ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എന്‍ വി രമണ ഇന്ന് ചുമതലയേല്‍ക്കും....

ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എന്‍ വി രമണ ഇന്ന് ചുമതലയേല്‍ക്കും. കൊവിഡ് സാഹചര്യത്തില്‍ രാഷ്ട്രപതി ഭവനില്‍ 11 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ചുരുങ്ങിയ ആളുകള്‍ക്കേ ക്ഷണം ലഭിച്ചിട്ടുള്ളു.
അഭിഭാഷകര്‍ നല്‍കുന്ന അത്താഴ വിരുന്നും ഇന്ന് നടന്നേക്കില്ല. നിയമിതനായ ശേഷം ചീഫ് ജസ്റ്റിസ് ആദ്യം പരിഗണിക്കുന്ന കേസ് കേള്‍ക്കാന്‍ കുടുംബത്തിനുംസുഹൃത്തുക്കള്‍ക്കും അഭ്യുദയകാംഷികള്‍ക്കും അവസരമുണ്ടാകാറുണ്ട്.
എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ഇതിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2022 ഓഗസ്റ്റ് 26 വരെ പതിനാറ് മാസമാണ് ചീഫ് ജസ്റ്റിസായി എന്‍ വി രമണക്ക് കാലാവധി ഉണ്ടാകുക.
കൊവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് പുതിയ ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച പരിഗണിക്കും.
"
https://www.facebook.com/Malayalivartha