എന്റെ മകന്‍ ശോഭിത്തും ഭാര്യയും കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു; അവരുമായി പ്രൈമറി കോണ്‍ടാക്‌ട് വന്നതിനാല്‍ ഞാന്‍ ക്വാറന്റൈനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്; ക്വാറന്റൈനില്‍ പ്രവേശിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ

ആരോഗ്യമന്ത്രി കെ.കെ ശൈലജ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. മകന്‍ ശോഭിത്തിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു . ആരോഗ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്.
രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നതെന്നും കെ.കെ ശൈലജ അറിയിക്കുകയുണ്ടായി. ഫെയ്സ്ബുക്ക് കുറിപ്പ് പൂർണ്ണ രൂപം ഇങ്ങനെ; പ്രിയമുള്ളവരെ,
എന്റെ മകന്‍ ശോഭിത്തും ഭാര്യയും കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോണ്‍ടാക്‌ട് വന്നതിനാല്‍ ഞാന്‍ ക്വാറന്റൈനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്.
എനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ല.കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുന്നതാണ്.
സംസ്ഥാനത്ത് പടരുന്ന കൊറോണ വൈറസില്‍ കൂടുതല്‍ പരിശോധന നടത്തും. ഇരട്ട വകഭേദം വന്ന വൈറസാണോ എന്നത് സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. അന്യസംസ്ഥാനത്ത് നിന്നും വരുന്നവരില്‍ രോഗബാധയുള്ളവരുടെ സാമ്പിള്‍ പ്രത്യേകമായി പരിശോധിക്കാനും തീരുമാനം.
കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് വലിയ രോഗ വ്യാപനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് വൈറസ് സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്നതാണ് പരിശോധിക്കുക. ആരോഗ്യവകുപ്പിലെ പ്രത്യേക സമിതിയാകും പരിശോധന നടത്തുക. കഴിഞ്ഞ ദിവസം ചേര്‍ന്ന കൊവിഡ് കോര്‍ കമ്മിറ്റി യോഗമാണ് ആരോഗ്യ വകുപ്പിനോട് പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചത്.
കൂടാതെ കൊവിഡ് വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും സംസ്ഥാനത്ത് ചിലയിടത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിന് കാരണം ഇരട്ട വകദേശം വന്ന വൈറസ് ആണോ എന്ന സംശയവും നിലനില്‍ക്കുന്നു.
ഇത് സംബന്ധിച്ചും പരിശോധിക്കും. ഒപ്പം തന്നെ അന്യസംസ്ഥാനത്ത് നിന്നും വരുന്നവര്‍ക്ക് RTPCR പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. ഇത് പോസിറ്റീവാകുകയാണെങ്കില്‍ അവരുടെ സാമ്ബിള്‍ പ്രത്യേകമായി പരിശോധിക്കും. മഹാരാഷ്ട്രയില്‍ ഇരട്ട വകഭേദം വന്ന വൈറസ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
https://www.facebook.com/Malayalivartha