ജില്ലാ ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലെ വീടുകളിൽ കോവിഡ് പരിശോധന; വാരാന്ത്യ ലോക്ഡൗണ്‍ ഉണ്ടാവില്ല

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ എല്ലാ വീടുകളിലും പരിശോധന നടത്താന്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്.
ജില്ലാ ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന നടത്തുന്നത്. വൈറസ് ജനതികമാറ്റം പഠിക്കാന്‍ ജീനോം പഠനം നടത്തനുമാണ് തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന വ്യാപകമായി പരിശോധന നടത്തി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് മൂന്ന് ശതമാനത്തിലേക്കെത്തിക്കാമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ഇന്ന് മുതല്‍ കര്‍ഫ്യൂ നിലവില്‍ വരുന്ന സാഹചര്യത്തില്‍ പരിശോധന ശക്തമാക്കാന്‍ പൊലിസിനും യോഗം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണിവരെയാണ് കര്‍ഫ്യൂ.
അതേസമയം സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് തല്‍ക്കാലം പോകേണ്ടതില്ലെന്നും യോഗത്തിൽ തീരുമാനമെടുത്തു.
https://www.facebook.com/Malayalivartha