കൊവിഡ് വ്യാപനം; കണ്ണൂരില്‍ നിന്ന് പത്തു ദിവസം യു.എ.ഇ. സര്‍വീസുകളില്ല

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യു.എ.ഇ. വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പത്തു ദിവസത്തേക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ സര്‍വ്വീസുകളുണ്ടാകില്ല. അതേസമയം യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് വിലക്കില്ലാത്തതിനാല്‍ കണ്ണൂരിലേക്ക് സര്‍വീസുകളുണ്ടാകും.
യു.എ.ഇ.സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് ജോലിക്കായും മറ്റും പോകാനിരിക്കുന്ന നിരവധി യാത്രക്കാര്‍ക്ക് തിരിച്ചടിയായി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലും വിലക്ക് ഏര്‍പ്പെടുത്തിയതോടെ കണ്ണൂരില്‍ നിന്ന് ആഴ്ചയില്‍ മൂന്നു ദിവസം മസ്‌ക്കറ്റിലേക്ക് നടത്തുന്ന സര്‍വീസുകളും ശനിയാഴ്ച മുതല്‍ നിര്‍ത്തും. ദോഹയിലേക്കുള്ള സര്‍വീസുകള്‍ക്ക് നിലവില്‍ നിരോധനമില്ല. ആഴ്ചയില്‍ രണ്ടു ദിവസമാണ് കണ്ണൂരില്‍ നിന്ന് ദോഹയിലേക്ക് സര്‍വീസ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസുകളുള്ളത്.
https://www.facebook.com/Malayalivartha