നേമത്ത് ഭൂരിപക്ഷം കുറഞ്ഞ് വിജയിക്കുമെന്ന് ബിജെപി ഗ്രൗണ്ട് റിപ്പോര്‍ട്ട്...കെ മുരളീധരൻ നേമത്ത് ഒട്ടും സേഫല്ല

ബിജെപി നേതൃത്വത്തിന് ഗ്രൗണ്ട് റിപ്പോര്‍ട്ട് ലഭിക്കുന്നത് പ്രകാരം നേമത്ത് ഭൂരിപക്ഷം കുറഞ്ഞ് വിജയിക്കുമെന്നാണ്... എന്നാല്‍ കെ മുരളീധരൻ നേമത്ത് ഒട്ടും സേഫല്ലെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. അടിത്തട്ടില്‍ ബിജെപിയുടെ വോട്ടുകള്‍ കൃത്യമായി ചെയ്യിക്കാന്‍ സാധിച്ചു എന്ന റിപ്പോര്‍ട്ടാണ് നല്‍കുന്നത്.പക്ഷേ ഇത്തവണ ചെറിയ ഭൂരിപക്ഷം മാത്രമേ ഉണ്ടാവൂ. മത്സരം കടുത്ത രീതിയിലാണ് നടക്കുന്നത്.
തദ്ദേശത്തിലെ പോലെ ഇഞ്ചോടിഞ്ച് പോരാട്ടം ഇവിടെ പ്രതീക്ഷിക്കണം. മുരളീധരന്‍ വിചാരിച്ചത് പോലെ അത്ര പെട്ടെന്ന് മറിയുന്നതല്ല ബിജെപി വോട്ടുകള്‍. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമറിയാം. നേമത്ത് കോണ്‍ഗ്രസിന് മറികടക്കാനാവാത്ത വിധം വോട്ട് ബിജെപിക്കുണ്ട് എന്നത് സത്യമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം തന്നെ ഉണ്ടായപ്പോഴും നേമം മാത്രം മാറിയില്ല. കുമ്മനം രാജശേഖരന്‍ 12000 വോട്ടിന്റെ ലീഡ് തരൂരിനെതിരെ നേടി. തിരുവനന്തപുരത്ത് നിന്ന് നാല് ലക്ഷത്തോളം വോട്ട് തരൂര്‍ നേടിയെങ്കിലും നേമം വരുന്ന മേഖലയില്‍ 46472 വോട്ടാണ് ആകെ നേടാനായത്.
കുമ്മനത്തിന് കിട്ടിയത് 58000 വോട്ടുകള്‍. 2014ലും തരൂര്‍ രാജഗോപാലിന് മുന്നില്‍ വീണിരുന്നു. അന്ന് 18000 വോട്ടായിരുന്നു ഭൂരിപക്ഷം. 50685 വോട്ടുകള്‍ രാജഗോപാല്‍ നേടിയപ്പോള്‍ തരൂരിന് കിട്ടിയത് 32639 വോട്ടുകള്‍ മാത്രമാണ്.
മുരളീധരനെ ഇറക്കുക എന്ന റിസ്‌ക് മാത്രമാണ് കോണ്‍ഗ്രസ് എടുത്തത്. അതിനുള്ള സംഘടനാ അടിത്തറ ഒരുക്കാനോ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. 2016ല്‍ സുരേന്ദ്രന്‍ പിള്ളയ്ക്ക് 13000 കിട്ടുമ്പോള്‍ അതീവ ദുര്‍ബലമായിരുന്നു കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം.
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു മാറ്റവും ഇവിടെ കോണ്‍ഗ്രസിന്റെ സംഘടനയില്‍ ഇല്ല. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകുന്നത് അതുകൊണ്ടാണ്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. ശശി തരൂരിനോളം വ്യക്തിപ്രഭാവം മുരളീധരന് ഇല്ല എന്നതും വെല്ലുവിളിയാണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ നേമം വരുന്ന ഡിവിഷനുകളില്‍ ബിജെപിയുടെ തേരോട്ടമായിരുന്നു. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ നേമം നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായ 23 ഡിവിഷനുകളില്‍ 14 ഡിവിഷനുകളും ബിജെപിയാണ് നേടിയത്.
ഇടതുപക്ഷത്തിന് ബാക്കിയുള്ള ഒമ്പത് ഡിവിഷനും കിട്ടി. എന്നാല്‍ കോണ്‍ഗ്രസ് ഇവിടെ വട്ടപൂജ്യമായി. ഇങ്ങനെയുള്ള ഒരു മണ്ഡലത്തില്‍ മുരളീധരന്‍ കുതിപ്പുണ്ടാക്കി വിജയം പിടിച്ചെടുക്കുമെന്ന് കോണ്‍ഗ്രസ് എന്നല്ല ഒരാളും വിശ്വസിക്കില്ല. ബിജെപിക്ക് തന്നെ മുന്‍തൂക്കം തല്‍ക്കാലമുണ്ട് എന്ന് പറയേണ്ടി വരും.
https://www.facebook.com/Malayalivartha