ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അന്തരിച്ചു

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട് മുന്‍ നഗരസഭാധ്യക്ഷയുമായ വി.ദേവയാനി(44) അന്തരിച്ചു. നിലവില്‍ പാലക്കാട് നഗരസഭയിലെ പതിനഞ്ചാം വാര്‍ഡ് കൗണ്‍സിലറുമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന അവര്‍ 2010-ലാണ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്.
പിന്നീട് നാലു വര്‍ഷത്തോളം പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. ക്യാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു അവര്‍. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് പാലക്കാട് നഗരസഭാ ഓഫീസില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം 1.30 ന് ചന്ദ്രനഗര്‍ വൈദ്യുത സ്മശാനത്തില്‍ വെച്ച് സംസ്‌കാരം നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















