അരുവിക്കരയ്ക്ക് മേല്‍ സരിതക്കറ... സരിതയുടെ ജയില്‍ സന്ദര്‍ശക രജിസ്റ്റര്‍ വെട്ടിത്തിരുത്തി; പേജുകള്‍ ഇളക്കി മാറ്റി; മൊഴിമാറ്റുന്നതിന്റെ തലേദിവസം അമ്മയും ബന്ധുവും കണ്ടു

അരുവിക്കര നുരഞ്ഞ് പതയുമ്പോള്‍ സര്‍ക്കാരിനു മേല്‍ സരിതക്കറ. അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് സോളാര്‍ കമ്മിഷനില്‍ ഹാജരാക്കിയത് തിരുത്തിയ സന്ദര്‍ശക രജിസ്റ്ററെന്ന് റിപ്പോര്‍ട്ട്. സരിത മൊഴി മാറ്റുന്നതിന്റെ തലേന്ന് അമ്മയും ബന്ധു ആദര്‍ശും ജയിലില്‍ എത്തിയിരുന്നു. ഇരുടെ സന്ദര്‍ശന സമയമാണ് സന്ദര്‍ശക രജിസ്റ്ററില്‍ തിരുത്തിയിരിക്കുന്നത്. സന്ദര്‍ശക രജിസ്റ്ററിലെ പേജുകള്‍ ഇളക്കിമാറ്റിയെന്നും തിരുത്തിയെന്നും വ്യക്തമാണ്. സരിതയുടെ അഭിഭാഷകനായ അഡ്വ.ഫെനി ബാലകൃഷ്ണനും ബാഹുലേയനും സന്ദര്‍ശിച്ചത് വൈറ്റ്‌നര്‍ ഉപയോഗിച്ച് തിരുത്തി. സരിത മൊഴി മാറ്റുന്നതിന്റെ തലേറ്റ് ജയില്‍ ഡിജിപി സന്ദര്‍ശിച്ചിരുന്നു. കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്‍ വരുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല.
സോളാര്‍ തട്ടിപ്പുകാരി സരിത എസ് നായര്‍ക്ക് വേണ്ടി സര്‍ക്കാര്‍ രേഖകള്‍ പോലും തിരുത്തിയെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കേസ് അന്വേഷിക്കുന്ന സോളാര്‍ കമ്മീഷന്‍ മുമ്പാകെ അട്ടകുളങ്ങരയിലെ ജയില്‍ സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കിയത് തിരുത്തിയ രജിസ്റ്ററാണെന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ഇക്കാര്യം ജയില്‍ സൂപ്രണ്ട് മൊഴി നല്‍കി. രജിസ്റ്റര്‍ രണ്ടാമത് കുത്തിക്കെട്ടി ബയന്റ് ചെയ്‌തെന്നും സൂപ്രണ്ട് നസീറ ബീവി സോളാര്‍ കമീഷന്‍ മുമ്പാകെ സമ്മതിച്ചു.2013 ജൂലൈ 27 മുതല്‍ 2014 ഫെബ്രുവരി 21 വരെയാണ് സരിത അട്ടക്കുളങ്ങര ജയിലില്‍ കഴിഞ്ഞത്. ഇക്കാലയളവില്‍ സരിതയെ ജയിലില്‍ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ജയില്‍ വിസിറ്റേഴ്‌സ് ഇന്റര്‍വ്യൂ രജിസ്റ്റര്‍ സൂപ്രണ്ട് കമീഷന്‍ മുമ്പാകെ ഹാജരാക്കി. നിരവധി വെട്ടിത്തിരുത്തലുകളും കൃത്രിമങ്ങളും നിറഞ്ഞതാണ് രജിസ്റ്റര്‍. ഇതിലെ നിരവധി പേജുകള്‍ ഇളക്കിയെടുക്കുകയോ വലിച്ചു കീറുകയോ ചെയ്ത നിലയിലായിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങളെ തുടര്‍ന്നാണ് രജിസ്റ്റര്‍ വെട്ടിത്തിരുത്തിയിട്ടുണ്ടെന്നും രണ്ടാമത് കുത്തിക്കെട്ടി ബയന്റ് ചെയ്തതാണെന്നും സൂപ്രണ്ട് പറഞ്ഞത്.
അമ്മ ഇന്ദിരയും ബന്ധു ആദര്‍ശും സരിതയെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇവരുടെ സന്ദര്‍ശന സമയം രേഖപ്പെടുത്തിയത് വെട്ടിത്തിരുത്തിയിട്ടുണ്ട്. വിവാദമായ സരിതയുടെ മൊഴി മാറ്റത്തിന് തൊട്ടുമുമ്പ് നടന്ന കൂടിക്കാഴ്ചയുടെ വിവരം രേഖപ്പെടുത്തിയ പേജിന്റെ തൊട്ടടുത്ത പേജ് വലിച്ചു കീറിയതായി കണ്ടു. സരിതയുടെ അമ്മയ്ക്കും ബന്ധുവിനുമൊപ്പം അഭിഭാഷകരായ ഫെനി ബാലകൃഷ്ണന്‍, ബാഹുലേയന്‍, സുഹൃത്ത് രാജേഷ് എന്നിവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ബാഹുലേയന്‍, രാജേഷ് എന്നിവരുടെ പേരുകള്‍ വൈറ്റ്‌നര്‍ ഉപയോഗിച്ച് മായ്ച്ച നിലയിലും ഫെനി ബാലകൃഷ്ണന്റെ പേര് പേനകൊണ്ട് വെട്ടിയ നിലയിലുമാണ്.
ജയിലില്‍ 11 മുതല്‍ അഞ്ചു വരെയാണ് സന്ദര്‍ശന സമയം. എന്നാല്‍ സരിതയുടെ കാര്യത്തില്‍ സമയനിഷ്ഠ പാലിച്ചിരുന്നില്ല. 2013 ജൂലൈ 27 ന് ജയില്‍ ഡിജിപി ഗോപകുമാര്‍ 31ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗം സന്ദര്‍ശനത്തിനു വരുന്നു എന്നു പറഞ്ഞ് ജയിലില്‍ വന്നിരുന്നു. എന്നാല്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗം വന്നില്ലെന്ന് രജിസ്റ്ററില്‍ നിന്ന് ബോധ്യപ്പെട്ടു.
വിചാരണ തടവുകാരെ കാണാന്‍ വരുന്ന സന്ദര്‍ശകര്‍ ക്ക് തിരിച്ചറിയാന്‍ രേഖകള്‍ ഉണ്ടാവേണ്ടതാണ്. എന്നാല്‍ സരിതയുടെ കാര്യത്തില്‍ ഇത് പാലിച്ചിട്ടില്ല. ജയില്‍ ചട്ടം ലംഘിച്ച് നിരവധി സന്ദര്‍ശകരെ കാണാന്‍ അവസരം നല്‍കിയിട്ടുണ്ട്. ജയിലിലെ സുപ്രധാന രേഖകളില്‍ തിരിമറി കാണിക്കുന്നത് ഗൗരവമാണെന്ന് കമീഷന്‍ പരാമര്‍ശിച്ചു. സോളാര്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സരിതയ്ക്ക് പണം നല്‍കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ ഒളിക്യാമറയില്‍ പറയുന്ന കാര്യം റിപ്പോര്‍ട്ടര്‍ ചാനലാണ് വെളിപ്പെടുത്തിയത്. തമ്പാനൂര്‍ രവിയും ബെന്നി ബഹനാനും മുഖേനയാണ് സരിതക്ക് പണം നല്‍കിയതെന്നായിരുന്നു വെളിപ്പെടുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























