മട്ടന്നൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 19 കാരനായ ബിരുദ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

മട്ടന്നൂരിൽ ബൈക്കപകടം. 19 കാരനായ ബിരുദ വിദ്യാര്‍ത്ഥി മരിച്ചു. നാലാങ്കേരി ഷാഹിദ മന്‍സിലില്‍ റഫ്‌നാസാണ് മരിച്ചത്.പാര്‍ട് ടൈം ജോലി ചെയ്തിരുന്ന റഫ്‌നാസ് തിങ്കളാഴ്ച രാത്രി ജോലികഴിഞ്ഞു വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുമ്ബോഴാണ് അപകടം. ചക്കരക്കല്‍ റോഡില്‍ നിന്നു പനയത്താംപറമ്ബ് ജംഗ്ഷന് സമീപം എത്തിയപ്പോള്‍ സമീപ വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ റഫ്‌നാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മയ്യില്‍ ഐ.ടി.എം ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. മുഹമ്മദ് റഫീഖ്- ഷാഹിദ ദമ്ബതികളുടെ മകനാണ് റഫ്‌നാസ്. ഷഹല, ആയിഷ, ഷവിന്‍, സിയ ഫാത്തിമ, ഷാഹിദ് എന്നിവര്‍ സഹോദരങ്ങളാണ്.
https://www.facebook.com/Malayalivartha