മമ്മൂട്ടിയോടൊപ്പം പോലീസ് വേഷം കെട്ടിയയാള്‍ വധക്കേസ് പ്രതി; ഗുണ്ടയെ ലൊക്കേഷനില്‍ വച്ച് പോലീസ് പൊക്കി

വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതി സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കവേ പിടിയിലായി. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ വേളയിലാണ് വധശ്രമക്കേസ് പ്രതിയെ പൊലീസ് പിടിച്ചത്. സിനിമയില്‍ പൊലീസിന്റെ വേഷമിട്ട് ചിത്രീകരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. നേമം കല്ലിയൂര്‍ കാക്കാമൂല കണ്ണങ്കുഴി വീട്ടില്‍ ധര്‍മ്മ എന്ന് വിളിക്കുന്ന സന്തോഷ് (36) ആണ് പിടിയിലായത്.
തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലായിരുന്നു ചിത്രീകരണം നടന്നത്. ലാത്തിച്ചാര്‍ജില്‍ പങ്കെടുക്കുന്ന പൊലീസിന്റെ വേഷമായിരുന്നു ഇയാളുടേത്. ആളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2006 ല്‍ കുമാരപുരം മുരുകന്‍ കോവിലിനു സമീപത്തുവച്ച് ചെന്നിലോട് സ്വദേശിയായ രംഗനാഥന്റെ 15 വയസ്സുള്ള മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ്. ഇയാളെ പിടികൂടാനായി കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ശംഖുംമുഖം എ.സി. ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീന്‍ തറയില്‍, മെഡിക്കല്‍ കോളേജ് എസ്.ഐ. ജയകുമാരന്‍നായര്‍, ജൂനിയര്‍ എസ്.ഐ. റനീഷ്, എസ്.സി.പി.ഒ. വിജയബാബു, സി.പി.ഒ. ഷംനാദ് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















