ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... ആലപ്പുഴയില്‍ വീണ്ടും ജയിക്കുമോയെന്ന ആശങ്കയ്ക്കിടയില്‍ വിവാദ പോസ്റ്റുമായി വീണ്ടും എംഎല്‍എ യു പ്രതിഭ; പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും,? പ്രതിഭയുടെ പോസ്റ്റിലെ ചട്ടനെയും പൊട്ടനെയും തേടി സോഷ്യല്‍ മീഡിയ അലയുമ്പോള്‍ ചെന്നുപെടുന്നത് സുധാകരനിലേക്ക്; ഇട്ട പോസ്റ്റുകള്‍ പിന്‍വലിച്ചു

നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ വിവാദവും കടുത്ത മത്സരവും നടന്ന മണ്ഡലമാണ് കായംകുളം. സിറ്റിംഗ് എംഎല്‍എയായ യു പ്രതിഭയെ മുട്ടുകുത്തിക്കാന്‍ യുഡിഎഫ് രംഗത്തിറക്കിയത് ഏറ്റവും പ്രായം കുറഞ്ഞ അരിത ബാബുവിനേയാണ്. ആരിഫ് എംപി നടത്തിയ പാല്‍ സൊസൈറ്റി തെരഞ്ഞെടുപ്പല്ലെന്ന പ്രയോഗം വളരെ വിവാദമായിരുന്നു. മാത്രമല്ല പ്രതിഭ പലപ്പോഴായി പിണക്കിയ സിപിഎമ്മുകാരും എതിരാകുമെന്നാണ് കരുതുന്നത്.
അതേസമയം കഴിഞ്ഞ കുറേ ദിവസങ്ങളിലായി ജി. സുധാകരനെ പറ്റിയുള്ള വിവാദ വാര്‍ത്തകളാണ് വരുന്നത്. പരാതിയും പരിഭവങ്ങളുമായാണ് സുധാകരന്‍ മാധ്യമങ്ങളെ കാണുന്നത്. ഇതിനിടെയാണ് യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ആലപ്പുഴയിലും സംസ്ഥാന രാഷ്ട്രീയത്തിലും ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കായംകുളം എം.എല്‍.എ പ്രതിഭ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും..' എന്നാണ് പ്രതിഭ ഫേസ്ബുക്കില്‍ കുറിച്ചത്. ഒട്ടേറെ പേരാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. എം.എല്‍.എ എന്താണ് ഉദ്ദേശിച്ചത് എന്നാണ് പോസ്റ്റ് ലൈക്ക് ചെയ്ത പാര്‍ട്ടിപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ ചോദ്യം. കെ.ടി. ജലീലിന് ഹൈക്കോടതിയില്‍ നിന്നും കിട്ടിയ തിരിച്ചടി ആണോ എം.എല്‍.എ ഉദ്ദേശിച്ചതെന്നും ജി.സുധാകരനെയാണോ ലക്ഷ്യം വച്ചതെന്നും ചോദ്യം ഉയരുന്നു.
ഇടതു എം.എല്‍.എ ദൈവത്തെ കൂട്ടുപിടിച്ചതില്‍ അഭിനന്ദിക്കുന്നവരുമുണ്ട്. ചട്ടനെയും പൊട്ടനെയും കണ്ടെത്താന്‍ ട്രോളന്‍മാരുംശ്രമം തുടങ്ങിയിട്ടുണ്ട്. ചര്‍ച്ചയായതോടെ എം.എല്‍.എ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.
അമ്പലപ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ലിജുവിനെ ജി.സുധാകരന്‍ സഹായിച്ചുവെന്ന് പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ മന്ത്രി ജി. സുധാകരന്‍ എം.ലിജുവിനെ സഹായിച്ചെന്ന ആരോപണം തെറ്റാണെന്നും ലോക്കല്‍കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നെന്ന വാര്‍ത്ത കളവാണെന്ന് സിപി.എം അറിയിച്ചു. മണ്ഡലത്തിലുടനീളം സജീവമായി എല്‍ഡിഎഫിനുവേണ്ടി മന്ത്രി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സിപിഎം ജില്ലാസെക്രട്ടറി ആര്‍ നാസര്‍ അറിയിച്ചു.
അതേസമയം കായംകുളം എം.എല്‍.എ യു. പ്രതിഭ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി എം.എല്‍.എ. തന്നെ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്ന വിശദീകരണ പോസ്റ്റാണിട്ടത്. എന്നാല്‍ പിന്നീട് വീശദീകരണ പോസ്റ്റും പിന്‍വലിച്ചു. അതും ഹാക്ക് ചെയ്തതാണോയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എന്തായാലും യു പ്രതിഭയുടെ പോസ്റ്റുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്.
കായംകുളത്ത് അരിതാ ബാബു വിജയിച്ചേക്കുമെന്ന യു ഡി എഫ് പ്രതീക്ഷകള്‍ക്കിടയില്‍ അരിതയ്‌ക്കെതിരായ എ എം ആരിഫിന്റെ പരാമര്‍ശം തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് സിപിഎം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വന്ന ആരിഫിന്റെ വിവാദ പ്രസംഗം യുഡിഎഫ് സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം വലിയ തോതില്‍ പ്രചരിപ്പിച്ചിരുന്നു. ആരിഫ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസംഗം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാനായി അവസാന ദിവസങ്ങളില്‍ പാര്‍ട്ടിയിലെ തന്നെ ചില നേതാക്കള്‍ ഉപയോഗിച്ചുവെന്നാണ് വിലയിരുത്തല്‍.
പ്രതിഭയ്ക്ക് എളുപ്പത്തില്‍ ജയിക്കാന്‍ കഴിയുന്ന മണ്ഡലമായിരുന്നു കായംകുളം. ഇവിടെ അനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് സി പി എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. കായംകുളത്ത് പാര്‍ട്ടിയില്‍ എം എല്‍ എയും പ്രാദേശിക നേതാക്കളും തമ്മില്‍ പല പ്രശ്‌നങ്ങളും നിലനിന്നിരുന്നു. എന്നാല്‍ മികച്ച എംഎല്‍എ എന്ന പേരാണ് മണ്ഡലത്തിലുടനീളം പ്രതിഭ സമ്പാദിച്ചിരുന്നത്. ഫലം അനുസരിച്ച് വിവാദങ്ങളും കനക്കും.
https://www.facebook.com/Malayalivartha