഞ ദിവസം മുഖ്യനെതിരെയു ഓശാന ടീമിനെതിരെയും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.
തൃശൂര്‍ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക സുരക്ഷ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പങ്കുവെച്ച ആശങ്കകളെ പിന്തുണച്ചും മുഖ്യമന്ത്രിയുടെ കോവിഡ് പ്രോേട്ടാകോള്‍ ലംഘനങ്ങളില്‍ കണ്ണടക്കുന്നതിനെ വിമര്‍ശിച്ചും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ കടുത്ത വിമർശനമാണ് ഉയർത്തിയത് .
https://www.facebook.com/Malayalivartha