കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ഹയര്‍ സെക്കന്‍ഡറി പരീക്ഷ നാളെ നടക്കും

കോവിഡ് രൂക്ഷമായതിനാല്‍ ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രങ്ങള്‍ ഉണ്ടെങ്കിലും ശനിയാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മുടക്കമില്ലാതെ നടക്കും. പരീക്ഷ എഴുതാന്‍ വരുന്ന കുട്ടികള്‍ക്കും ഡ്യൂട്ടിക്ക് വരുന്ന അധ്യാപകര്‍ക്കും യാത്രാനുമതി നല്‍കിയിട്ടുണ്ട്. പരീക്ഷയ്ക്ക് കുട്ടികളുമായി എത്തുന്ന രക്ഷകര്‍ത്താക്കള്‍ സ്‌കൂളിന് മുന്നില്‍ കൂട്ടം കൂടി നില്ക്കാന്‍ പാടില്ല. കുട്ടികളെ സ്‌കൂളില്‍ വിട്ട ശേഷം മടങ്ങണം. പിന്നീട് പരീക്ഷ അവസാനിച്ച ശേഷം വിളിക്കാന്‍ വരാവുന്നതാണ്. കൂടാതെ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്ന കാര്യത്തില്‍ ഇടപെടാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha